
മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വമ്പൻ വിജയം. ന്യൂയോർക്ക് റെഡ് ബുൾസിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. എതിരാളികളുടെ തട്ടകമായ റെഡ്ബുൾസ് അറീനയിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി ഇരട്ട ഗോൾ നേടി അർജന്റൈൻ ഇതിഹാസം ലയണൽ മെസി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മെസിയുടെ രണ്ട് ഗോളുകളും പിറന്നത്. 60, 75 എന്നീ മിനിറ്റുകളിൽ ആയിരുന്നു മെസിയുടെ ഗോൾ പിറന്നത്.
തുടർച്ചയായ ഗോൾ വേട്ടയിൽ മെസി ഫുട്ബോളിൽ മറ്റൊരു റെക്കോർഡും സൃഷ്ടിച്ചിരിക്കുകയാണ്. ഫുട്ബോളിന്റെ ചരിത്രത്തിൽ പെനാൽറ്റിയിൽ നിന്നല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായാണ് മെസി മാറിയത്. 764 ഗോളുകളാണ് മെസി പെനാൽറ്റിയിൽ നിന്നല്ലാതെ സ്കോർ ചെയ്തിട്ടുള്ളത്. 763 ഗോളുകൾ പെനാൽറ്റിക്ക് പുറമെ നേടിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നാണ് മെസി ഈ റെക്കോർഡ് തന്റെ പേരിലാക്കി മാറ്റിയത്.
ഇതിനു മുമ്പ് ഗോൾ വേട്ടയിൽ മറ്റൊരു അമ്പരിപ്പിക്കുന്ന റെക്കോർഡും മെസി സ്വന്തമാക്കിയിരുന്നു. എംഎൽഎസിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ താരമായാണ് മെസി മാറിയത്. മോൺഡ്രിയലിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും കൊളംബസിനെതിരെയും ന്യൂ ഇംഗ്ലണ്ടിനെതിരെയും നാഷ്വല്ലക്കെതിരെയുമാണ് മെസി ഇരട്ട ഗോളുകൾ നേടിയത്.

മത്സരത്തിൽ മെസിക്ക് പുറമേ ഇന്റർ മയാമിക്കായി ടെലാസ്കോ സെഗോവിയ ഇരട്ട ഗോൾ നേടി മികച്ച പ്രകടനം നടത്തി. ജോർഡി ആൽബയുടെ വകയായിരുന്നു ഇന്റർ മയാമിയുടെ ആദ്യ ഗോൾ പിറന്നത്. റെഡ് ബുൾസിനായി അലക്സാണ്ടർ ഹാക്ക് ആണ് ആശ്വാസഗോൾ കണ്ടെത്തിയത്
മത്സരത്തിന്റെ സർവാധിപത്യവും ഇന്റർ മയാമിയുടെ കൈവശമായിരുന്നു. 64 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ മെസിയും സംഘവും 13 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ 8 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 9 ഷോട്ടുകളിൽ നിന്നും രണ്ട് ഷോട്ടുകൾ മാത്രമേ റെഡ് ബുൾസിനു ഇന്റർ മയാമിയുടെ പോസ്റ്റിലേക്ക് എത്തിക്കാൻ സാധിച്ചത്.
നിലവിൽ എംഎൽഎസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി. 21 മത്സരങ്ങളിൽ നിന്നും 12 വിജയവും 5 സമനിലയും നാല് തോൽവിയും അടക്കം 41 പോയിന്റാണ് ഇന്റർ മയാമിയുടെ കൈവശമുള്ളത്. മേജർ ലീഗ് സോക്കറിൽ ജൂലൈ 27ന് സിൻസിനാറ്റിക്കെതിരെയാണ് ഇന്റർമയാമിയുടെ അടുത്ത മത്സരം.
Lionel Messi scored twice for Inter Miami in a match against the New York Red Bulls. With his continuous goal scoring spree, Messi also became the player with the most goals in the history of football, other than from penalties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• a day ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• a day ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• a day ago
പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala
• a day ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 2 days ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 2 days ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 2 days ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 2 days ago
വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 2 days ago
'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 2 days ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 2 days ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 2 days ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 2 days ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 2 days ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 2 days ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 2 days ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 2 days ago
മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു
National
• 2 days ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 2 days ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 2 days ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 2 days ago