HOME
DETAILS

നിലപാടുകളിലെ കണിശത; വിവാദങ്ങളുടെ തോഴൻ വി.എസ്

  
ഗിരീഷ് കെ. നായർ
July 22 2025 | 06:07 AM

story about vs achuthanandan  Strictness in positions a companion of controversies

തിരുവനന്തപുരം: സ്വന്തം നിലപാടുകളിൽ അണുവിടപോലും വിട്ടുവീഴ്ച ചെയ്യാൻ തയാറാകാതിരുന്ന വി.എസ് അച്യുതാനന്ദൻ കാരിരുമ്പിന്റെ കരുത്താണ് തന്റെ തീരുമാനങ്ങളിൽ പ്രകടിപ്പിച്ചിരുന്നത്. ആരോടും എവിടെയും തന്റെ ബോധ്യം തുറന്നടിക്കുന്ന വി.എസ് അതുകൊണ്ടുതന്നെ ജനമനസുകളിലേക്ക് കടന്നുകയറിയപ്പോൾ അനുദിനം രാഷ്ട്രീയ എതിരാളികളുടെ നോട്ടപ്പുള്ളിയായി മാറിക്കൊണ്ടിരുന്നു. വിവാദ സംഭവങ്ങളിൽ തന്റെ ബോധ്യത്തെ വി.എസ് പിന്തുടർന്നപ്പോൾ വിവാദങ്ങളുടെ തോഴനാകുന്നതും കേരളം കണ്ടു.
ആർ.എസ്.എസ് വേദിയിൽ അവരെ വിമർശിച്ച് ആർ.എസ്.എസ് വേദിയിൽ എത്തി അവരെ നേരിട്ട് വിമർശിച്ച വി.എസിനെ കേരളം കണ്ടു. ഭാരതീയ വിചാര കേന്ദ്രം നടത്തിയ പുസ്തക പ്രകാശന ചടങ്ങിലാണ് വി.എസ് ക്ഷണിതാവായി പങ്കെടുത്തത്. 2013ലായിരുന്നു ഈ സംഭവം. വിചാരകേന്ദ്രം നേതാവ് പി. പരമേശ്വരനും ഭാരതീയ വിചാരകേന്ദ്രവും സംഘ്പരിവാറും സ്വാമി വിവേകാനന്ദനെ സങ്കുചിതമായി അറയിൽ അടയ്ക്കാനാണ് ശ്രമിച്ചതെന്ന് ആ വേദിയിൽ വി.എസ് തുറന്നടിച്ചു.

കോപ്പിയടിയും ലൗ ജിഹാദും

മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചു ജയിക്കുന്നവരാണെന്ന് 2005ൽ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് ആക്ഷേപിച്ചത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാന മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ച സമയത്തായിരുന്നു വി.എസിന്റെ വിവാദ പരാമർശം. മുഖ്യമന്ത്രിയായ ശേഷം കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയും കടുത്ത പ്രതിഷേധത്തിന് ഇരയായി വി.എസ്. 2010ൽ ഡൽഹിയിൽ വച്ചായിരുന്നു സ്വന്തം സംസ്ഥാനത്തിനെതിരേയുള്ള മുഖ്യമന്ത്രിയുടെ പരാമർശം. ഹിന്ദു പെൺകുട്ടികളെ മുസ്‌ലിം ചെറുപ്പക്കാർ കല്യാണം കഴിച്ച്, 20 വർഷം കൊണ്ട് കേരളത്തെ ഒരു മുസ്‌ലിം പ്രദേശമാക്കി മാറ്റും എന്നായിരുന്നു വി.എസിന്റെ വിവാദ പരാമർശം. വി.എസ് അച്യുതാനന്ദന്റെ ഈ രണ്ടു പരാമർശങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ-വ്യക്തി ജീവിതത്തിലെ കറുത്ത അധ്യായങ്ങളായി അവശേഷിക്കുകയാണ്.

ഗൗരിയമ്മ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചു

സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മയ്ക്കുവേണ്ടി സംസ്ഥാന കമ്മിറ്റിയിൽ വി.എസ് വാദിച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഗൗരിയമ്മയെ ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റിയപ്പോൾ പാർട്ടി വിടരുതെന്ന് ആവശ്യപ്പെട്ട് വി.എസ് അവരെ വീട്ടിൽ പോയി കാണാൻ ശ്രമിച്ചു. പാർട്ടിയിൽ തുടരണമെന്നഭ്യർഥിച്ചു. പിന്നീട് ഭാര്യ വസുമതിയെ അയച്ച് അഭ്യർഥന വീണ്ടും നടത്തിയെങ്കിലും ഗൗരിയമ്മ മടങ്ങിയെത്തിയില്ല. 

ബദൽരേഖാ വിവാദം

നക്‌സൽ ഭീഷണിക്കുശേഷം സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ആഭ്യന്തര വിഷയം ബദൽരേഖാ വിവാദമായിരുന്നു. ജാതിമത ശക്തികളുമായി പാർട്ടിക്ക് യാതൊരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്ത് കോൺഗ്രസാണ് മുഖ്യശത്രുവെന്നും കേരള കോൺഗ്രസും മുസ്‌ലിം ലീഗുമായി സഖ്യം വേണമെന്നും വാദിക്കുന്ന ബദൽരേഖ ഇ.കെ നായനാരുടെ പിന്തുണയോടെ എം.വി രാഘവന്റെ നേതൃത്വത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. പാർട്ടി പിളരുമെന്നു കരുതിയ വേളയിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ പാർട്ടിയെ ചെങ്കൊടിക്കുകീഴിൽ ഉറപ്പിച്ചുനിർത്തിയത് വി.എസിന്റെ നഖശിഖാന്തമുള്ള ആക്രമണത്തിലൂടെയായിരുന്നു. ഇതിന്റെ ഫലമായി ബദൽരേഖയുടെ ഉപജ്ഞാതാക്കൾക്ക് പുറത്തുപോകേണ്ടിവന്നത് ചരിത്രമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ ദേശീയപാത നിർമാണത്തകരാറുകൾ: ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന് നിതിൻ ​ഗഡ്കരി

National
  •  a day ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരും: എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത

Kerala
  •  a day ago
No Image

കോഴിക്കോട് രണ്ടുമാസത്തിനിടയില്‍ മുങ്ങിമരിച്ചത് 14 പേര്‍

Kerala
  •  a day ago
No Image

ബരാക് ഒബാമയെ കുടുക്കാന്‍ നീക്കം; മുന്‍ പ്രസിഡന്റിനെതിരായ രഹസ്യ രേഖകള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്

National
  •  a day ago
No Image

ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരണം: 52 ലക്ഷം പേരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഇൻഡ്യാ സഖ്യം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമോ?

National
  •  a day ago
No Image

രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ലെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 

National
  •  a day ago
No Image

ഇറാനും ഇസ്‌റാഈലും വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിൽ: ആണവ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും തുടരുമെന്ന് ഇറാൻ 

International
  •  a day ago
No Image

ജഗ്ധീപ് ധന്‍കറിന്റെ രാജി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസിനില്ല; ജയറാം രമേശിന്റെ ആവശ്യത്തോട് ഹൈക്കമാന്റിന് താല്‍പ്പര്യമില്ലെന്ന് സൂചന

National
  •  a day ago
No Image

മകനും മരുമകളും വീടുപൂട്ടി; തുറക്കാത്ത വീടിന്റെ മുറ്റത്ത് വെച്ച് അനാഥാലയത്തില്‍ മരിച്ച വയോധികന് യാത്രാമൊഴി

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  a day ago