HOME
DETAILS

ആവര്‍ത്തിച്ചുള്ള ഇസ്‌റാഈല്‍ ആക്രമണങ്ങളെ അപലപിച്ചു; സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കി

  
Muqthar
July 20 2025 | 02:07 AM

Arab countries reaffirm support for Syrias sovereignty condemn Israeli strikes

അബൂദബി: സിറിയയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് യു.എ.ഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍, തുര്‍ക്കി, സഊദി അറേബ്യ, ഇറാഖ്, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ലബനാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ കൂടിയാലോചനകള്‍ നടത്തി. സിറിയയുടെ സുരക്ഷ, ഐക്യം, സ്ഥിരത, പരമാധികാരം എന്നിവയ്ക്കുള്ള പിന്തുണ ഈ രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ നിരസിച്ച മന്ത്രിമാര്‍, സുവൈദ ഗവര്‍ണറേറ്റിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കരാറിനെ സ്വാഗതം ചെയ്യുകയും പ്രസ്തുത രാജ്യങ്ങള്‍ സിറിയന്‍ പൗരന്മാര്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ വെളിച്ചത്ത് കൊണ്ടുവരുമെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ പ്രകടിപ്പിച്ച പ്രതിജ്ഞാബദ്ധതയെ പ്രശംസിക്കുകയും ചെയ്തു.

സിറിയക്ക് നേരെ ആവര്‍ത്തിച്ചുള്ള ഇസ്‌റാഈല്‍ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രിമാര്‍ ശക്തമായി അപലപിച്ചു. സിറിയയുടെ സുരക്ഷ, സ്ഥിരത, പ്രദേശിക സമഗ്രത, പൗരന്മാരുടെ സുരക്ഷ എന്നിവയെ ദുര്‍ബലപ്പെടുത്തുന്നതാണ് ഈ ആക്രമണങ്ങളെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

സിറിയന്‍ സര്‍ക്കാരിന്റെ പുനഃസംഘടനാ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ മന്ത്രിമാര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അധിനിവേശ സിറിയന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രാഈലിന്റെ പൂര്‍ണ പിന്‍വാങ്ങല്‍ ഉറപ്പാക്കാനും, സിറിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇസ്രാഈലിന്റെ എല്ലാ ആക്രമണങ്ങളും ഇടപെടലുകളും അവസാനിപ്പിക്കാനും 2766ാം പ്രമേയവും 1974ലെ വിച്ഛേദിക്കല്‍ കരാറും നടപ്പിലാക്കാനും ഐക്യ രാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിനോട് അറബ് രാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Türkiye and 10 Arab nations reaffirmed their support for Syria’s security, unity, stability and sovereignty on Thursday, rejecting all forms of foreign interference in the country’s internal affairs and condemning repeated Israeli attacks, according to a joint statement published by Saudi Foreign Ministry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ് 

National
  •  3 hours ago
No Image

പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

National
  •  3 hours ago
No Image

നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി

Kerala
  •  4 hours ago
No Image

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

Kerala
  •  4 hours ago
No Image

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

Saudi-arabia
  •  4 hours ago
No Image

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ

latest
  •  5 hours ago
No Image

ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  5 hours ago
No Image

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍

Kerala
  •  5 hours ago
No Image

യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

bahrain
  •  5 hours ago
No Image

വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ

Kerala
  •  5 hours ago