HOME
DETAILS

മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍

  
July 19 2025 | 13:07 PM

19-year-old lost life in a bus accident in kuttiadi

കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുല്‍ ജബാദാണ് (19) മരിച്ചത്. അമിതവേഗത്തിലെത്തിയ ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസാണ് അപകടമുണ്ടാക്കിയത്. 

ബസ് ഇടിച്ചയുടനെ യുവാവ് ബൈക്കില്‍ നിന്ന് തെറിച്ച് വീണു. പിന്നാലെ ബസിന്റെ ടയര്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 

കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ബസുകളുടെ മരണപ്പാച്ചിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് അറുതിവരുത്താന്‍ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

ബസുകളുടെ മരണപ്പാച്ചിലില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നാളെ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ തടയും. അമിത വേഗത നിയന്ത്രിക്കാന്‍, അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

A tragic accident in Perambra claimed the life of 19-year-old Abdul Jabbar from Maruthonkara when an Omega bus, operating on the Kuttiyadi-Kozhikode route, collided with his motorbike. The bus, moving at high speed, attempted to overtake the bike, leading to the fatal crash.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  9 hours ago
No Image

300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം

Cricket
  •  10 hours ago
No Image

നാല് ദിവസത്തിനിടെ ഇസ്‌റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ

International
  •  10 hours ago
No Image

സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയക്കുമെതിരേ പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്

Kerala
  •  10 hours ago
No Image

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണോ? കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയെക്കുറിച്ച് അറിയാം

latest
  •  10 hours ago
No Image

ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്

uae
  •  11 hours ago
No Image

മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  12 hours ago
No Image

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ

uae
  •  12 hours ago
No Image

കൊല്ലത്ത്‌ നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

Kerala
  •  12 hours ago
No Image

സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

Kerala
  •  12 hours ago