
ഇന്ത്യക്കാരിയായ ജോലിക്കാരി പണം തട്ടാൻ ശ്രമിച്ചെന്ന് സിംഗപ്പൂർ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്; പിന്നാലെ യുവ ബിസിനസ് വുമൺ അസ്വാഭാവികമായി മരിച്ച നിലയിൽ

സിംഗപ്പൂർ:ഭക്ഷണശൃംഖലയായ സുമോ സലാഡ്‌യുടെ ഉടമയും പ്രമുഖ ബിസിനസുകാരിയുമായ ജെയ്ൻ ലീയുടെ ദുരൂഹമായ മരണം സിംഗപ്പൂർ ബിസിനസ് ലോകത്ത് വലിയ ഞെട്ടൽ ഉയർത്തിരിക്കുകയാണ്. ഇന്ത്യൻ വംശജയായ തന്റെ ജോലിക്കാരി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണവുമായി ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിന് പിന്നാലെയാണ് ജെയ്ൻ ലീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അസ്വാഭാവിക മരണമായി സിംഗപ്പൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജൂലൈ 17-ന് ജെയ്ൻ ലീ തന്റെ ഫേസ്ബുക്ക് പേജിൽ, ഇന്ത്യക്കാരിയായ ജോലിക്കാരി ശ്രാൻ കിരൺജീത് കൗർ പണം തട്ടാനുള്ള ശ്രമം നടത്തിയതായി തുറന്നു പറഞ്ഞു. ജോലിക്കിടെ മനപൂർവം വീണ് പരിക്ക് അഭിനയിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ലീ ആരോപിച്ചു. തുടർന്ന് രണ്ട് ദിവസങ്ങൾക്കപ്പുറം ജൂലൈ 19-ന് ജെയ്ൻ ലീയെ ഹോളണ്ട് വില്ലേജിലെ താമസസ്ഥലത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജോലിക്കാരി ഒരു എസ്കലേറ്ററിൽ നിന്നും വീണതായി നടിച്ചു, പിന്‍വശത്ത് യാതൊരു പൊട്ടലോ പരിക്കോ ഇല്ലാതിരുന്നിട്ടും ഡോക്ടറെ കാണുകയും കഠിനവേദന അനുഭവപ്പെടുന്നുവെന്നു വ്യാജമായി അവകാശപ്പെടുകയും ചെയ്തതായി ലീ ആരോപിച്ചു. ജീവനക്കാരിയുടെ കരാർ അവസാനിക്കുന്ന ദിവസം തന്നെ സംഭവം നടന്നതിൽ സംശയമുണ്ടെന്ന് ലീ കുറിപ്പിൽ കുറിച്ചു.
കൂടാതെ, കിരൺജീത് കൗർ, ഭർത്താവ്,ഇവരുടെ മാമൻ തുടങ്ങിയവർ മുമ്പും വ്യാജമായ പരാതികളിലൂടെ ചെറു ബിസിനസുകാരെപറ്റിച്ച് പണം തട്ടിയിട്ടുണ്ട് എന്നത് സംബന്ധിച്ചാരോപണങ്ങളും ലീ ഉന്നയിച്ചു. ഇവർ ഈ സിസ്റ്റത്തിലൂടെ തന്നെ പണം തട്ടാനുള്ള ശ്രമമാണ് നടത്തിയതെന്നും ലീ പോസ്റ്റിൽ പറയുന്നു.
പരിക്കില്ലെന്നും അതിന്‍റെ തെളിവുകൾ സ്വന്തം കൈവശമുണ്ടെന്നും ലീ തന്റെ പോസ്റ്റിൽ അവകാശപ്പെട്ടു. അവസാനം, മാൻപവർ മന്ത്രാലയവും പൊലിസും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അവർ പോസ്റ്റ് അവസാനിപ്പിച്ചത്.
ജെയ്ൻ ലീയുടെ മരണത്തിന് വ്യക്തമായ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. തുടക്കത്തിൽ ആത്മഹത്യയാണെന്നാണെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഈ പശ്ചാത്തലത്തിൽ, സിംഗപ്പൂർ പൊലിസ് അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്തതായും വിശദമായ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
A shocking incident has emerged from Singapore where Jane Lee, a young businesswoman and owner of the Sumo Salad restaurant, was found dead just two days after she accused her Indian maid of attempting to extort money. In a Facebook post on July 17, Lee alleged that the maid faked an injury at work to claim compensation. She also accused the maid’s family of previous frauds. On July 19, Lee was found dead under mysterious circumstances. Singapore Police have registered a case of unnatural death and launched an investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Kerala
• 3 days ago
ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്
Kerala
• 3 days ago
ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്
National
• 3 days ago
ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം
International
• 3 days ago
അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• 3 days ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍
National
• 3 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്
Football
• 3 days ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• 3 days ago
2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• 3 days ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• 3 days ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്
Kerala
• 3 days ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• 3 days ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 3 days ago
വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര
Cricket
• 3 days ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 3 days ago
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം
Football
• 3 days ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 3 days ago
ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Kerala
• 3 days ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 3 days ago
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം
International
• 3 days ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• 3 days ago