HOME
DETAILS

ഷാർജയിൽ മലയാളി യുവതിയുടെ മരണം: മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

  
Web Desk
July 23 2025 | 15:07 PM

Malayali Womans Death in Sharjah Body Brought to Hometown and Cremated Lookout Notice Issued for Suspect

 

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം കേരളത്തിൽ സംസ്കരിച്ചു. കേരളപുരത്തെ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ സഹോദരൻ വിനോദ് മണിയൻ ചിതയ്ക്ക് തീ കൊളുത്തി. മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്കാരം നടത്തിയത്.

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബി വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾക്കിടയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

“പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണം. നിതീഷിനെ നാട്ടിലെത്തിച്ച് നിയമനടപടികൾക്ക് വിധേയനാക്കണം. ഇതിനായി സർക്കാരും ഇന്ത്യൻ കോൺസുലേറ്റും ഇടപെടണം,” വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ വ്യക്തമാക്കി. വിപഞ്ചിക ഭർത്താവിൽ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നുവെന്നും പ്രശ്നങ്ങൾ സ്വയം പരിഹരിക്കാമെന്ന് അവർ പറഞ്ഞിരുന്നുവെന്നും വിനോദ് വെളിപ്പെടുത്തി. ഒരു ഘട്ടത്തിൽ വിപഞ്ചികയെ നാട്ടിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, ഭർത്താവായ നിതീഷിന്റെ അഭ്യർത്ഥന പ്രകാരം അവർ വീണ്ടും ഷാർജയിലേക്ക് മടങ്ങുകയായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ-പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബിയുടെ നേതൃത്വത്തിൽ തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ റെക്കോർഡ് ചെയ്തു. ഇന്നലെ രാത്രി 11:30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം, നടപടികൾ പൂർത്തിയാക്കി പുലർച്ചെ ഒരു മണിയോടെ മോർച്ചറിയിലെത്തിച്ചു. വൈകിട്ട് അഞ്ച് മണിയോടെ കേരളപുരത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.

ജൂലൈ 8ന് രാത്രി ഷാർജയിലെ അൽ നഹ്ദയിലുള്ള താമസസ്ഥലത്താണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിയുടെ മൃതദേഹം ദുബായ് ന്യൂ സോനപൂരിൽ നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചിരുന്നു. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, അമ്മ ശൈലജ, സഹോദരൻ വിനോദ് മണിയൻ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

വിദേശത്ത് നടന്ന ആത്മഹത്യയും കൊലപാതകവും അന്വേഷിക്കുന്നതിന് പരിമിതികൾ ഉള്ളതിനാൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. വിപഞ്ചിക ഭർത്താവിൽ നിന്ന് വർഷങ്ങളായി പീഡനം നേരിട്ടിരുന്നതായും വിവാഹത്തിന് മുമ്പ് സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2022 മുതൽ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായി ശബ്ദരേഖയിലൂടെ വെളിപ്പെട്ടു. വിവാഹ സമയത്ത് വീട്ടുകാർ 2.5 ലക്ഷം രൂപയും സ്വർണവും നൽകിയിരുന്നെങ്കിലും, നിതീഷ് വിപഞ്ചികയോട് വിദ്യാഭ്യാസ ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത് തർക്കത്തിന് കാരണമായി. നിതീഷിന്റെ പ്രവർത്തികൾക്ക് അവന്റെ സഹോദരിയുടെയും അച്ഛന്റെയും പിന്തുണ ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

 

The body of Vipanchika Maniyan, a Malayali woman found dead with her daughter in Sharjah, was brought to Kerala and cremated at her family home. Her brother Vinod Maniyan lit the pyre. Investigation revealed signs of assault on her body, prompting a lookout notice for the suspect. The case, involving suspected suicide and murder, has been handed over to the Crime Branch due to jurisdictional limitations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് രണ്ടുമാസത്തിനിടയില്‍ മുങ്ങിമരിച്ചത് 14 പേര്‍

Kerala
  •  a day ago
No Image

ബരാക് ഒബാമയെ കുടുക്കാന്‍ നീക്കം; മുന്‍ പ്രസിഡന്റിനെതിരായ രഹസ്യ രേഖകള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്

National
  •  a day ago
No Image

ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരണം: 52 ലക്ഷം പേരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഇൻഡ്യാ സഖ്യം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമോ?

National
  •  a day ago
No Image

രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ലെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 

National
  •  a day ago
No Image

ഇറാനും ഇസ്‌റാഈലും വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിൽ: ആണവ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും തുടരുമെന്ന് ഇറാൻ 

International
  •  a day ago
No Image

ജഗ്ധീപ് ധന്‍കറിന്റെ രാജി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസിനില്ല; ജയറാം രമേശിന്റെ ആവശ്യത്തോട് ഹൈക്കമാന്റിന് താല്‍പ്പര്യമില്ലെന്ന് സൂചന

National
  •  a day ago
No Image

മകനും മരുമകളും വീടുപൂട്ടി; തുറക്കാത്ത വീടിന്റെ മുറ്റത്ത് വെച്ച് അനാഥാലയത്തില്‍ മരിച്ച വയോധികന് യാത്രാമൊഴി

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  a day ago
No Image

ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര

National
  •  a day ago
No Image

വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം: കണ്ണൂർ സ്വദേശിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Kerala
  •  a day ago