HOME
DETAILS

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

  
Muqthar
July 20 2025 | 04:07 AM

Oman 73 new job titles approved in hotel and tourism sector

മസ്‌കത്ത്: തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം മന്ത്രാലയം (എംഎച്ച്ടി) ഹോട്ടല്‍, ടൂറിസം റിസോര്‍ട്ട് മേഖലയില്‍ 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടല്‍ സൌകര്യങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ചാലറ്റുകള്‍, പൈതൃക സത്രങ്ങള്‍, ഗസ്റ്റ് ഹൌസുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ടൂറിസം മേഖലയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായി പുതിയ തൊഴിലവസരങ്ങളെ തരംതിരിച്ചിട്ടുണ്ട്.

ഹോട്ടല്‍ ജനറല്‍ മാനേജര്‍, റിസോര്‍ട്ട് ജനറല്‍ മാനേജര്‍, റിസോര്‍ട്ട് മാനേജര്‍, പ്രൊക്യുര്‍മെന്റ് ഡയറക്ടര്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഡയറക്ടര്‍, ഐടി ഡയറക്ടര്‍, സെക്യൂരിറ്റി ഡയറക്ടര്‍, ഫിനാന്‍സ് ഡയറക്ടര്‍, ഇവന്റ്‌സ് കോര്‍ഡിനേറ്റര്‍, റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍, എയര്‍പോര്‍ട്ട് സര്‍വീസസ് റെപ്രസന്റേറ്റീവ്, ഗസ്റ്റ് റിലേഷന്‍സ് ക്ലര്‍ക്ക്, ഓഡിറ്റ് സൂപ്പര്‍വൈസര്‍ എന്നിങ്ങനെ വിവിധ അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ തസ്തികകള്‍ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുന്നു.

ടൂറിസം വ്യവസായത്തെ സംഘടിപ്പിക്കാനും വികസിപ്പിക്കാനും യോഗ്യതയും വൈദഗ്ധ്യവുമുള്ള പ്രതിഭകളെ ഉള്‍ക്കൊള്ളുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ഈ നീക്കം തൊഴിലുടമകള്‍ക്കും ടൂറിസം സ്ഥാപനങ്ങള്‍ക്കും അവരുടെ തൊഴില്‍ശക്തിയുടെ ആവശ്യങ്ങള്‍ നിര്‍വചിക്കുന്നതിന് വിശാലവും കൂടുതല്‍ കൃത്യവുമായ ഒരു കൂട്ടം ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
 
ടൂറിസം മേഖലയിലെ വികസനത്തെ പിന്തുണയ്ക്കുന്നതിനും വളര്‍ച്ചയ്ക്കും നിക്ഷേപത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴില്‍ മന്ത്രാലയവുമായുള്ള നിരന്തരമായ ഏകോപനത്തെ ഈ നടപടി പ്രതിഫലിപ്പിക്കുന്നുവെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പറഞ്ഞു. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ പ്രധാന സ്തംഭമായി ടൂറിസത്തെ തിരിച്ചറിയുന്ന 'ഒമാന്‍ വിഷന്‍ 2040' (Oman Vision 2040) ന്റെ ലക്ഷ്യങ്ങള്‍ ഈ സംരംഭം കൈവരിക്കുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു.

The newly approved titles cover a wide range of activities within the sector, including hotels and resorts, hotel apartments, chalets, rest houses, guest houses, heritage lodges, green lodges, and tourist camps.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു

International
  •  5 hours ago
No Image

കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait
  •  5 hours ago
No Image

വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

uae
  •  5 hours ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  6 hours ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  6 hours ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  6 hours ago
No Image

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു

Cricket
  •  6 hours ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  7 hours ago
No Image

ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക് 

Kerala
  •  7 hours ago
No Image

ആര്‍.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും

Kerala
  •  7 hours ago