HOME
DETAILS

ഒമാനില്‍ ഇനി ഫാര്‍മസി മേഖലയിലെ പ്രവാസികളുടെ ലൈസന്‍സുകള്‍ പുതുക്കില്ല; മലയാളികള്‍ക്ക് കനത്ത തിരിച്ചടി

  
July 17 2025 | 05:07 AM

Pharmacist jobs in hospitals and commercial centres Omanised

മസ്‌കത്ത്: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിലേയും വാണിജ്യ കേന്ദ്രങ്ങളിലേയും ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകളും അവരുടെ സഹായികളും സ്വദേശികളായിരിക്കണമെന്ന് പുതിയ നിയമം. സര്‍കുലര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഫാര്‍മസി സെക്ടറില്‍ മേഖലയില്‍ തൊഴിലെടുക്കുന്ന പ്രവാസികളുടെ ലൈസന്‍സുകള്‍ ഇനി പുതുക്കില്ല. മലയാളികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രവാസികളുടെ തൊഴിലിനെ പുതിയ ഉത്തരവ് നേരിട്ട് ബാധിക്കും.

ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ (167/2025) ഇന്നലെ പുറത്തിറക്കി. നിര്‍ദ്ദേശം സമയബന്ധിതമായി പാലിക്കണമെന്നും ഇതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്ഥാപനങ്ങളോട് ആരോഗ്യ മന്ത്രാലയം (Oman Ministry of Health - MOH) അഭ്യര്‍ത്ഥിച്ചു. 

രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം 72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയില്‍ പത്ത് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 

ഒമാനികള്‍ക്ക് സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒമാന്‍ വിഷന്‍ 2040 ന് കീഴിലുള്ള വിശാലമായ ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമാണ് സര്‍ക്കുലര്‍ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമീപകാല സ്ഥിതിവിവരക്കണക്കുകള്‍ പ്രാദേശിക, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫാര്‍മസി ബിരുദധാരികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി വെളിപ്പെടുത്തുന്നു. എന്നിട്ടും ഈ ബിരുദധാരികള്‍ക്കിടയിലെ തൊഴില്‍ നിരക്ക് മിതമായി തുടരുകയായിരുന്നു. വര്‍ഷങ്ങളായി പ്രവാസി പ്രൊഫഷണലുകളുടെ ആധിപത്യമുള്ള സ്വകാര്യ ഫാര്‍മസികളിലെ തൊഴിലവസരങ്ങളുടെ അഭാവത്തെക്കുറിച്ച് ദീര്‍ഘകാലമായി ആശങ്ക പ്രകടിപ്പിച്ച ഒമാനി ഫാര്‍മസി ബിരുദധാരികള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. 

അതേസമയം, തീരുമാനം ഒമാനി പൗരന്‍മാര്‍ക്കിടയില്‍ വലിയതോതില്‍ പ്രശംസിക്കപ്പെട്ടെങ്കിലും, ഒമാനി ഫാര്‍മസിസ്റ്റുകള്‍ സ്വകാര്യമേഖലയില്‍ അവരുടെ പങ്ക് ഏറ്റെടുക്കാന്‍ പൂര്‍ണ്ണമായും സജ്ജരാണെന്ന് ഉറപ്പാക്കാന്‍ ഒമാനിവല്‍ക്കരണം നടപ്പാക്കുന്നതിന് സമാന്തര ശ്രമങ്ങള്‍ ആവശ്യമാണെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിക്കുന്നു. സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതിന് സാമ്പത്തിക ആനുകൂല്യങ്ങളോ പരിശീലന പരിപാടികളോ പോലുള്ള അധിക പിന്തുണാ നടപടികളുടെ പ്രാധാന്യവും ചില സ്വകാര്യ ഫാര്‍മസി ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നു.

Oman Ministry of Health (MOH) has issued a circular (167/2025) calling for mandatory Omanization in pharmacies located within commercial complexes and hospital facilities

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  2 days ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  2 days ago
No Image

കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന

Kerala
  •  2 days ago
No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  3 days ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  3 days ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  3 days ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  3 days ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  3 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  3 days ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  3 days ago