HOME
DETAILS

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

  
July 23 2025 | 09:07 AM

Air India Express Flight from Karipur to Doha Makes Emergency Landing

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ 375 എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അതേസമയം മറ്റ് പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ 175 യാത്രാക്കാരും ഏഴ് കുട്ടികളും ജീവനക്കാരും ഉള്‍പ്പെടെ ആകെ 188 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 9.07നാണ് എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം 11.12ന് കരിപ്പൂരില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ ക്യാബിനില്‍ എന്തോ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാങ്കേതിക തകരാര്‍ കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കിയതെന്നും ഉച്ചയ്ക്ക് 1.30ന് ബദല്‍ വിമാനം ഉണ്ടാകുമെന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വക്താവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഈ സമയം വരെയും യാത്രക്കാര്‍ക്ക് ഭക്ഷണം, വെള്ളം തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

An Air India Express flight en route from Karipur to Doha was forced to make an emergency landing due to a technical issue. All passengers are reported safe, and an investigation is underway.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  a day ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  2 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  2 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  2 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  2 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  2 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  2 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  2 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  2 days ago