HOME
DETAILS

നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം

  
Web Desk
July 19 2025 | 07:07 AM

Kollam Mourns Mithun Thousands Gather for Final Farewell at School

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് നാട് വിടവാങ്ങി. മൃതദേഹം പൊതുദർശനത്തിനായി സ്കൂളിൽ എത്തിച്ചു. സഹപാഠികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. പൊതുദർശനത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. മിഥുനെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനാവലി സ്കൂളിലും പരിസരത്തും തടിച്ചുകൂടി.

തുർക്കിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ മിഥുന്റെ അമ്മ സുജ, പോലീസ് അകമ്പടിയോടെ കൊല്ലത്തേക്ക് യാത്ര തിരിച്ചു. ഹൃദയഭേദകമായ രംഗങ്ങൾക്കിടയിൽ, മിഥുന്റെ വേർപാട് നാടിനെ ദുഃഖത്തിൽ മുക്കി.

മിഥുൻ ഫുട്ബോൾ കളിക്കാരനാകണമെന്നും സൈന്യത്തിൽ ചേരണമെന്നും സ്വപ്നം കണ്ട മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം തേവലക്കര സ്കൂളിലെ അധികൃതരുടെ അനാസ്ഥ മൂലം ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. അതിദരിദ്രമായ കുടുംബത്തിൽ നിന്ന് മോചനം തേടി സുജ വിദേശത്ത് വീട്ടുജോലിക്ക് പോയിരുന്നു. തുർക്കിയിൽ വിനോദയാത്രയ്ക്ക് പോയ സമയത്താണ് മകന്റെ അപ്രതീക്ഷിത മരണവാർത്ത അവരെ തേടിയെത്തിയത്.

സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ സഹപാഠിയുടെ ചെരിപ്പെടുക്കാൻ മിഥുൻ കയറിയപ്പോൾ, തെന്നിവീഴാൻ പോയ സമയത്ത് അബദ്ധത്തിൽ താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ച് ഷോക്കേറ്റാണ് മരിച്ചത്.വൈകിട്ട് 5 മണിയോടെ സംസ്കാരം നടക്കും. 

In Kollam, thousands gathered at Thevalakkara Boys High School to pay their last respects to 8th-grade student Mithun, who died from electrocution. His body was placed for public viewing at the school before being taken to his home in Shastamkotta. Mithun’s mother, Suja, arrived from Turkey and was escorted to Kollam by police amidst emotional scenes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  19 minutes ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  7 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  8 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  8 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  8 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  8 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  8 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  9 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  9 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  9 hours ago