HOME
DETAILS

പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

  
Web Desk
July 20 2025 | 17:07 PM

Uddhav Thackeray criticized the central government following the pahalgam terror attack

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി അവിടെ എല്ലാം ശാന്തമായെന്ന് അവകാശവാദങ്ങള്‍ നിരത്തുന്നതിനിടെ എങ്ങനെയാണ് ഭീകരാക്രമണം നടന്നതെന്ന് ഉദ്ധവ് ചോദിച്ചു. എന്തുകൊണ്ടാണ് പ്രദേശത്തെ സുരക്ഷ അവഗണിച്ചതെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ നല്‍കിയ അഭിമുഖത്തില്‍ ഉദ്ധവ് ചോദിച്ചു. 

നമ്മുടെ അമ്മമാരും സഹോദരിമാരുമായ 26 പേരുടെ സിന്ദൂരം തുടച്ചുമാറ്റിയതിന് ആരാണ് ഉത്തരവാദി? ആക്രമണം നടത്തിയ ഭീകരവാദികളെ എന്തുകൊണ്ട് ഇതുവരെ പിടിക്കാനായില്ല. ഇന്ത്യ-പാക് യുദ്ധ സാധ്യത താനിടപ്പെട്ട് ഇല്ലാതാക്കിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 27 തവണയാണ് ആവര്‍ത്തിച്ചത്. എന്നിട്ടും 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും ഉദ്ധവ് താക്കറെ ചോദിച്ചു. മാത്രമല്ല ഓപ്പറേഷന്‍ സിന്ദൂരില്‍ സൈനികരുടെ വീര്യത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചെന്നും, ദേശസുരക്ഷയേക്കാള്‍ രാഷ്ട്രീയത്തിനും നയങ്ങള്‍ക്കുമാണ് കേന്ദ്രസര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നതെന്നും ഉദ്ധവ് ആരോപിച്ചു.

Uddhav Thackeray criticized the central government following the pahalgam terror attack, questioning its claims of peace in Kashmir post-Article 370 abrogation. He also raised concerns about the security lapse in the region during an interview with Saamana.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  11 hours ago
No Image

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ

uae
  •  11 hours ago
No Image

കൊല്ലത്ത്‌ നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

Kerala
  •  11 hours ago
No Image

സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

Kerala
  •  11 hours ago
No Image

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

Kerala
  •  11 hours ago
No Image

മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്

oman
  •  12 hours ago
No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  13 hours ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  13 hours ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  14 hours ago