HOME
DETAILS

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി

  
August 01 2025 | 03:08 AM

sleeping four year boy attacked by leopard inside home at malakkappara thrissur

തൃശൂർ: മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം. പിതാവ് ഒച്ചവെച്ചതോടെ കുട്ടിയെ പുലി ഉപേക്ഷിച്ചതിനാൽ ദുരന്തം ഒഴിവായി. കൂട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. മലക്കപ്പാറ വീരൻകുടി ഊരിലാണ് നാല് വയസുകാരന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. ബേബി - രാധിക ദമ്പതികളുടെ മകനായ രാഹുലിനെയാണ് പുലി ആക്രമിച്ചത്.

വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. ശബ്ദം കേട്ട് പിതാവ് ഉണർന്നുനോക്കുമ്പോൾ കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ ബഹളം വെച്ചതിനാൽ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോകുകയുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. പുലിയുടെ ആക്രമണത്തിൽ കുട്ടിയുടെ തലക്ക് പിറകിലായി മുറിവേറ്റിട്ടുണ്ട്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുമായാണ്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും.

വാൽപ്പാറയിൽ നാല് വയസുള്ള കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്ന സംഭവത്തിന്റെ ഞെട്ടൽമാറും മുൻപാണ് വീണ്ടുമൊരു സംഭവം നടന്നിരിക്കുന്നത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയാണ് അന്ന് കൊല്ലപ്പെട്ടത്. ജൂൺ 20 ന് കാണാതായ കുട്ടിയുടെ മൃതദേഹം വ്യാപക തിരച്ചിലിനു ശേഷം കണ്ടെത്തുകയായിരുന്നു.  വീടിനകത്ത് കുട്ടി കളിക്കുമ്പോഴാണ് പുലി കടിച്ചു കൊണ്ടു പോയത്. തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പൊലിസിൽ നൽകിയ മൊഴി.

ഇതിനിടെ, മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി ഇറങ്ങിയാതായി റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞത്. ഇത് ആറാമത്തെ തവണയാണ് പുലി സിസിടിവി കാമറയിൽ പതിയുന്നതെങ്കിലും ഇതുവരെയും പിടികൂടാനാകാത്തത് നാട്ടുകാരെ ഭീതിപ്പെടുത്തുകയാണ്.

 

A tiger attack occurred in Malakkappara, where a sleeping four-year-old boy was attacked inside his home. The incident took place in Veerankudi village, Malakkappara. The boy, Rahul, son of Baby and Radhika, was injured. The tiger fled after the boy’s father shouted loudly, preventing a major tragedy. The child sustained injuries but was rescued in time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടാരക്കരയിൽ 9 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; 39കാരൻ പിടിയിൽ

Kerala
  •  a day ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ

Kerala
  •  2 days ago
No Image

ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്

National
  •  2 days ago
No Image

മറയൂരിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: തമിഴ്നാട് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

National
  •  2 days ago
No Image

തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിച്ചു; 110 തൊഴിലുടമകള്‍ക്ക് 25 ലക്ഷം റിയാല്‍ പിഴ ചുമത്തി ഹെല്‍ത്ത് കൗണ്‍സില്‍

Saudi-arabia
  •  2 days ago
No Image

സൂറത്തിൽ ദാരുണ സംഭവം: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്ത് അധ്യാപകൻ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി

National
  •  2 days ago
No Image

ഹിന്ദിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

uae
  •  2 days ago
No Image

ഇൻസ്റ്റാഗ്രാമിൽ 1,000 ഫോളോവേഴ്‌സുണ്ടോ?; ലൈവ് സ്ട്രീമിംഗ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി മെറ്റ

Tech
  •  2 days ago
No Image

പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

മലയാളികളുടെ പ്രിയനടന്റെ അപ്രതീക്ഷിത വിയോഗം: കലാഭവൻ നവാസിന് കണ്ണീരോടെ വിട

Kerala
  •  2 days ago