HOME
DETAILS

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

  
Web Desk
July 24 2025 | 00:07 AM

State Election Commission Releases Draft Voter List Ahead of Local Body Elections

തിരുവനന്തപുരം: ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. 1,034 തദ്ദേശ സ്ഥാപനങ്ങളിലെ 20,998 വാര്‍ഡുകളിലായി ആകെ 2,66,78,256 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്ളത്. 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ് പട്ടികയില്‍ ഉള്ളത്. അന്തിമ വോട്ടര്‍ പട്ടിക അടുത്ത മാസം 30ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ വ്യക്തമാക്കി.

2020ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം 2023ലും 2024 ഒക്ടോബറിലും വോട്ടര്‍പട്ടിക പുതുക്കിയിരുന്നു. 2023ലെ വോട്ടര്‍പട്ടികയില്‍ 2,76,70,536 പേരും അന്തമിപട്ടികയില്‍ 2,68,51,023 വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്. 2024 ജൂലൈയിലെ വോട്ടര്‍പട്ടികയില്‍ 2,68,57,023 പേരാണ് ഉണ്ടായിരുന്നത്. അന്തിമപട്ടികയില്‍ ഇത് 2,66,72,979 ആയിരുന്നു. ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 5277 വോട്ടര്‍മാര്‍ കൂടുതലുണ്ട്. 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാകും. ആഗസ്റ്റ് 7വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടാകും.

2025 ജനുവരി 1നോ അതിന് മുമ്പോ 18 വയസ്സായവര്‍ക്ക് പേര് ചേര്‍ക്കാം.പേര് ചേര്‍ക്കല്‍, ഉള്‍ക്കുറിപ്പ് തിരുത്തല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

Kerala
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്

Kerala
  •  2 days ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ

Kerala
  •  2 days ago
No Image

In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

uae
  •  2 days ago
No Image

ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി

Kerala
  •  2 days ago
No Image

പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago