കഴിഞ്ഞ ദിവസമാണ് കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മിഥുന്‍ സ്‌കൂളിന് മുകളിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരുപ്പ് എടുക്കാന്‍ ക്ലാസ് മുറിക്ക് സമീപത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ കയറിയതായിരുന്നു വിദ്യര്‍ഥി. ഷെഡിന് മുകളില്‍ കൂടി വലിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ തട്ടിയാണ് മിഥുന്‍ മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റിനും, വിദ്യാഭ്യാസ വകുപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. അപകടകരമായ സാഹചര്യത്തില്‍ ക്ലാസ് മുറിയോട് തൊട്ട് വൈദ്യുതി ലൈന്‍ ഉണ്ടായിട്ടും സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം.
സംഭവത്തില്‍ പ്രധാനധ്യാപികയെ സസ്‌പെന്റ് ചെയ്ത് മാനേജ്‌മെന്റ് ഉത്തരവിറക്കിയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും, പിടിഎക്കെതിരെയും ഗുരുതര ആരോപണങ്ങളും ഉയരുന്നുണ്ട്.
അതിനിടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്ത് വൈദ്യുതി അപകടത്തെ തുടർന്ന് ഒരു വർഷത്തിനിടെ 241പേർക്ക് ജീവൻ നഷ്ടമായെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഇതിൽ 222 പേരും പൊതുജനങ്ങളാണ്. 73 മൃഗങ്ങളും ചത്തു.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഈ വിവരങ്ങളുള്ളത്. 2024 ഏപ്രിൽ ഒന്നു മുതൽ ഈ വർഷം മാർച്ച് 31വരെയുള്ള കണക്കാണിത്. 105 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. വൈദ്യുതി ജീവനക്കാരും പൊതുജനങ്ങളും മൃഗങ്ങളും തുടങ്ങി പ്രത്യേകമായി ഇനം തിരിച്ചാണ് കണക്കുകൾ. ഇക്കാലയളവിൽ കെ.എസ്.ഇ.ബി ജീവനക്കാരായ ഒൻപതു പേർക്ക് ജീവഹാനി നേരിട്ടപ്പോൾ 12 പേർക്ക് പരുക്കേറ്റു. താൽക്കാലിക വൈദ്യുതി ജീവനക്കാരായ പത്തുപേർ മരിച്ചപ്പോൾ 23 പേർക്ക് പരുക്കേറ്റു.
Classes at Kollam Thevalakkara Boys School will restart tomorrow after being closed due to the death of an eighth-grade student who was electrocuted. The school reopened after completing electrical repairs, and students will also receive counseling as advised by the Child Rights Commission.