
കാലം സാക്ഷി! മെസിക്കൊപ്പം ലോക കിരീടം ഉയർത്തിയവൻ രണ്ട് ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു

2025 ഫിഫ ക്ലബ് വേൾഡ് കപ്പ് സ്വന്തമാക്കിയത് ചെൽസിയായിരുന്നു. ഫൈനൽ പോരാട്ടത്തിൽ നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജെർമെയ്നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ചെൽസി കിരീടം ചൂടിയത്. ചെൽസിയുടെ രണ്ടാം ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. ഇതിനുമുമ്പ് 2021ലാണ് ചെൽസി ക്ലബ്ബ് ലോകകപ്പ് നേടിയത്. ഇതോടെ ഫിഫ ക്ലബ്ബ് ലോകകപ്പ് രണ്ട് തവണ നേടുന്ന ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി മാറാനും ചെൽസിക്ക് സാധിച്ചു.
മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ തന്നെ ചെൽസി എതിരാളികളുടെ പോസ്റ്റിലേക്ക് മൂന്ന് ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. ചെൽസിക്ക് വേണ്ടി ഇംഗ്ലണ്ട് സൂപ്പർ താരം കോൾ പാൽമർ ഇരട്ട ഗോൾ നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ 22, 30 എന്നീ മിനിറ്റുകളിൽ ആയിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ ഗോളുകൾ പിറന്നത്. ജാവോ പെഡ്രൊയാണ് മൂന്നാമത്തെ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് താരം ഗോൾ നേടിയത്.

ചെൽസിയുടെ ഈ കിരീടനേട്ടത്തോടെ ഒരു അപൂർവ നേട്ടമാണ് ചെൽസിയുടെ അർജന്റൈൻ സൂപ്പർതാരം എൻസോ ഫെർണാണ്ടസ് സ്വന്തമാക്കിയത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ലോക ചാമ്പ്യനാവുന്ന താരമായാണ് എൻസോ ഫെർണാണ്ടസ് മാറിയത്. ഇതിനു മുമ്പ് അർജന്റീനക്കൊപ്പം 2022 ഫിഫ ലോകകപ്പും എൻസോ ഫെർണാണ്ടസ് സ്വന്തമാക്കിയിരുന്നു.
2022 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന ലോകത്തിന്റെ നെറുകയിൽ എത്തിയത്. ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലായിരുന്നു അർജന്റീന വിജയിച്ചത്. മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി തുല്യത പാലിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നു. മെസിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ഗോളുകളുടെ കരുത്തിലാണ് അർജന്റീന ലീഡ് നേടിയത്.
എന്നാൽ രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടിക്കൊണ്ട് ഫ്രാൻസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരികയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ മുഴുവൻ സമയങ്ങളിൽ ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി തുല്യത സമനിലയിൽ ആവുകയായിരുന്നു. ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. അധിക സമയങ്ങളിൽ മെസി വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.

എന്നാൽ മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ഫ്രാൻസ് സമനില പിടിക്കുകയായിരുന്നു. ഫൈനലിൽ ഫ്രാൻസിനായി ഹാട്രിക് നേടി കിലിയൻ എംബാപ്പെയാണ് തിളങ്ങിയത്. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ 4-2 എന്ന സ്കോറിന് ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു അർജന്റീന ലോക കിരീടം ചൂടിയത്.
Enzo Fernandez became the first player to win a world title for club and country after winning the FIFA Club World Cup with Chelsea and the FIFA World Cup with Argentina
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം; റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി
Kerala
• 4 hours ago
"സ്വന്തമായി സമ്പാദിക്കൂ, യാചിക്കരുത്"; ഭർത്താവിൽ നിന്ന് ജീവനാംശമായി 12 കോടിയും ബിഎംഡബ്ല്യുവും ആവശ്യപ്പെട്ട സ്ത്രീയോട് സുപ്രീം കോടതി
National
• 4 hours ago
ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; അപകടം വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ
National
• 4 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക: ആൻഡോറയെ വീഴ്ത്തി ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി യുഎഇ
uae
• 4 hours ago
വീടിനുള്ളിൽ വിരിച്ച ടൈലുകളിൽ വിത്യാസം; അനുജന്റെ അന്വേഷണം വഴിത്തിരിവായി, മഹാരാഷ്ട്രയിലെ 'ദൃശ്യം മോഡൽ' കൊലപാതകം പുറത്ത്
National
• 5 hours ago
യുഎഇ: 2025 ന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയത് 32,000-ലേറെ വിസാ ലംഘനങ്ങൾ
uae
• 5 hours ago
മകള്‍ക്കായുള്ള ഒരു പിതാവിൻ്റെ അഞ്ചര വർഷം നീണ്ട നിയമ പോരാട്ടം ഫലം കണ്ടു; കൺസഷൻ സർട്ടിഫിക്കറ്റുകളിൽ മാറ്റവുമായി ഇന്ത്യന്‍ റെയിൽവെ
National
• 5 hours ago
സഊദി അറേബ്യയിൽ ആപ്പിൾ ഓൺലൈൻ സ്റ്റോർ: അറബിക് ഭാഷയിൽ സേവനം
Saudi-arabia
• 5 hours ago
10 കിലോമീറ്ററിന് ഇടയിൽ 236 ക്യാമറകൾ; ഈ ഇന്ത്യൻ നഗരത്തിൽ ഇനി സുരക്ഷിതമായി സഞ്ചരിക്കാം
National
• 5 hours ago
ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ കുതിച്ചുയർന്ന് ഇന്ത്യൻ പാസ്‌പോർട്ട്; ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തി
Saudi-arabia
• 6 hours ago
ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 28 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന; സ്വാഗതം ചെയ്ത് സഊദി
Saudi-arabia
• 6 hours ago
വിഎസിനെ അപമാനിച്ച് ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകന്; പരാതി നല്കി ഡിവൈഎഫ്ഐ
Kerala
• 7 hours ago
'ഉപ്പത്തണലില്ലാതെ അവള് വളര്‍ന്ന 19 വര്‍ഷങ്ങള്‍...'മുംബൈ സ്ഫോടനക്കേസില്‍ 2006ല്‍ തടവിലാക്കപ്പെട്ട് ഇപ്പോള്‍ കുറ്റ വിമുക്തനാക്കിയ അന്‍സാരിയുടെ കുടുംബം പറയുന്നു
National
• 8 hours ago
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ 40കാരന് ദാരുണാന്ത്യം
Kerala
• 8 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്ന
Cricket
• 11 hours ago
പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ
Kerala
• 11 hours ago
അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന
National
• 11 hours ago
24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
uae
• 11 hours ago
ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം അവസാനിച്ചു; വിഎസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്
Kerala
• 8 hours ago
അതുല്യ ആത്മഹത്യ ചെയ്യില്ല, കൊലപാതകമെന്ന് യുവതിയുടെ കുടുംബം; ഷാര്‍ജ പൊലിസില്‍ പരാതി നല്കി അതുല്യയുടെ കുടുംബം
uae
• 9 hours ago
വിഎസിന്റെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകന് അറസ്റ്റില്‍
Kerala
• 9 hours ago