HOME
DETAILS

ആറര വർഷം ഐ.ബിയിൽ അനധികൃത താമസം; ഒടുവിൽ പൊക്കി; മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഗൺമാന് പിഴ

  
ബാസിത് ഹസൻ 
July 21 2025 | 01:07 AM

Former electricity ministers personal staff member stayed illegally for six and a half years at the KSEB inspection bungalow

തൊടുപുഴ: മുൻ വൈദ്യുതി മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ചിത്തിരപുരം കെ.എസ്.ഇ.ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ അനധികൃതമായി താമസിച്ചത് ആറര വർഷം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന എം.എം മണിയുടെ ഗൺമാനാണ് വാടക പോലും നൽകാതെ ചിത്തിരപുരം കെ.എസ്.ഇ.ബി ഐ.ബി യിലെ മൂന്നാം നമ്പർ മുറി ഇത്രയും കാലം  സ്വന്തമാക്കിവച്ചത്. അനധികൃത താമസം കണ്ടെത്തിയ കെ.എസ്.ഇ.ബി വിജിലൻസ് 3,96,510 രൂപയും പലിശയും ഇയാളിൽനിന്ന് തിരിച്ചുപിടിക്കാൻ ഡയരക്ടർ ബോർഡിനോട് ശുപാർശ ചെയ്തിരിക്കുകയാണിപ്പോൾ. 

അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ തനിക്ക് ചില പരിമിതികൾ ഉണ്ടായിരുന്നതിനാൽ  ഉന്നത അധികാരികളെ സമീപിച്ചിരുന്നുവെന്നാണ് ഐ.ബി യുടെ കസ്റ്റോഡിയനായ ജനറേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ നൽകിയ റിപ്പോർട്ട്. 2021 സെപ്റ്റംബറിലെ  എക്‌സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിനെ തുടർന്ന്, നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കാൻ സി.എം.ഡി യോട് ശുപാർശ ചെയ്തിരുന്നുവെങ്കിലും നടപടിയിലേക്ക് പോയിരുന്നില്ല. 

തിരുവനന്തപുരം വൈദുതി ഭവനത്തിലെ ഐ.ബി ബുക്കിങ് സെക്ഷനിൽ നിന്നുള്ള  നിർദേശപ്രകാരം ചിത്തിരപുരം ഐ.ബിയുടെ കെയർ ടേക്കർ, അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിയുടെ പേഴ്‌സണൽ സ്റ്റാഫിന് 2016 നവംബർ 26  മുതൽ 2017 ഡിസംബർ 27 വരെ മൂന്നാം നമ്പർ റൂം അനുവദിച്ചിരുന്നു. ഇക്കാലയളവിലെ വാടക ഓരോ ദിവസത്തേക്കും 30 രൂപ നിരക്കിൽ ഈടാക്കി ബോർഡ് അക്കൗണ്ടിൽ അടച്ചിട്ടുണ്ട്. ഇതിന് ശേഷവും  മന്ത്രിയുടെ സ്റ്റാഫ് ബുക്കിങ് ഇല്ലാതെയും വാടക നൽകാതെയും ഇതേ റൂമിൽ  തുടർന്നു താമസിക്കുകയായിരുന്നു. 

2024 ജൂൺ 18 ന് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃത താമസം കണ്ടെത്തിയത്. തുടർന്ന്  ഐ.ബി ബുക്കിങ് രജിസ്റ്ററുകൾ പരിശോധിച്ചപ്പോൾ ഇൗ മുറി മിക്കവാറും സ്ഥിരമായി 'ബുക്ക്ഡ്' എന്ന് രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തി. എന്നാൽ പേഴ്‌സണൽ സ്റ്റാഫ് താമസിച്ച കൃത്യമായ ദിവസങ്ങളുടെ എണ്ണം എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഐ.ബി ബുക്കിങ് രജിസ്റ്ററിൽ ഈ മുറി മിക്ക സമയത്തും 'ബുക്ക്ഡ്' എന്ന് രേഖപ്പെടുത്തിയിരുന്നതും ചുമതലയുള്ള എക്‌സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ടും അടിസ്ഥാനമാക്കി, ബോർഡിന് സംഭവിച്ച നഷ്ടം എത്രയും വേഗം തിരിച്ചുപിടിക്കാനാണ് ഉത്തരവ്. 

Former electricity minister's personal staff member stayed illegally for six and a half years at the KSEB inspection bungalow in Chithirapuram. The person, who was the gunman of M.M. Mani during the first Pinarayi government, occupied room number three of the Chithirapuram KSEB IB without paying any rent throughout this period.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  6 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  7 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  7 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  8 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  8 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  8 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  8 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  8 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  8 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  9 hours ago