ആക്രമണം ഭയന്ന് ഐ.എസ് മുഖാവരണത്തിന് നിരോധനം ഏര്‍പ്പെടുത്തി
ബഗ്ദാദ്: ഐ.എസിന്റെ സുരക്ഷാ കേന്ദ്രങ്ങളില്‍ മുഖാവരണത്തിന് (നിഖാബ്) നിരോധനമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ കാരണങ്ങളാണ് ഐ.എസ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ് ടി.വിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസിലിലെ അല്‍ ശിര്ഖാത്തിലാണ് നിരോധനം. ജീവഭയത്തിലാണ് ഐ.എസ് ഇത്തരമൊരു തീരുമാനമെടുത്തതത്രെ.
ചില ഐ.എസ് നേതാക്കളെ മുഖാവരണം ധരിച്ചെത്തിയ സ്ത്രീകള്‍ കൊലപ്പെടുത്തിയതായും ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമീപപ്രദേശങ്ങളില്‍ നിന്ന് ഐ.എസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറിയവരാണ് ആക്രമണം നടത്തിയത്. നിരവധി ഐ.എസ് നേതാക്കള്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങള്‍ ഭയന്നാണ് ഐ.എസ് സുരക്ഷാ കേന്ദ്രങ്ങളില്‍ മുഖാവരണം നിരോധിക്കാന്‍ തീരുമാനിച്ചത്. വടക്കന്‍ ഇറാഖിലും നിരോധനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."