HOME
DETAILS

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

  
Web Desk
July 21, 2025 | 12:33 PM

Atulyas death husband Satish dismissed from job

ഷാർജ: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ ഭർത്താവ് സതീഷിനെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിട കരാർ കമ്പനിയാണ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.

സൈറ്റ് എൻജിനീയറായ സതീഷിനെ ഇയാളുടെ ഭാര്യ അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളും അദ്ദേഹത്തിന്റെ അക്രമാസക്തവും അധിക്ഷേപകരവുമായ പെരുമാറ്റം വെളിപ്പെടുത്തുന്ന വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്ന് കമ്പനിയുടെ സീനിയർ എച്ച്ആർ മാനേജർ ഗൾഫ് ന്യൂസിനോട് വെളിപ്പെടുത്തി.

"2025 ജൂലൈ 19-ന് ഷാർജയിൽ ആത്മഹത്യ ചെയ്ത നിങ്ങളുടെ ഭാര്യയുടെ മരണത്തിൽ നിങ്ങളുടെ പങ്കാളിത്തം, യുഎഇയിൽ ശാരീരികവും മാനസികവുമായ പീഡനമായി കണക്കാക്കപ്പെടുന്നു. മാധ്യമ റിപ്പോർട്ടുകളിലെ ക്ലിപ്പിംഗുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കി, നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു." സതീഷിന് കമ്പനി അയച്ച കത്തിൽ പറയുന്നു.

"അതുല്യ പങ്കുവെച്ച വീഡിയോകളിൽ സതീഷ് അവളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് കണ്ട് ഞങ്ങൾ ഞെട്ടി," മാനേജർ പറഞ്ഞു. ഒരു വർഷം മുമ്പാണ് സതീഷ് കമ്പനിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പെരുമാറ്റത്തെക്കുറിച്ച് മുമ്പ് വിവരമില്ലാത്തതിനാൽ കമ്പനി ഇക്കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. എന്നാൽ, ഇത്തരം ജീവനക്കാർക്ക് യാതൊരു വിട്ടുവീഴ്ചയും നൽകില്ലെന്നും മാനേജർ കൂട്ടിച്ചേർത്തു.

അതുല്യയുടെ മാതാപിതാക്കൾ സതീഷിനെതിരെ കേരളത്തിൽ പരാതി നൽകിയിരുന്നു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം സെക്ഷൻ 85 (ആത്മഹത്യാ പ്രേരണ), സെക്ഷൻ 115(2) (അപകടകരമായ ആയുധം ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കൽ), സെക്ഷൻ 118(1) (തടങ്കൽ വയ്ക്കൽ), സെക്ഷൻ 103(1) (ഭർത്താവിന്റെ ക്രൂരത) എന്നിവയും സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3, 4 (സ്ത്രീധനം ആവശ്യപ്പെടൽ) എന്നീ വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

അതുല്യയുടെ ഷാർജയിലെ സഹോദരിയും സഹോദരീ ഭർത്താവും യുഎഇയിൽ സതീഷിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ, അതുല്യയുടെ 30-ാം ജന്മദിനത്തിൽ, ഷാർജയിലെ ഒരു മാളിൽ പുതിയ ജോലിയിൽ പ്രവേശിക്കേണ്ട ദിവസമാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച യുഎഇയിലെ മലയാള മാധ്യമങ്ങളോട് സംസാരിക്കവെ, അതുല്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് സതീഷ് ആവർത്തിച്ചു. എന്നാൽ, മുമ്പ് ഭാര്യയെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സതീഷ് സമ്മതിച്ചു. സംഭവസമയത്ത് താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും, അതുല്യ  കഴിഞ്ഞ വർഷം നവംബറിൽ തന്റെ സമ്മതമില്ലാതെ ഗർഭഛിദ്രം നടത്തിയെന്നും ഇയാൾ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം നൽകാതെ ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടക്കാനോ ഒഴിഞ്ഞുപോകാനോ കൂട്ടാക്കാത്ത ആറംഗ കുടുംബത്തിന് ദുബൈ കോടതിയുടെ അന്ത്യശാസനം

uae
  •  6 days ago
No Image

ഡ്രൈവറും സുഹൃത്തും ചേർന്ന് കാർ മോഷ്ടിച്ചു; രക്ഷകനായി ജിപിഎസ്! തമിഴ്‌നാട്ടിൽ വാഹനം പിടികൂടി

Kerala
  •  6 days ago
No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  6 days ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  6 days ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  6 days ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  6 days ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  6 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  6 days ago
No Image

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന

National
  •  6 days ago
No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  6 days ago