HOME
DETAILS

കൂടുന്ന മനുഷ്യാവകാശ ലംഘനം; പ്രത്യേക പരിഗണനനല്‍കേണ്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്ന് യുഎസ് ജനപ്രതിനിധി സഭാംഗങ്ങള്‍

  
Muqthar
July 20 2025 | 02:07 AM

House of Representatives members want India to be included in the US CPC category

വാഷിങ്ടണ്‍: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങളും മതസ്വാതന്ത്രത്തിനെതിരേ കടന്നുകയറ്റവും നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ കണ്‍ട്രി ഓഫ് പര്‍ട്ടികുലര്‍ കണ്‍സേണ്‍ (പ്രത്യേക പരിഗണന നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക-സി.പി.സി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എസ് സര്‍ക്കാരിനു മുന്നില്‍ ആവശ്യം. കാപിറ്റോള്‍ ഹില്ലില്‍ നടന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ബ്രീഫിങ്ങിലാണ് മുതിര്‍ന്ന യു.എസ്, യു.എന്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ വിദഗ്ധര്‍ എന്നിവര്‍ ഇന്ത്യയെ സി.പി.സിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമുന്നയിക്കപ്പെട്ടത്.

അമേരിക്ക പലപ്പോഴായി ഉയര്‍ത്തിയ ഇത്തരം ആരോപണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. യു.എസ് ജനപ്രതിനിധി സഭയിലെ 100 അംഗങ്ങളാണ് ബ്രീഫിങ്ങില്‍ പങ്കെടുത്തത്. ന്യൂനപക്ഷകാര്യ യു.എന്‍ സ്‌പെഷല്‍ റപ്പോര്‍ച്ചര്‍ പ്രൊഫ. നിക്കോളാസ് ലെവ്‌റാട്ട്, യു.എന്‍ മനുഷ്യാവകാശ ഡിഫന്റര്‍ മുതിര്‍ന്ന അഭിഭാഷകന്‍ എഡ്വോ ഡൊണോവന്‍, യു.എസ് ഇന്റര്‍നാഷനല്‍ റീലീജ്യസ് ഫ്രീഡം കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ഡോ.ആസിഫ് മഹ്മൂദ്, ഫ്രീഡം ഹൗസ് പ്രസിഡന്റ് അന്നീ ബോയാജിയാന്‍, ഹിന്ദു മനുഷ്യാവകാശ സീനിയര്‍ പോളിസി അഡ്വൈസര്‍ റിയാ ചക്രബര്‍ത്തി എന്നിവരാണ് പങ്കെടുത്ത പ്രമുഖര്‍.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ജെനോസൈഡ് വാച്ച്, വേള്‍ഡ് എഗൈന്‍സ്റ്റ് ജെനോസൈഡ്, ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ദി റിലീജ്യസ് നാഷനലിസം പ്രൊജക്ട്, അമേരിക്കന്‍ മുസ്!ലിം ഇന്‍സ്റ്റിറ്റിയൂഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് ഓഫ് അമേരിക്ക, ദി ഹ്യുമാനിസം പ്രൊജക്ട് (ആസ്‌ത്രേലിയ), സെന്റര്‍ ഫോര്‍ പ്ലൂരലിസം എന്നിവയുടെ സഹകരണത്തോടെയാണ് ബ്രീഫിങ് നടന്നത്.

READ ALSO: ഇന്ത്യ മതേതര രാജ്യം, ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതര്‍ ഇവിടെയെന്ന് കിരണ്‍ റിജിജു

Senior officials from the United Nations and the United States, along with leading human rights experts, urged the US government to designate India as a Country of Particular Concern (CPC) due to its serious and ongoing human rights and religious freedom violations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്‌സ് ഫോറം പങ്കെടുക്കില്ല

Kerala
  •  a day ago
No Image

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  a day ago
No Image

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു

International
  •  a day ago
No Image

കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait
  •  a day ago
No Image

വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

uae
  •  a day ago
No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  a day ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  a day ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  a day ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു

Cricket
  •  a day ago