HOME
DETAILS

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന അല്‍ ദൈദ് ഈത്തപ്പഴ മേള ഇന്നു മുതല്‍

  
July 23 2025 | 01:07 AM

Al Dhaid Date Fair organized by Sharjah Chamber of Commerce begins today

ദൈദ്: അല്‍ ദൈദ് ഈത്തപ്പഴ മേളയുടെ 9ാമത് പതിപ്പ് ഇന്ന് എക്‌സ്‌പോ അല്‍ ദൈദില്‍ ആരംഭിക്കും. ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും. ജൂലൈ 27 വരെയാണ് ഈത്തപ്പഴ മേള തുടരുക. ഈ വര്‍ഷത്തെ എഡിഷനില്‍ യു.എ.ഇയിലുടനീളമുള്ള പ്രമുഖ ഈത്തപ്പന കര്‍ഷകരുടെയും ഉല്‍പാദകരുടെയും വിപുലമായ പങ്കാളിത്തം ഉള്‍പ്പെടുന്നു.
കൂടാതെ, വിവിധ സര്‍ക്കാര്‍, സ്വകാര്യ കാര്‍ഷിക സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തവും ഇതില്‍ ഉള്‍പ്പെടുന്നു.

ഷാര്‍ജയുടെ സാംസ്‌കാരികവും സാമ്പത്തികവുമായ തലങ്ങളില്‍ പ്രധാന കാര്‍ഷിക, വാണിജ്യ പരിപാടിയായി അല്‍ ദൈദ് ഡേറ്റ് ഫെസ്റ്റിവല്‍ നിലകൊള്ളുന്നു. ഈത്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുകയും യു.എ.ഇയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

പ്രാദേശിക ഉല്‍പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ മികച്ച കാര്‍ഷിക രീതികള്‍ സ്വീകരിക്കുന്നതിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുള്ള തന്ത്രപരമായ വേദിയാണ് ഈ ഉത്സവം. അതുവഴി, യു.എ.ഇയുടെ ഭക്ഷ്യ സുരക്ഷയ്ക്കും സുസ്ഥിര കാര്‍ഷിക വളര്‍ച്ചയ്ക്കും ഇത് സംഭാവനയാകുന്നു. കര്‍ഷകര്‍ക്കിടയില്‍ മികവ് പ്രോത്സാഹിപ്പിക്കാനായി രൂപകല്‍പന ചെയ്ത വൈവിധ്യമാര്‍ന്ന മത്സരങ്ങളുടെ പരമ്പരയ്ക്കാണ് ഈ വര്‍ഷത്തെ പതിപ്പിന്റെ അജണ്ട മുന്‍ഗണന നല്‍കുന്നത്.

2025-07-2307:07:14.suprabhaatham-news.png
 
 

ഇന്ന് മുതല്‍ നാടന്‍ ഈത്തപ്പഴം, മികച്ച നാരങ്ങകള്‍, അത്തിപ്പഴങ്ങള്‍, 'റത്ബ് അല്‍ ഖറൈഫ് ബ്യൂട്ടി' എന്നിവയ്ക്കായുള്ള മത്സരങ്ങള്‍ നടക്കും. വ്യാഴാഴ്ച ഖനൈസി ഈത്തപ്പഴ സൗന്ദര്യ മത്സരവും തുടര്‍ന്ന്, ജൂലൈ 25ന് 'അല്‍ ഖലാസ്' ഈത്തപ്പഴ സൗന്ദര്യ മത്സരവും നടക്കുന്നതാണ്.

ഈ മാസം 26ന് ശനിയാഴ്ച 'ഷിഷി ഈത്തപ്പഴ' മത്സരം നടത്തും. അതേസമയം, ഫെസ്റ്റിവലിന്റെ സമാപന ദിവസം (ജൂലൈ 27) 'ജനറല്‍ ദൈദ് എലൈറ്റ് ഈത്തപ്പഴം', 'നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ദൈദ് എലൈറ്റ് ഈത്തപ്പഴം' എന്നീ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിക്കും.

ഈ വര്‍ഷത്തെ പതിപ്പിലെ ഈത്തപ്പഴ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അല്‍ ദൈദ് ഈത്തപ്പഴ ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചില പൊതുവായ വ്യവസ്ഥകളും പ്രത്യേക പ്രവേശന ആവശ്യകതകളും നിശ്ചയിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവരുടെ സ്വന്തം ഫാമുകളില്‍ മാത്രം വളര്‍ത്തുന്ന 2025 സീസണില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഈത്തപ്പഴങ്ങള്‍ ഉപയോഗിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ഈത്തപ്പഴങ്ങളില്‍ കീടബാധ, ചത്ത പ്രാണികള്‍ അല്ലെങ്കില്‍, വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകരുത്. മിക്ക വിഭാഗങ്ങള്‍ക്കും പരമ്പരാഗത കൊട്ടയ്ക്ക് നാല് കിലോഗ്രാം എന്ന നിരക്കിലാണ് പ്രവേശന ഭാരം നിശ്ചയിച്ചിരിക്കുന്നത്. എലൈറ്റ് വിഭാഗങ്ങള്‍ക്കും നാരങ്ങ, അത്തിപ്പഴം മത്സരങ്ങള്‍ക്കും പ്രത്യേക മാനദണ്ഡങ്ങള്‍ ബാധകമാണ്.
വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാനായി വീട്ടില്‍ വളര്‍ത്തുന്ന ഈത്തപ്പഴങ്ങള്‍ക്കായുള്ള മത്സരമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

അതേസമയം, റത്ബ് അല്‍ ഖറൈഫ് മത്സരം ഷാര്‍ജയുടെ മധ്യ മേഖലയിലെ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. ഇത് സാമൂഹിക ഇടപെടല്‍ ശക്തമാക്കുന്നതിനും പരസ്പര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്.
ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുക. പ്രാദേശിക കുടുംബ സംരംഭങ്ങള്‍, ഈത്തപ്പനകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പൈതൃക പ്രമേയ ഉല്‍പന്നങ്ങള്‍ എന്നിവയും അവതരിപ്പിക്കുന്നു. യു.എ.ഇ സാമൂഹിക വര്‍ഷത്തോടനുബന്ധിച്ച് വാണിജ്യ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും സാമ്പത്തികസാമൂഹിക മേഖലകളില്‍ പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന വേദിയായി ഫെസ്റ്റിവല്‍ മാറുന്നു. ഇത് സാമൂഹിക പങ്കാളിത്ത മനോഭാവം വളര്‍ത്തുന്നു.

നാളെ മുതല്‍ ഞായര്‍ വരെ നടക്കുന്ന ഉത്സവത്തിന്റെ വൈകുന്നേര സെഷനുകളില്‍ വിദ്യാഭ്യാസ സെമിനാറുകളും ഉണ്ടാകും.

The 9th edition of the Al Dhaid Date Festival is set to begin today, at Expo Al Dhaid, with official inauguration scheduled for Thursday, and will continue until July 27. Organised by the Sharjah Chamber of Commerce and Industry (SCCI), this year’s edition features extensive participation from leading palm farmers and date producers from across the UAE, in addition to various governmental and private agricultural entities and organisations. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബരാക് ഒബാമയെ കുടുക്കാന്‍ നീക്കം; മുന്‍ പ്രസിഡന്റിനെതിരായ രഹസ്യ രേഖകള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്

National
  •  a day ago
No Image

ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരണം: 52 ലക്ഷം പേരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഇൻഡ്യാ സഖ്യം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമോ?

National
  •  a day ago
No Image

രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ലെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 

National
  •  a day ago
No Image

ഇറാനും ഇസ്‌റാഈലും വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിൽ: ആണവ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും തുടരുമെന്ന് ഇറാൻ 

International
  •  a day ago
No Image

ജഗ്ധീപ് ധന്‍കറിന്റെ രാജി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസിനില്ല; ജയറാം രമേശിന്റെ ആവശ്യത്തോട് ഹൈക്കമാന്റിന് താല്‍പ്പര്യമില്ലെന്ന് സൂചന

National
  •  a day ago
No Image

മകനും മരുമകളും വീടുപൂട്ടി; തുറക്കാത്ത വീടിന്റെ മുറ്റത്ത് വെച്ച് അനാഥാലയത്തില്‍ മരിച്ച വയോധികന് യാത്രാമൊഴി

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  a day ago
No Image

ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര

National
  •  a day ago
No Image

വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം: കണ്ണൂർ സ്വദേശിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Kerala
  •  a day ago
No Image

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മരിച്ച മലയാളി പൈലറ്റ് വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തും

Kerala
  •  a day ago