
നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി

മുംബൈ: നിയമസഭാ സമ്മേളനത്തിനിടെ മഹാരാഷ്ട്ര കൃഷി മന്ത്രി മാണിക് റാവു കോക്കാതെ മൊബൈലിൽ റമ്മി കളിക്കുന്നതിന്റെ വീഡിയോ പുറത്ത്. അതേസമയം, ഈ വീഡിയോ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്. സംഭവത്തിൽ എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ കൃഷി മന്ത്രിയെ വിമർശിച്ചതിങ്ങനെയാണ്. സംസ്ഥാനത്ത് നിരവധി കാർഷിക പ്രശ്നങ്ങൾ നിലനിൽക്കുന്നു, ദിവസേന ശരാശരി എട്ട് കർഷകർ ആത്മഹത്യ ചെയ്യുന്നു, ഈ പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ സമയമില്ലെങ്കിലും റമ്മി കളിക്കാൻ മന്ത്രി സമയം കണ്ടെത്തുന്നു രോഹിത് പവാർ പറഞ്ഞു.
കൃഷി മന്ത്രിയുടെ പ്രതികരണം
താൻ ഓൺലൈൻ ഗെയിം കളിച്ചിട്ടില്ലെന്നും, ഫോണിൽ ആപ്പ് അബദ്ധവശാൽ ഇൻസ്റ്റാൾ ആയതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. നിയമസഭയിൽ ക്യാമറകൾ ഉള്ളതറിഞ്ഞിട്ടും താൻ എങ്ങനെ റമ്മി കളിക്കുമെന്ന് മന്ത്രി മാണിക് റാവു ചോദിക്കുന്നു. രാജ്യസഭയിലെ വിഷയങ്ങൾ അറിയാൻ യൂട്യൂബിൽ വീഡിയോ കാണുകയായിരുന്നുവെന്നും, അപ്പോൾ അബദ്ധത്തിൽ ഒരു ആപ്പ് തുറന്നുപോയെന്നും അദ്ദേഹം വ്യക്തമാക്കി. ഗെയിം തുറന്നപ്പോൾ അത് ഒഴിവാക്കാൻ രണ്ട് തവണ ശ്രമിച്ചതായും മന്ത്രി അവകാശപ്പെട്ടു.
പുറത്തുവന്ന ചെറിയ വീഡിയോ ക്ലിപ്പ് കണ്ടാൽ സത്യാവസ്ഥ മനസ്സിലാകില്ലെന്ന് മന്ത്രി പറയുന്നു. ആപ്പ് എങ്ങനെ നീക്കം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, മുഴുവൻ വീഡിയോ കണ്ടാൽ താൻ ഗെയിം ഒഴിവാക്കാൻ ശ്രമിച്ചതായി വ്യക്തമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. അപൂർണമായ വീഡിയോയെ ആധാരമാക്കി പ്രതിപക്ഷം തന്നെ ലക്ഷ്യം വെക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
A video of Maharashtra Agriculture Minister Manik Rao Kokate playing rummy on his mobile phone during a legislative assembly session has surfaced, sparking controversy. The opposition, led by NCP (SP) leader Rohit Pawar, has criticized the minister, highlighting the state's ongoing agricultural issues, including an average of eight farmer suicides daily, accusing him of prioritizing gaming over addressing critical concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?
National
• 12 hours ago
വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി
Kerala
• 13 hours ago
ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ
Kuwait
• 13 hours ago
ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ
National
• 13 hours ago
വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ
uae
• 13 hours ago
ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു
Cricket
• 14 hours ago
വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി
uae
• 14 hours ago
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്
National
• 14 hours ago
അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 14 hours ago
ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി
International
• 15 hours ago
ഇല്ല, ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
Kerala
• 15 hours ago
വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം
Kerala
• 15 hours ago
ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്
International
• 16 hours ago
വിഎസ് അച്യുതാനന്ദൻ; കനൽവഴിയിലെ സമരതാരകം
Kerala
• 16 hours ago
ദുബൈയില്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സിംഗ് സെന്ററിന് അംഗീകാരം നല്കി ആര്‍ടിഎ
uae
• 17 hours ago
കൊത്തിനുറുക്കപ്പെട്ട ടി.പിക്കു മുന്നില്‍ ഹൃദയഭാരത്തോടെ നിന്ന മനുഷ്യന്; കൊടുംവെട്ടിനെതിരെ നിരന്തരമായി കലഹിച്ച നേതാവ്
Kerala
• 17 hours ago
നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ
Kerala
• 17 hours ago
വിപഞ്ചികയുടെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും; എമ്പാമിംഗ് ഷാര്‍ജയില്‍ വെച്ച് പൂര്‍ത്തിയാക്കും
uae
• 17 hours ago
വിപ്ലവ സൂര്യന് തമിഴ്നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ
Kerala
• 16 hours ago
ആദർശ ധീരതയുള്ള നേതാവ്’; വിഎസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Kerala
• 16 hours ago
സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു
uae
• 17 hours ago