HOME
DETAILS

കുവൈത്തിൽ സംഘടിത റെസിഡൻസി തട്ടിപ്പ് ശൃംഖല പിടിയിൽ: 12 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തു

  
Web Desk
July 23 2025 | 17:07 PM

Residency Affairs Investigation uncovers Organized Network Involved in Illegal Residency Permits

പണം വാങ്ങി റെസിഡൻസി പെർമിറ്റുകൾ അനധികൃതമായി നൽകുകയും, ഔദ്യോഗിക രേഖകൾ കെട്ടിച്ചമക്കുകയും, വർക്ക് പെർമിറ്റുകളിൽ തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്ത ഒരു സംഘടിത ശൃംഖലയെ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് കണ്ടെത്തി.

ആഭ്യന്തര മന്ത്രിയും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും അനധികൃത റെസിഡൻസി പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

റെസിഡൻസി പെർമിറ്റ് നൽകുന്നതിനായി ഒരു കുവൈത്ത് പൗരന് 650 കുവൈത്ത് ദിനാർ നൽകിയതായി ഒരു പാകിസ്ഥാനിയുടെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ റെസിഡൻസി അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിനായി പണം സ്വീകരിച്ചതായി സമ്മതിച്ചു.

കൂടുതൽ അന്വേഷണത്തിൽ പ്രതി 162 തൊഴിലാളികളെ ജോലിക്കെടുക്കുന്ന 11 കമ്പനികളിൽ പങ്കാളിയാണെന്ന് കണ്ടെത്തി. ഈ കമ്പനികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി തൊഴിലാളികൾ റെസിഡൻസി പെർമിറ്റുകൾ ന്നലഭിക്കുന്നതിന് 500 KD മുതൽ 900 KD വരെ പണം നൽകിയതായി സമ്മതിച്ചു. കൂടാതെ, കുടുംബ റെസിഡൻസി സ്റ്റാറ്റസ് ഉറപ്പാക്കുന്നതിനായി - പെർമിറ്റുകളിലെ ശമ്പള വർക്ക് ഡാറ്റയിൽ ക്രൃത്രിമം കാണിക്കുന്നതിന് 60 KD മുതൽ 70 KD നൽകിയതായും ചിലർ സമ്മതിച്ചു. 

11 കമ്പനികൾക്ക് വേണ്ടി ഒപ്പിടാൻ അധികാരമുള്ള ഒരു കുവൈത്ത് പൗരനെയും വിളിച്ചുവരുത്തി. 500 മുതൽ 600 കുവൈത്ത് ദിനാർ വരെ പ്രതിമാസ പേയ്‌മെന്റുകൾ സ്വീകരിച്ചതായും, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ നിന്ന് വർക്ക് പെർമിറ്റുകളും അറിയിപ്പുകളും നേടാൻ "സഹൽ" ആപ്പ് ഉപയോഗിച്ചതായും അയാൾ സമ്മതിച്ചു.

സംഭവത്തിൽ ആകെ 12 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട കമ്പനികളുടെ ഓഫിസുകളിൽ റെയ്ഡുകളും പരിശോധനകളും തുടരുകയാണ്. കൂടാതെ ഈ തട്ടിപ്പിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്.

റെസിഡൻസി ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരാനുള്ള പ്രതിബദ്ധത മന്ത്രാലയം വീണ്ടും എടുത്തുപറഞ്ഞു. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Residency Affairs Investigation uncovers Organized Network Involved in Illegal Residency Permits. The General Department of Residency Affairs Investigation has uncovered an organized network involved in:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

അഞ്ചാം ടെസ്റ്റിൽ പന്തിന്റെ പകരക്കാരൻ മുൻ ചെന്നൈ താരം; വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  a day ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു; ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും

International
  •  2 days ago
No Image

ഈന്തപ്പഴങ്ങളുടെ രുചി വൈവിധ്യങ്ങളുമായി വീണ്ടും ഒരു അൽ ദൈദ് ഡേറ്റ്സ് ഫെസ്റ്റിവൽ

uae
  •  2 days ago
No Image

വയോധികനായ പിതാവിന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും വടി കൊണ്ടും അടിച്ചുവീഴ്ത്തി

Kerala
  •  2 days ago
No Image

പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം; 15 വയസ്സുകാരിയുടെ ആഭരണങ്ങൾ പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം പോയതായി മാതാപിതാക്കൾ

National
  •  2 days ago
No Image

18ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ

Cricket
  •  2 days ago
No Image

ഏഷ്യ കപ്പ് ടി20 2025: ദുബൈ ആധിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവം; ഫർസിൻ മജീദിനെതിരെ പ്രതികാര നടപടി എടുക്കുന്നതായി ആരോപണം

Kerala
  •  2 days ago
No Image

സച്ചിനല്ല! ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഗോട്ട് ആ താരമാണ്: ബെൻ സ്റ്റോക്സ്

Cricket
  •  2 days ago