HOME
DETAILS

മധ്യസ്ഥതയെന്ന പേരില്‍ തങ്ങളുടെ രക്തം വിറ്റ് ജീവിക്കുന്നു; സാമുവല്‍ ജെറോമിനെതിരേ ഗുരുതര ആരോപണവുമായി തലാലിന്റെ സഹോദരന്‍

  
Web Desk
July 22 2025 | 04:07 AM

They live by selling their blood in the name of mediation

സന്‍ആ: യമനില്‍ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ തുടക്കം മുതല്‍ ഇടപെട്ട സാമുവല്‍ ജെറോമിനെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ജെറോം അഭിഭാഷകനല്ലെന്നും തങ്ങളുടെ കുടുംബവുമായി ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ഫത്താഹ് പറഞ്ഞു. എന്നാല്‍, അദ്ദേഹം നിമിഷപ്രിയയുടെ പേരില്‍ 40,000 ഡോളര്‍ (ഏകദേശം 34 ലക്ഷം രൂപ) പിരിച്ചെന്നും ഇപ്പോള്‍ വീണ്ടും 20,000 ഡോളര്‍ പിരിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഇന്നലെ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അറബിയിലും മലയാളത്തിലുമാണ് ഫത്താഹ് കുറിപ്പിട്ടിരിക്കുന്നത്. 

ഇത്ര വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും തങ്ങളെ ഫോണില്‍ വിളിക്കുകയോ മെസേജ് അയക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ പേരില്‍ കേരളത്തില്‍നിന്ന് ജെറോം പണം പിരിക്കുന്നത് പിന്നീട് കേരളത്തിലെ മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും ഫത്താഹ് പറഞ്ഞു. തലാലിന്റെ കുടുംബവുമായി ഒരു തവണയെങ്കിലും വിളിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്‌തെന്ന് സാമുവല്‍ ജെറോമിന് തെളിയിക്കാന്‍ കഴിയുമോയെന്നും ഫത്താഹ് വെല്ലുവിളിച്ചു.

നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത് യമന്‍ പ്രസിഡന്റ് ശരിവച്ച് വധശിക്ഷാ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ താന്‍ ജെറോമിനെ സന്‍ആയില്‍ വച്ച് കണ്ടിരുന്നു. അപ്പോള്‍ അഭിനന്ദനങ്ങള്‍ എന്നാണ് ജെറോം പറഞ്ഞത്. മണിക്കൂറുകള്‍ക്കു ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ തിരഞ്ഞപ്പോഴാണ് ജെറോം നഷ്ടപരിഹാരത്തിന് 20,000 ഡോളര്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത കണ്ടത്. തങ്ങള്‍ ആരോടും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല. വാങ്ങിയിട്ടുമില്ല. അദ്ദേഹം തങ്ങളുടെ രക്തം വിറ്റാണ് ജീവിക്കുന്നതെന്നും ഫത്താഹ് പറഞ്ഞു. വര്‍ഷങ്ങളായി മാധ്യമങ്ങളില്‍ പ്രസ്താവന നല്‍കുകയാണ് ജെറോം ചെയ്യുന്നതെന്നും തങ്ങള്‍ക്ക് സത്യമറിയാം, കള്ളംപറയുന്നത് ജെറോം നിര്‍ത്തിയില്ലെങ്കില്‍ അത് തുറന്നുകാട്ടുമെന്നും ഫത്താഹ് വ്യക്തമാക്കി.
നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരിയെ യമനിലേക്ക് കൊണ്ടുപോയത് സാമുവല്‍ ജെറോമാണ്. ജെറോമിനൊപ്പമാണ് അവര്‍ അവിടെ താമസിക്കുന്നത്. 

കഴിഞ്ഞ ദിവസം കാന്തപുരം യമനിലെ സൂഫി പണ്ഡിതരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വധശിക്ഷ മാറ്റിവച്ചതിനെതിരേ സാമുവല്‍ ജെറോം രംഗത്തുവന്നിരുന്നു. തലാലിന്റെ കുടുംബവുമായി ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു ജെറോമിന്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലുള്ള 12,326 കടക്കെണിയിൽ: ജപ്തി ഭീഷണി നേരിടുന്നവരെ കണ്ടെത്താൻ നിർദേശം

Kerala
  •  21 hours ago
No Image

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഇത്തിഹാദ്; ലക്ഷ്യമിടുന്നത് വമ്പന്‍ മുന്നേറ്റം

uae
  •  21 hours ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ ടാലന്റ് ഹണ്ട്: മോർച്ച അധ്യക്ഷ നിയമനത്തിൽ മുരളീധരൻ-സുരേന്ദ്രൻ വിഭാഗങ്ങൾക്ക് തിരിച്ചടി

Kerala
  •  21 hours ago
No Image

ക്ഷേത്ര പരിസരത്ത് ഇസ്‌ലാമിക സാഹിത്യം വിതരണം ചെയ്ത സംഭവം: മുസ്‌ലിം യുവാക്കൾക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി; മത സാഹിത്യ പ്രചാരണം മതപരിവർത്തനമല്ലെന്ന് കോടതി

National
  •  a day ago
No Image

കുവൈത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ആധിപത്യം; ജനസംഖ്യയുടെ അഞ്ചിലൊന്നും ഇന്ത്യക്കാര്‍

Kuwait
  •  a day ago
No Image

വീണ വിജയന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി : എക്‌സാലോജിക് കേസിൽ സി.ബി.ഐ അന്വേഷണം വേണം; ബി.ജേ.പി നേതാവിന്റെ ഹരജിയിൽ വീണയടക്കം 13 പേർക്ക് നോട്ടിസ്

Kerala
  •  a day ago
No Image

യുഎഇയില്‍ പുതിയ സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബിസിനസ് ലൈസന്‍സുകളുമായി ഉമ്മുല്‍ഖുവൈന്‍ ട്രേഡ് സോണ്‍

Business
  •  a day ago
No Image

വിദേശത്തേക്ക് പോകുമ്പോൾ നിങ്ങളുടെ വളർത്തുമൃഗത്തെ ഉപേക്ഷിക്കുന്നത് ശരിയാണോ? യുഎഇയിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം വർധിക്കുന്നു

uae
  •  a day ago
No Image

'മെഡിക്കല്‍ എത്തിക്‌സിന്റേയും അന്താരാഷ്യരാഷ്ട്ര നിയമങ്ങളുടേയും ഗുഗുതര ലംഘനം' ഗസ്സയിലെ കൊടുംക്രൂരതക്കെതിരെ ഇസ്‌റാഈല്‍ മെഡിക്കല്‍ അസോസിയേഷനും

International
  •  a day ago
No Image

യുഎഇ ബാങ്കുകൾ ഒടിപി നിർത്തലാക്കുന്നു: നാളെ മുതൽ ഇമെയിൽ, എസ്എംഎസ് വഴി ഒടിപി അയക്കുന്നത്‌ ഘട്ടംഘട്ടമായി ഒഴിവാക്കും

uae
  •  a day ago