HOME
DETAILS

സ്വന്തമായി എംബസി, അതും ഇല്ലാത്ത രാജ്യങ്ങളുടെ പേരിൽ; വ്യാജ എംബസി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

  
Web Desk
July 23 2025 | 14:07 PM

Fake Embassy Scam Man Operating Embassy in Name of Non-Existent Countries Arrested

 

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വ്യാജ എംബസി നടത്തി തട്ടിപ്പ് നടത്തിയ ഹർഷവർദ്ധൻ ജെയിൻ എന്നയാളെ യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) നോയിഡ യൂണിറ്റ് അറസ്റ്റ് ചെയ്തു. കവി നഗർ പ്രദേശത്തെ ഒരു ബംഗ്ലാവിൽ ‘വെസ്റ്റ് ആർടിക’ എന്ന മൈക്രോനാഷന്റെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ എംബസിയിൽ നിന്ന് 44.7 ലക്ഷം രൂപ, വിദേശ കറൻസികൾ, 34 വ്യാജ സീലുകൾ, 12 നയതന്ത്ര പാസ്‌പോർട്ടുകൾ, 18 ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകൾ, നാല് ആഡംബര വാഹനങ്ങൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ പേര് ഉപയോഗിച്ചുള്ള വ്യാജ രേഖകൾ, രണ്ട് വ്യാജ പാൻ കാർഡുകൾ, രണ്ട് വ്യാജ പ്രസ് കാർഡുകൾ എന്നിവ പൊലിസ് കണ്ടെടുത്തു. 

വെസ്റ്റാർക്കിക്ക, സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ സ്വയം പ്രഖ്യാപിത രാജ്യങ്ങളുടെ അംബാസഡറായി ജെയിൻ സ്വയം ചമഞ്ഞിരുന്നു. ഷെൽ കമ്പനികൾ വഴി ഹവാല റാക്കറ്റ് നടത്തിയിരുന്നതായി യുപി പൊലിസ് അഡീഷണൽ ഡയറക്ടർ ജനറൽ (നിയമം & ക്രമസമാധാനം) അമിതാഭ് യാഷ് വെളിപ്പെടുത്തി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യക്തികളെയും കമ്പനികളെയും വലയിലാക്കി തട്ടിപ്പ് നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കവി നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നിലെ സംഘത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നു.

ഇരകളെ വിശ്വസിപ്പിക്കാൻ ബംഗ്ലാവിന് മുകളിൽ ദേശീയ പതാകയും, പുറത്ത് ചുവന്ന ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകളുള്ള ആഡംബര വാഹനങ്ങളും ഒരുക്കി ഔദ്യോഗിക പകിട്ട് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം, ലോകനേതാക്കൾ എന്നിവർക്കൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് വിശ്വാസ്യത ഒന്നുകൂടെ വർധിപ്പിച്ചു. വിവാദ ആൾദൈവം ചന്ദ്രസ്വാമി, ആയുധ ദല്ലാൾ അദ്നാൻ ഖഷോഗി എന്നിവരുമായി ജെയിനിന് ബന്ധമുണ്ടെന്നും ഹവാല സംഘവുമായി ബന്ധപ്പെട്ടിരുന്നതായും പൊലിസ് സംശയിക്കുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ജെയിനിനെതിരെ നേരത്തെ കേസ് നിലവിലുണ്ട്. “കോൺസൽ എന്നത് വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. വിസ നൽകൽ, പാസ്‌പോർട്ട് പുതുക്കൽ, വിദേശ പൗരന്മാർക്ക് സഹായം, വ്യാപാര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ജോലികളാണ് അവർ കൈകാര്യം ചെയ്യുന്നത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് യുപി പൊലിസ് അറിയിച്ചു.

 

In Ghaziabad, Harshvardhan Jain was arrested for running a fake embassy under the name of non-existent countries like West Arctic. Using morphed photos with PM Modi and APJ Abdul Kalam, he deceived victims with promises of overseas jobs, operating a hawala racket through shell companies. Police seized ₹44.7 lakh, fake diplomatic passports, seals, and luxury vehicles



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗിക പീഡനക്കേസില്‍ മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

National
  •  2 days ago
No Image

മയക്കുമരുന്ന് കേസില്‍ യുവാവിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തി; പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം

Kerala
  •  2 days ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം

National
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 days ago
No Image

രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന

Saudi-arabia
  •  2 days ago
No Image

യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ‌; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്

uae
  •  2 days ago
No Image

കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

Kerala
  •  2 days ago
No Image

ക്ഷേത്ര ദർശനത്തിനിടെ പൊലിസിനെ മർദിച്ച് മന്ത്രിയുടെ സഹോദരൻ; വീഡിയോ വൈറൽ, പുറകെ അറസ്റ്റ്

National
  •  2 days ago
No Image

അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ

Kerala
  •  2 days ago