HOME
DETAILS

കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ സെൻസറിങ് സംവിധാനം

  
July 20 2025 | 02:07 AM

Censoring system on the track in Kotekad-Madhukkarai section

പാലക്കാട്: കാട്ടാനകൾ പാളം മുറിച്ചുകടന്നാൽ ഇനി  സ്‌റ്റേഷൻ മാസ്റ്റർ ഉടനറിയും. കാട്ടാനകളുടെ സാമീപ്യമുള്ള പാലക്കാട് -കോയമ്പത്തൂർ റൂട്ടിലെ കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ ഒപ്റ്റിക്കൽ ഫൈബർ സെൻസറിങ് സംവിധാനം വരുന്നു. എ.ഐ കാമറ മുതൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വരെയാണ് ഇവിടെ ഒരുക്കുന്നത്. ഇത് പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി പരിശോധിച്ചു. 

കാട്ടാനകൾ പാളത്തിന് സമീപത്ത് എത്തിയാൽ നിർമിതബുദ്ധിയുടെ സഹായത്തോടെ വേഗത്തിൽ മനസിലാക്കുന്ന എ.ഐ കാമറകളാണ് സ്ഥാപിക്കുന്നത്. ആനകളുടെ സാന്നിധ്യവും ചലനവും തത്സമയം കണ്ടെത്താം. ഇത് ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത സെൻസറിങ് നെറ്റ്‌വർക്കുമായി സംയോജിപ്പിക്കുന്നു. സെക്ഷനിലെ എ.ബി ലൈനുകളിൽ തിരിച്ചറിഞ്ഞ എല്ലാ ആന ഇടനാഴികളെയും ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. എ ലൈനിലും ബി ലൈനിലും സിസ്റ്റത്തിന്റെ ഇൻസ്റ്റാലേഷൻ പൂർത്തിയായി. നിലവിൽ, സിഗ്‌നൽ വാലിഡേഷൻ, ഫൈൻ ട്യൂണിങ്, അലാറങ്ങൾ എന്നിവയുടെ ജോലി പുരോഗമിക്കുന്നു. 15.42 കോടി രൂപ ചെലവിട്ടുള്ള പദ്ധതി ഈ മാസം 30ന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

കാട്ടാനകൾ പാളത്തിനടുത്ത് എത്തിയാൽ ഡിസ്ട്രിബ്യൂട്ടഡ് അക്കൗസ്റ്റിക് സെൻസറിങ് ഉപയോഗിച്ച്, ട്രാക്കിലെ സെൻസറുകൾ വൈബ്രേഷൻ സിഗ്‌നേച്ചറുകൾ പിടിച്ചെടുത്ത് വാളയാറിലെ യൂണിറ്റിലേക്ക് ഡാറ്റ റിലേ ചെയ്യും. എ.ഐ ക്യാമറ വഴി ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് ആന സാന്നിധ്യമുണ്ടെന്ന് സ്റ്റേഷൻ മാസ്റ്റർമാർ, പാലക്കാട് ഡിവിഷൻ ഡിവിഷണൽ കൺട്രോൾ ഓഫിസ്, ലെവൽ ക്രോസിങുകൾ, ലോക്കോ പൈലറ്റുകൾ എന്നിവരെ അറിയിക്കും. ലോക്കോ പൈലറ്റുമാർക്ക് അറിയിപ്പ് ലഭിച്ചാൽ ഉടൻ ട്രെയിനിന്റെ വേഗത കുറയ്ക്കാൻ കഴിയും. ബി.എസ്.എൻ.എല്ലിന്റെ സഹായത്തോടെയാണ് എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നത്. ഇത് കൂടാതെ നിരീക്ഷണ ടവറും സ്ഥാപിക്കും. 

കോട്ടേക്കാട് മുതൽ റെയിൽവേ സ്ഥാപിച്ച സൗരവേലി റെയിൽ വേലി ട്രാക്കിന്റെ ഇരുവശങ്ങളിലുമുള്ള പുല്ലുകൾ നീക്കം ചെയ്യൽ, ആന അടിപ്പാതകളുടെ പ്രവർത്തനം എന്നിവയുൾപ്പെടെ ഡിവിഷൻ മാനേജർ പരിശോധിച്ചു. രാത്രികാല വേഗ നിയന്ത്രണങ്ങൾ, കട്ടിങ്ങുകളുടെയും എംബാങ്ക്‌മെന്റുകളുടെയും വീതി കൂട്ടൽ, വെളിച്ചം വർധിപ്പിക്കൽ തുടങ്ങിയ അധിക നടപടികളും ആരംഭിച്ചിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  6 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  7 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  7 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  7 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  7 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  7 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  8 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  8 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  8 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  9 hours ago