HOME
DETAILS

കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

  
Web Desk
July 21 2025 | 07:07 AM

 Air India Flight from Kochi Skids Off Runway During Landing in Mumbai

മുംബൈ: കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പോയ AI2744 വിമാനമാണ് അപകടത്തിൽ പെട്ടത്. അതേസമയം അപകടത്തിൽ ആർക്കും പരുക്കുകളില്ല. 

നഗരത്തിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കനത്ത മഴയ്ക്കിടയിലാണ് സംഭവം നടന്നതെന്ന് എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

എയർ ഇന്ത്യയുടെ വക്താവ് പറഞ്ഞതനുസരിച്ച്, സംഭവത്തിന് ശേഷം വിമാനം സുരക്ഷിതമായി ഗേറ്റിലേക്ക് നീക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും, ജീവനക്കാരെയും ഇറക്കി, വിമാനം പരിശോധനയ്ക്കായി നിർത്തിവെച്ചതായും എയർ ഇന്ത്യ അറിയിച്ചു.

"2025 ജൂലൈ 21 ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് സർവിസ് നടത്തിയ AI2744 വിമാനത്തിന് ലാൻഡിംഗിനിടെ കനത്ത മഴ അനുഭവപ്പെട്ടു, അതിന്റെ ഫലമായി ടച്ച്ഡൗണിനുശേഷം റൺവേയിൽ ഒരു എക്‌സൈഷൻ ഉണ്ടായി," എയർ ഇന്ത്യ വക്താവ് പറഞ്ഞു.

"വിമാനം സുരക്ഷിതമായി ഗേറ്റിലേക്ക് എത്തി, എല്ലാ യാത്രക്കാരും ജീവനക്കാരും അതിനുശേഷം ഇറങ്ങിയ ശേഷം വിമാനം പരിശോധനകൾക്കായി നിലത്തിറക്കിയിരിക്കി,” എയർലൈൻ കൂട്ടിച്ചേർത്തു.

An Air India flight, AI2744, operating from Kochi to Mumbai, experienced a runway excursion during landing at Mumbai airport on July 21, 2025. The incident occurred amidst heavy rain, but no injuries were reported. The aircraft was safely taxied to the gate, and all passengers and crew disembarked without harm. The plane has been grounded for further inspection to ensure safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യക്ക് പിന്നില്‍ മുന്‍ മാനേജറുടെ മാനസിക പീഡനമെന്ന് പൊലിസ്

Kerala
  •  17 hours ago
No Image

ഇന്ത്യക്ക് വമ്പൻ തിരിച്ചടി സൂപ്പർതാരം പുറത്ത്; പകരക്കാരൻ രാജസ്ഥാൻ റോയൽസ് താരം

Cricket
  •  18 hours ago
No Image

റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു; വിമാനത്തില്‍ കുട്ടികളും ജീവനക്കാരും ഉള്‍പെടെ 49 പേര്‍

International
  •  18 hours ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിലെ എന്റെ ഹീറോ അദ്ദേഹമാണ്: കരുൺ നായർ 

Football
  •  18 hours ago
No Image

ബഹ്‌റൈനില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ 1,132 പരിശോധനകള്‍, 12 അനധികൃത തൊഴിലാളികള്‍ പിടിയില്‍

bahrain
  •  19 hours ago
No Image

51 വർഷത്തിനിടെ ഇതാദ്യം; കേരളത്തെ വിറപ്പിച്ചവൻ ഇന്ത്യക്കൊപ്പവും ചരിത്രങ്ങൾ തിരുത്തിയെഴുതുന്നു

Cricket
  •  19 hours ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ; വീഡിയോ കോൾ സംവിധാനത്തിന് മികച്ച പ്രതികരണം

uae
  •  19 hours ago
No Image

ബെംഗളൂരു രാമേശ്വരം കഫേയിൽ പൊങ്കലിൽ പുഴു: ജീവനക്കാർ മറച്ചുവെച്ചെന്ന് ആരോപണം; പ്രതികരിച്ച് ഉടമകൾ

National
  •  19 hours ago
No Image

2006 മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി; മോചനം തടഞ്ഞില്ല

National
  •  20 hours ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ: സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥ പിന്മാറി

National
  •  20 hours ago