HOME
DETAILS

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

  
Sudev
July 20 2025 | 04:07 AM

Young pacer Anshul Kamboj has been included in the Indian squad for the fourth Test against England

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ യുവ പേസർ അൻഷുൽ കംബോജിനെ ഉൾപ്പെടുത്തി. പരുക്കേറ്റ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങിന്റെ പകരക്കാരനായാണ് അൻഷുൽ കംബോജ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ എ ടീമിൽ അൻഷുൽ കളിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നും അഞ്ചു വിക്കറ്റുകൾ താരം സ്വന്തമാക്കിയിരുന്നു. ഇതിനു പുറമെ ബാറ്റിങ്ങിൽ അർദ്ധ സെഞ്ച്വറി നേടിയും അൻഷുൽ തിളങ്ങി.

2024-25 രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മിന്നും ബൗളിംഗ് പ്രകടനം നടത്തി തിളങ്ങിയ താരമാണ് അൻഷുൽ. ഒറ്റ ഇന്നിങ്സിൽ  10 വിക്കറ്റുകൾ നേടിയാണ് താരം തിളങ്ങിയത്. കേരളത്തിനെതിരെ 30.1 ഓവറിൽ ഒമ്പത് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 49 റൺസ് വഴങ്ങിയാണ് കംബോജ് പത്ത് വിക്കറ്റ് വീഴ്ത്തിയത്.

രഞ്ജി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് കംബോജ്. കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കംബോജ് കളിച്ചത്. എംഎസ് ധോണിയുടെ കീഴിൽ എട്ട് മത്സരങ്ങളിലാണ് താരം കളത്തിൽ ഇറങ്ങിയത്. ഇതിൽ താരം എട്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്. 

നെറ്റ്സിലെ പരിശീലനത്തിനിടെയാണ് അർഷ്ദീപ്‌ സിങ്ങിന് പരുക്കേറ്റിരിക്കുന്നത്. സായ് സുദർശൻ എറിഞ്ഞ പന്ത് തടയുന്നതിനിടെയാണ് അർഷ്ദീപിന് പരുക്കേറ്റത്. തുവരെ നടന്ന മൂന്നു ടെസ്റ്റിലും അർഷ്ദീപ് ഇന്ത്യക്കായി കളിച്ചിട്ടില്ല. ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരം ജൂലൈ 23 മുതൽ 27 വരെയാണ് നടക്കുന്നത്. മാഞ്ചെസ്റ്ററിലാണ് നാലാം മത്സരം നടക്കുക.

നിലവിൽ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചുകൊണ്ട് പരമ്പരയിൽ ഒപ്പം പിടിക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ ബെൻ സ്റ്റോക്‌സും സംഘവും വീണ്ടും വിജയിച്ചുകൊണ്ട് പരമ്പരയിൽ മുന്നിലെത്തുകയായിരുന്നു. പരമ്പര സ്വന്തമാക്കണമെങ്കിൽ ഇന്ത്യക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കുക തന്നെ വേണം. 

Young pacer Anshul Kamboj has been included in the Indian squad for the fourth Test against England Anshul Kamboj has been included in the Indian team as a replacement for injured left-arm pacer Arshdeep Singh



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?

National
  •  12 hours ago
No Image

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി

Kerala
  •  13 hours ago
No Image

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ

Kuwait
  •  13 hours ago
No Image

ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ

National
  •  13 hours ago
No Image

വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ

uae
  •  14 hours ago
No Image

ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു

Cricket
  •  14 hours ago
No Image

വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി

uae
  •  14 hours ago
No Image

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്

National
  •  14 hours ago
No Image

അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

Cricket
  •  15 hours ago
No Image

ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി

International
  •  15 hours ago