HOME
DETAILS

ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ വയോധികരെ ജയ്ശ്രീറാം വിളിപ്പിച്ച് ഹിന്ദുത്വവാദികള്‍; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു

  
Web Desk
September 09 2025 | 01:09 AM

hindutva group abuses saharanpur muslim pilgrims returning from umrah in delhi

ന്യൂഡല്‍ഹി: വിശുദ്ധ ഉംറ നിര്‍വഹിച്ച് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ വിശ്വാസികളെ ജയ്ശ്രീറാം വിളപ്പിച്ച് തീവ്രഹിന്ദുത്വവാദികള്‍. ഡല്‍ഹിയിലെ യമുന ബസാറില്‍ ഹനുമാന്‍ ക്ഷേത്രത്തിന് സമീപം കഴിഞ്ഞദിവസം ആണ് സംഭവം. വിശ്വാസികളെ തടഞ്ഞുവയ്ക്കുകയും ചിലരുടെ തൊപ്പി അഴിപ്പിച്ച ശേഷം ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലിസ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.

താടിയും തൊപ്പിയും ധരിച്ച പ്രായംചെന്ന തീര്‍ത്ഥാടകരോട് അക്രമികള്‍ തട്ടിക്കയറുന്നതും ചിലരുടെ തൊപ്പി ഊരുമാറ്റുന്നതുമാണ് വിഡിയോയിലുള്ളത്. യാത്രക്കാരുടെ തൊപ്പികള്‍ ഊരിമാറ്റി ബലമായി ക്ഷേത്രപരിസരത്തേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് വണങ്ങാന്‍ ആവശ്യപ്പെടുന്നതും കാണാം. ക്ഷേത്രത്തിന് അടുത്തേക്ക് പോകുമ്പോള്‍ വയോധികര്‍ ജയ് ശ്രീ റാം വിളിക്കുന്നതും ശേഷം ഭൂമിയില്‍ വണങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്ന് മിനി ബസില്‍ അവരുടെ ജന്മനാടായ സഹാറന്‍പൂരിലേക്ക് മടങ്ങുന്നതിനിടെ യമുന ബസാറില്‍ ഭക്ഷണം കഴിക്കാന്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.

 

 

വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവാക്കളില്‍ ഒരാള്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലിം യാത്രക്കാരെയും ഡ്രൈവറെയും ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ, സംഭവത്തില്‍ മാപ്പ് ചോദിച്ചുള്ള സിദ്ധാര്‍ത്ഥ് ശര്‍മ്മയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, വിഡിയോ പങ്കുവച്ച് പലരും ഡല്‍ഹി പൊലിസിനെ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  10 hours ago
No Image

ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  11 hours ago
No Image

'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  11 hours ago
No Image

പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  11 hours ago
No Image

അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്

Kerala
  •  11 hours ago
No Image

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം

uae
  •  11 hours ago
No Image

മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്‍.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്

National
  •  11 hours ago
No Image

ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala
  •  11 hours ago
No Image

ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  12 hours ago
No Image

9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ

International
  •  12 hours ago