HOME
DETAILS

രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ലെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 

  
July 24 2025 | 02:07 AM

Smriti Irani Says Targeting Rahul Gandhi Politically Is No Longer Her Responsibility

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേത്തിയിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രത്തിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി.

"നേരത്തെ അത് എന്റെ ഉത്തരവാദിത്തമായിരുന്നു. ഇപ്പോൾ അതല്ല." സ്മൃതി ഇറാനി പറഞ്ഞു. 

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിച്ചിരുന്നെങ്കിൽ താൻ അദ്ദേഹത്തെ തോൽപ്പിച്ചേനെയെന്ന് സ്മൃതി ഇറാനി അവകാശപ്പെട്ടു. "അതുകൊണ്ടാണ് അദ്ദേഹം അമേത്തിയിൽ മത്സരിക്കാതിരുന്നത്," അവർ കൂട്ടിച്ചേർത്തു. 2024-ൽ അമേത്തിയിൽ കെ.എൽ. ശർമയെയായിരുന്നു കോൺഗ്രസ് കളത്തിൽ ഇറക്കിയിരുന്നത്. സിറ്റിം​ഗ് എംപിയായ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി അമേത്തിയിൽ കെ.എൽ ശർമ വിജയിച്ചിരുന്നു. അതേസമയം, രാഹുൽ ഗാന്ധി വയനാടിന് പുറമെ റായ്ബറേലിയിലും വിജയിച്ചിരുന്നു. പിന്നീട് വയനാട് ഒഴിയുകയായിരുന്നു.

"2024-ൽ ഗാന്ധി കുടുംബം എനിക്കെതിരെ മത്സരിക്കാൻ വിസമ്മതിച്ചു. അവർ യുദ്ധക്കളത്തിൽ പോലും പ്രവേശിച്ചില്ല. എനിക്ക് എന്ത് പറയാൻ കഴിയും?" ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി ചോദിച്ചു. അമേത്തി ഒരു എളുപ്പമുള്ള മണ്ഡലമല്ലെന്നും, ശരദ് യാദവ്, മനേക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ പോലും അവിടെ പരാജയപ്പെട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

"ഒരു ബുദ്ധിമാനായ നേതാവ് പരാജയം ഉറപ്പുള്ള സീറ്റ് തിരഞ്ഞെടുക്കില്ല. 2019-ൽ ഞാൻ അസാധ്യമായത് സാധ്യമാക്കി," 2014-ൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ട ശേഷം മണ്ഡലത്തിൽ താൻ കഠിനാധ്വാനം ചെയ്തുവെന്നും ഇറാനി പറഞ്ഞു. ഗാന്ധി കുടുംബം അമേത്തിയെ തിരഞ്ഞെടുത്തത് അവിടുത്തെ സാമൂഹിക സമവാക്യം അനുകൂലമായതിനാലാണെന്നും അവർ വ്യക്തമാക്കി.

2024-ലെ തോൽവിയെക്കുറിച്ച് ചോദിച്ചപ്പോൾ, "പ്രകടനവും രാഷ്ട്രീയ സമവാക്യവും തമ്മിൽ വ്യത്യാസമുണ്ട്. ആളുകൾ എന്റെ പ്രവർത്തനത്തെ വിലമതിച്ചിട്ടുണ്ട്. ഞാൻ ദേശീയ താൽപ്പര്യത്തിനായാണ് പ്രവർത്തിച്ചത്,"സ്മൃതി  ഇറാനി പറഞ്ഞു.

"49-ാം വയസ്സിൽ ആര് വിരമിക്കുന്നു? ഞാൻ മൂന്ന് തവണ എംപിയും അഞ്ച് വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്," പാർലമെന്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് സ്മൃതി ഇറാനി മറുപടി നൽകി. 2029-ലെ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, "പാർട്ടിയുടെ തീരുമാനം പ്രവചിക്കാനാകില്ല. 2025-ലോ 2026-ലോ പാർട്ടി എന്തെങ്കിലും തീരുമാനിച്ചേക്കാം," അവർ പറഞ്ഞു.

Former Union Minister Smriti Irani stated that politically attacking Rahul Gandhi is no longer part of her responsibilities, indicating a shift in her political focus.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago
No Image

കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം

auto-mobile
  •  2 days ago