HOME
DETAILS

ഇസ്‌കൂട്ടറുകളും ഇരുചക്ര വാഹനങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അജ്മാന്‍ പൊലിസ് | Video

  
July 23 2025 | 01:07 AM

Ajman Police warn e-scooter and bike riders with video to follow road rules amid rising violations

ദുബൈ: ഇസ്‌കൂട്ടറുകളും ഇരു ചക്ര വാഹനങ്ങളും ഓടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് അജ്മാന്‍ പൊലിസ് നിര്‍ദേശം. അനധികൃത ഇലക്ട്രിക് സൈക്കിളുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്. തെറ്റായ വഴിയിലൂടെ പോകുന്നത് ഉള്‍പ്പെടെ വാഹനമോടിക്കുന്നവര്‍ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തുന്നത് ഈയിടെ അജ്മാന്‍ പൊലിസ് പങ്കിട്ട ഒരു വിഡിയോയില്‍ കാണാനായിരുന്നു. ഉചിതമായ സുരക്ഷാ ഗിയര്‍ ഇല്ലാതെ വാഹനമോടിക്കുക, വണ്‍വേ റോഡില്‍ തെറ്റായ വഴിയിലൂടെ പോവുക, എക്‌സിറ്റില്‍ നിന്ന് റോഡില്‍ അശ്രദ്ധമായി പ്രവേശിക്കുക, കാല്‍നട ക്രോസിംഗിലെ തെറ്റായ ഉപയോഗം എന്നിവയാണ് മുഖ്യമായും പങ്കു വച്ചിരുന്നത്.

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിയമ ലംഘനങ്ങള്‍ ഒഴിവാക്കാനും, റോഡില്‍ സുരക്ഷിതരായിരിക്കാനും യു.എ.ഇയിലുടനീളമുള്ള അധികാരികള്‍ ആവര്‍ത്തിച്ച് ഉപദേശങ്ങള്‍ നല്‍കുന്നു.

ദുബൈയില്‍ ഡെലിവറി സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ച 19 മോട്ടോര്‍ സൈക്കിളുകള്‍ അടുത്തിടെ പിടിച്ചെടുത്തതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചിരുന്നു.

ആര്‍.ടി.എ നല്‍കുന്ന നിര്‍ബന്ധിത പ്രൊഫഷണല്‍ പരിശീലന സര്‍ട്ടിഫിക്കറ്റില്ലാതെ സംരക്ഷണ ഉപകരണങ്ങള്‍ ധരിക്കാതിരിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, മോട്ടോര്‍ സൈക്കിള്‍ ഓടിക്കുക എന്നിവയാണ് നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് ആര്‍.ടി.എയിലെ ലൈസന്‍സിംഗ് ഏജന്‍സി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.

Ajman Police have issued a fresh warning to riders of e-scooters and electric bikes, urging them to follow traffic rules and prioritize safety after a spike in violations was caught on video.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇല്ലാ സഖാവെ മരിക്കുന്നില്ല; രണ സ്മരണകളിരമ്പുന്ന ചുടുകാട്ടിൽ വിഎസിന് അന്ത്യ വിശ്രമം

Kerala
  •  a day ago
No Image

കുവൈത്തിൽ വിവിധ മേഖലകളിൽ കുവൈത്ത് വൽക്കരണം തുടരുന്നു; സ്ഥിരീകരണവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഉന്നത ഉദ്യോ​ഗസ്ഥൻ

Kuwait
  •  a day ago
No Image

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അശ്ലീല പദങ്ങൾ ഉപയോ​ഗിക്കുന്നത് ഈ ന​ഗരത്തിലോ? സർവേ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  a day ago
No Image

സമുദ്രോത്പന്ന വിൽപ്പന മേഖലയെ സജീവമാക്കണം; ഇബ്രയിൽ മത്സ്യ മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമാൻ

uae
  •  a day ago
No Image

ഷാർജയിൽ മലയാളി യുവതിയുടെ മരണം: മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

Kerala
  •  a day ago
No Image

ഇന്ത്യക്കാരിയായ ജോലിക്കാരി പണം തട്ടാൻ ശ്രമിച്ചെന്ന് സിംഗപ്പൂർ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്; പിന്നാലെ യുവ ബിസിനസ് വുമൺ അസ്വാഭാവികമായി മരിച്ച നിലയിൽ

International
  •  a day ago
No Image

ബെംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി: അന്വേഷണം ഊർജിതം  

National
  •  2 days ago
No Image

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ റിയാദിലെ ഏഴിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സെൽഫ് ഡ്രൈവിങ്ങ് ടാക്സികൾ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

സ്വന്തമായി എംബസി, അതും ഇല്ലാത്ത രാജ്യങ്ങളുടെ പേരിൽ; വ്യാജ എംബസി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

National
  •  2 days ago
No Image

വൻ തട്ടിപ്പിന് പിന്നിൽ സൈബർ പൊലിസ് ഉദ്യോഗസ്ഥൻ; കോടികൾ തട്ടിയ ശേഷം കാമുകിയുമായി ഒളിവിൽ പോയ ഉദ്യോഗസ്ഥൻ 4 മാസം കഴിഞ്ഞ് പിടിയിൽ

Kerala
  •  2 days ago