HOME
DETAILS

26 വര്‍ഷം; 500 അരും കൊലകള്‍; 'അ'ധര്‍മസ്ഥല ?

  
Web Desk
July 24 2025 | 03:07 AM

suprabhaatham daily series on karnataka Dharmasthala burial case

മംഗലാപുരത്തിനടുത്തുള്ള ധര്‍മസ്ഥല എന്ന ക്ഷേത്രനഗരിയില്‍നിന്ന് കുറച്ചുദിവസങ്ങളായി കേള്‍ക്കുന്നത് ധര്‍മവും നീതിയും കെട്ടുപോയ, ചോര മരവിക്കുന്ന വാര്‍ത്തകളാണ്. കേട്ടതിനേക്കാള്‍ ഭീതിതമാണ് ഇവിടെ നേരിട്ടറിഞ്ഞ വാസ്തവങ്ങള്‍. അവിശ്വസനീയമെന്ന് മനസിനെ പറഞ്ഞുപഠിപ്പിച്ചാല്‍ പോലും അടുത്തനിമിഷം മുന്നിലെ തെളിവുകളില്‍നിന്ന് രക്തംപൊടിയും.
ധര്‍മസ്ഥലയിലെ ഒരു പ്രധാനക്ഷേത്രത്തിലെ ചില അധികാരികളും അനുയായികളും ക്ഷേത്ര ജീവനക്കാരില്‍ ചിലരും നൂറിലേറെ കൊലപാതകങ്ങള്‍ നടത്തിയെന്നാണ് മഞ്ജുനാഥ ക്ഷേത്രത്തിലെ മുന്‍ശുചീകരണത്തൊഴിലാളി ഈ മാസമാദ്യം വെളിപ്പെടുത്തിയത്. പെണ്‍മാംസത്തിനു വേണ്ടിയുള്ള നരവേട്ടയായിരുന്നു ഇതിലേറെയും. പന്ത്രണ്ടും പതിമൂന്നും വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെയാണ് കാമാന്ധരായ ആണ്‍കൂട്ടം അതിക്രൂരകൂട്ടബലാത്സംഗത്തിനു ശേഷം കൊന്നുതള്ളിയതെന്നും തൊഴിലാളി വെളിപ്പെടുത്തി. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ടോ എന്നറിയാന്‍ ബല്‍ത്തങ്ങാടിയിലും നേത്രാവതിയിലും ധര്‍മസ്ഥലയിലുമെത്തിയപ്പോള്‍ നേരിട്ടറിഞ്ഞത് കേട്ടതിനേക്കാള്‍ പതിന്മടങ്ങ് ഭയാനകമായ കാര്യങ്ങള്‍.

ധര്‍മസ്ഥലയില്‍നിന്ന് കേള്‍ക്കുന്നത്
ചോരമരവിക്കുന്ന വാര്‍ത്തകള്‍

1995നും 2012നുമിടയിലുള്ള ബലാത്സംഗക്കൊലകളെക്കുറിച്ചാണ് 48കാരനായ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലെങ്കില്‍ പെണ്ണുടലിനും മണ്ണിനും അധികാരത്തിനും വേണ്ടി 1986 മുതല്‍ 2012 വരെയുള്ള 26 വര്‍ഷത്തിനിടെ ധര്‍മസ്ഥലയില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത് അഞ്ഞൂറിലേറെ പേരെന്നാണ് ഇരകളുടെ ബന്ധുക്കള്‍ പറയുന്നത്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നുമെങ്കിലും തരിമ്പും അതിശയോക്തിയില്ലെന്ന്, നീതിക്കുവേണ്ടി നിയമവാതിലുകള്‍ തേടുന്ന ആക്ഷന്‍കമ്മിറ്റി അംഗങ്ങള്‍ തെളിവുകള്‍ സഹിതം നമ്മളോടു പറയുന്നു. ധര്‍മസ്ഥലയിലെ കൊലപാതക പരമ്പരകളില്‍ സുപ്രിംകോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആക്ഷന്‍കമ്മിറ്റിയായ 'നീതി' ഭാരവാഹികളുടെ ആവശ്യം. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനും ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോസ്ഥര്‍ക്കും പലതവണ പരാതിനല്‍കിയിട്ടും ഊര്‍ജിത അന്വേഷണം നടത്താന്‍ ഭരണകൂടം തയാറായിട്ടില്ലെന്ന് അക്ഷന്‍കമ്മിറ്റി ആരോപിക്കുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡി.ജി.പി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തില്‍ ഡി.ഐ.ജി എം.എന്‍ അനുചേത്, ഡി.സി.പി സൗമ്യലത, എസ്.പി ജിതേന്ദ്രകുമാര്‍ ദായം എന്നിവരുള്‍പ്പെട്ട നാലംഗസംഘത്തെയാണ് ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. തൊട്ടുപിന്നാലെ, വ്യക്തിപരമായി കാരണങ്ങളാല്‍ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് അനുചേതും സൗമ്യലതയും സര്‍ക്കാരിനു കത്തുനല്‍കി. അതോടെ തുടക്കംമുതല്‍ അന്വേഷണത്തില്‍ കല്ലുകടിയാണ്. കൊല്ലപ്പെട്ടവരില്‍ മലയാളികളുമുണ്ടെന്നതിനാല്‍ വിഷയം കേരള സര്‍ക്കാരും അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ധര്‍മസ്ഥല കൂട്ടക്കുരുതി ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞദിവസം അക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കണ്ണൂരിലെത്തി സി.പി.ഐ എം.പി പി.സന്തോഷ്‌കുമാറിനെ കണ്ടിരുന്നു. ദേശീയ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭയില്‍ സബ്മിഷന്‍ നല്‍കുമെന്ന് പി. സന്തോഷ്‌കുമാര്‍ വ്യക്തമാക്കി. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ധര്‍മസ്ഥല കൂട്ടക്കുരുതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സന്തോഷ്‌കുമാര്‍ കത്തയച്ചിട്ടുണ്ട്.

2025-07-2408:07:30.suprabhaatham-news.png
 
 

ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുമുമ്പുതന്നെ തെളിവുകള്‍ സഹിതം 'നീതി' ഭാരവാഹികളായ ഗരീഷ് മട്ടണ്ണവര്‍, മഹേഷ് ഷെട്ടി തിമറോഡി എന്നിവര്‍ അധികാരികള്‍ക്ക് പരാതിനല്‍കിയെങ്കിലും കുറ്റവാളികളെ തൊടാന്‍ എല്ലാവര്‍ക്കും ഭയമാണെന്ന് മറ്റൊരു ഭാരവാഹി ടി.ജയന്ത് പറഞ്ഞു. ജയന്തിന്റെ അമ്മാവന്റെ മകള്‍ പത്മലത ആണ് ധര്‍മസ്ഥല പീഡനക്കൊലകളിലെ ആദ്യഇര. രണ്ടാംവര്‍ഷ ബി.എസ്സി നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്ന പത്മലതയെ 1986ലാണ് തട്ടിക്കൊണ്ടുപോയതെന്ന് ജയന്ത് പറയുന്നു.

ജയന്തിന്റെ വെളിപ്പെടുത്തലുകള്‍

കൊല്ലത്ത് വേരുകളുള്ളതാണ് ഞങ്ങളുടെ കുടുംബം. സി.പി.ഐ പ്രവര്‍ത്തകനായ പിതാവ് ദേവാനന്ദിനോടുള്ള പകയിലാണ് പതിനെട്ടുകാരിയായ പത്മലതയെ തട്ടിക്കൊണ്ടുപോയി ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. 1986 ഡിസംബര്‍ 22ന് ക്ഷേത്രം ഭാരവാഹികളുടെ ഉടമസ്ഥതയിലുള്ള ഉജിരെ എസ്.ഡി.എം കോളജില്‍നിന്നാണ് സഹോദരിയെ തട്ടിക്കൊണ്ടുപോയത്. ധര്‍മസ്ഥലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരേ ദേവാനന്ദ് മത്സരിക്കാനിറങ്ങിയതാണ് പ്രകോപനമായത്. നാമനിര്‍ദേശപത്രിക പിന്‍വലിച്ചാലേ അവളെ വിട്ടുതരികയുള്ളൂ എന്ന ഭീഷണിയില്‍ അമ്മാവന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. എന്നാല്‍ 56 ദിവസത്തിനു ശേഷം 1987 ഫെബ്രുവരി 16ന് കൈകാലുകള്‍ കാട്ടുവള്ളികള്‍ കൊണ്ട് ബന്ധിച്ച് അഴുകിയനിലയിലുള്ള മൃതദേഹമാണ് നേത്രാവതി പുഴയില്‍നിന്ന് ലഭിച്ചത്. നഗ്‌നമായ മൃതദേഹത്തിന്റെ കൈയിലെ വാച്ചില്‍നിന്നാണ് മരിച്ചത് പത്മയാണെന്ന് ഞങ്ങളുടെ കുടുംബം തിരിച്ചറിഞ്ഞത്. പിന്നീടും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കൊലപാതകങ്ങളാണ് ധര്‍മസ്ഥലയില്‍ അരങ്ങേറിയതെന്നും ജയന്ത് പറയുന്നു. ആ കൊലപാതകങ്ങളില്‍ ഒടുവിലത്തേതാണ് പി.യു.സി വിദ്യാര്‍ഥി സൗജന്യയുടേത്.

(തുടരും)

suprabhaatham daily series on karnataka Dharmasthala burial case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളികളുടെ പ്രിയനടന്റെ അപ്രതീക്ഷിത വിയോഗം: കലാഭവൻ നവാസിന് കണ്ണീരോടെ വിട

Kerala
  •  9 hours ago
No Image

വ്യോമ മാര്‍ഗം ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിച്ച് യുഎഇ; നന്ദി പറഞ്ഞ്‌ ഫലസ്തീനികള്‍

uae
  •  9 hours ago
No Image

ഷിംലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു: ബുൾഡോസർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

National
  •  9 hours ago
No Image

വൈദ്യുതി വേലി: അനധികൃത ഉപയോഗത്തിനെതിരെ കെഎസ്ഇബിയുടെ കർശന മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

പി എസ് സി പരീക്ഷയിൽ വിജയിക്കുന്നേയില്ല; ഒടുവിൽ പൊലീസ് യൂണിഫോം ധരിച്ച് യാത്ര; ആലപ്പുഴയിൽ യുവാവ് റെയിൽവേ പൊലിസിന്റെ പിടിയിൽ

Kerala
  •  10 hours ago
No Image

അനുമതിയില്ലാതെ തൊഴിലാളികളുടെ ഫോട്ടോ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി സഊദി മാനവ വിഭവശേഷി മന്ത്രാലയം

Saudi-arabia
  •  10 hours ago
No Image

ധർമ്മസ്ഥല കൂട്ടശവസംസ്കാര കേസ്: എസ്‌ഐടി ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം; വിസിൽബ്ലോവറെ ഭീഷണിപ്പെടുത്തിയതായി പരാതി

National
  •  10 hours ago
No Image

പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആറുപേർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും'; വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റം​ഗ്ദൾ കൊലവിളി

Kerala
  •  11 hours ago
No Image

കോടനാട് വയോധികയുടെ കൊലപാതകം: അമ്മയെ വഴക്കു പറഞ്ഞതിന്റെ പ്രതികാരമാണെന്ന് മൊഴി; പ്രതി പിടിയിൽ

Kerala
  •  11 hours ago