HOME
DETAILS

വൈദ്യുതി വേലി: അനധികൃത ഉപയോഗത്തിനെതിരെ കെഎസ്ഇബിയുടെ കർശന മുന്നറിയിപ്പ്

  
August 02, 2025 | 3:15 PM

electric fence kseb issues strict warning against unauthorized use

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളെ ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രത്യേക അനുമതി നിർബന്ധമാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. ഒരു കാരണവശാലും കെഎസ്ഇബി ലൈനിൽ നിന്നോ വീട്ടിലെ വൈദ്യുതി കണക്ഷനിൽ നിന്നോ നേരിട്ടോ അല്ലാതെയോ വൈദ്യുതി വേലികളിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ പാടില്ല. ഇത്തരം അനധികൃത ഉപയോഗം 2003ലെ ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ക്രിമിനൽ കുറ്റമാണ്. ഇത് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കും.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൈദ്യുതി വേലികളിൽ നിന്നുള്ള ഷോക്കേറ്റ് 24 പേർ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ കർശന നിർദേശം. അടുത്തിടെ രണ്ട് കുട്ടികൾ ഉൾപ്പെടെ ഷോക്കേറ്റ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും കെഎസ്ഇബി ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിക്കുകയോ വീട്ടിലെ കണക്ഷനിൽ നിന്ന് വേലികളിലേക്ക് വൈദ്യുതി കടത്തിവിടുകയോ ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

സുരക്ഷിതമായ വൈദ്യുതി വേലി: മാർഗനിർദേശങ്ങൾ

വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മുൻകൂർ അനുമതി വാങ്ങണം. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് ഐഎസ്-302-2-76 (1999) സെക്ഷൻ 76, പാർട്ട് 2 അനുസരിച്ച് ഇംപൾസ് ജനറേറ്റർ ഉപയോഗിക്കുന്ന, ബാറ്ററി പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

2003ലെ ഇലക്ട്രിസിറ്റി ആക്ടിന്റെ ഭാഗം 14, വകുപ്പ് 135 (1) (ഇ) പ്രകാരം വൈദ്യുതി വേലികൾക്കായി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഇത്തരം അപകടകരമായ പ്രവൃത്തികൾ തടയാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതിയുടെ അനധികൃത ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

 

 

KSEB has issued a strict warning against the unauthorized use of electricity for electric fences, emphasizing that power from KSEB lines or homes must not be used. Special permission from the Electrical Inspectorate is required to install such fences



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  7 days ago
No Image

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്

Kerala
  •  7 days ago
No Image

മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്

Kerala
  •  7 days ago
No Image

അഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

latest
  •  7 days ago
No Image

സുകൃത വഴിക്ക് ശക്തി പകരാൻ തഹിയ്യയുടെ ഭാ​ഗമായി കർണാടക സ്പീക്കർ യു.ടി ഖാദർ 

Kerala
  •  7 days ago
No Image

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഇരട്ട വോട്ട്: യുഡിഎഫ് പരാതി നൽകി, അയോഗ്യയാക്കാൻ ആവശ്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ കെഎസ്ആർടിസി ബസിനടിയിൽപെട്ട് ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ആയുധക്കച്ചവടം: യുദ്ധക്കെടുതി ലാഭമാക്കി ഭീമന്മാർ; റെക്കോർഡ് വിൽപ്പനയുമായി ലോകോത്തര പ്രതിരോധ കമ്പനികൾ

International
  •  7 days ago
No Image

ദുബൈയിലെ നാല് പാർക്കുകൾക്ക് പുതിയ പേര്; 20 പാർക്കുകളുടെ പ്രവർത്തന സമയത്തിലും മാറ്റം

uae
  •  7 days ago
No Image

'ഞാൻ നല്ല കളിക്കാരനാണെന്ന് മെസ്സിക്കറിയാം'; അർജന്റീനയ്‌ക്കെതിരായ ഫൈനലിസിമയിൽ ലയണൽ മെസ്സിയെ നേരിടുന്നതിനെക്കുറിച്ച് ലാമിൻ യമാൽ സംസാരിക്കുന്നു.

Football
  •  7 days ago