HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാകും; വോട്ടർ കാർഡ് ആലോചനയിൽ

  
Web Desk
July 24 2025 | 06:07 AM

Local Elections Womens Reservation to Reach 54 Voter Card Under Consideration

 

തിരുവനന്തപുരം: യുവജനങ്ങൾ തെരഞ്ഞെടുപ്പുകളോട് മുഖം തിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം 54 ശതമാനമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവജനങ്ങളുടെ രാഷ്ട്രീയ വിമുഖത തെരഞ്ഞെടുപ്പുകളിൽ പ്രകടമാണെന്നും ഇതിനെ അഭിമുഖീകരിക്കാൻ ഫലപ്രദമായ നടപടികൾ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനും ബോധവൽക്കരണത്തിനുമായി ഒരു കാമ്പയിൻ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ.

വനിതാ സംവരണ മണ്ഡലങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച ശേഷം മാത്രമേ എടുക്കൂ. ജില്ലാ കലക്ടർമാരുടെ നിർദേശപ്രകാരമാകും ഇക്കാര്യത്തിൽ തീരുമാനം. "10 വാർഡുള്ള ഒരു പഞ്ചായത്തിൽ അഞ്ച് വാർഡുകൾ വനിതാ സംവരണമായിരിക്കും. ജനറൽ വനിത, എസ്.സി വനിത, എസ്.ടി വനിത എന്നിവ ഉൾപ്പെടുത്തിയാണ് 54 ശതമാനം സംവരണം നടപ്പാകുന്നത്," ഷാജഹാൻ വിശദീകരിച്ചു. ഇതിനു പുറമെ, എസ്.സി, എസ്.ടി പ്രത്യേക സംവരണവും ഉണ്ടാകും.

ത്രിതല പഞ്ചായത്തുകളിൽ വനിതാ സംവരണ വാർഡുകൾ നിശ്ചയിക്കേണ്ടത് ജില്ലാ കലക്ടർമാരാണ്. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ജോയിന്റ് ഡയറക്ടർമാർ സംവരണ വാർഡുകൾ തീരുമാനിച്ച് കമ്മിഷനെ അറിയിക്കും. ഒരു വാർഡ് തുടർച്ചയായി രണ്ട് തവണ വനിതാ സംവരണമായിരുന്നെങ്കിൽ, സാധാരണഗതിയിൽ അടുത്ത തവണ സംവരണം ഒഴിവാക്കും. എന്നാൽ, അനിവാര്യ സാഹചര്യങ്ങളിൽ മൂന്നാം തവണയും സംവരണം തുടരേണ്ടി വന്നേക്കാം.

തദ്ദേശ വാർഡുകളുടെ അതിർത്തി ഡിജിറ്റൽ ഭൂപടം ഉപയോഗിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്, ഇതിൽ മാറ്റമുണ്ടാകില്ല. നിലവിലെ വോട്ടർ പട്ടികയിൽ വീട്ടുനമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ് 1500 വോട്ടർമാർക്ക് രണ്ട് ബൂത്തുകൾ ഉണ്ടായിരുന്നെങ്കിൽ, ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഒരു ബൂത്ത് മാത്രമാണ് ഉണ്ടാകുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതിരുന്നതിനെക്കുറിച്ച് ചില പരാതികൾ ഉയർന്നിരുന്നു. എന്നാൽ, നിയമസഭാ വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെതല്ല, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ബി.എൽ.ഒമാർ തയാറാക്കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ഇ.ആർ.ഒമാർ (തദ്ദേശ സെക്രട്ടറിമാർ) തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതിരുന്നതിന്റെ പരാതിയിൽ ഒരു തദ്ദേശ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും കമ്മിഷണർ വെളിപ്പെടുത്തി.

നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് ഒരേ വോട്ടർ കാർഡ് ഉപയോഗിക്കുന്നത് ശ്രമകരമാണെങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടർ കാർഡ് നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനായി കാർഡിൽ യൂട്ടിലിറ്റി സംവിധാനം ഉൾപ്പെടുത്തേണ്ടതുണ്ട്. ഇരട്ട വോട്ടുകൾ കണ്ടെത്താൻ നിലവിൽ സംവിധാനമില്ല. ഒരേ വാർഡിലെ ഇരട്ട വോട്ടുകൾ രാഷ്ട്രീയ പാർട്ടികൾക്ക് കണ്ടെത്താനാകും. എന്നാൽ, വ്യത്യസ്ത വാർഡുകളിലെ ഇരട്ട വോട്ടുകൾ കണ്ടെത്തുക പ്രയാസമാണ്. ഇത് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 21ന് മുമ്പ് നടത്തണം. ക്രിസ്മസ്, പരീക്ഷകൾ എന്നിവ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ തയാറാക്കും. ഉദ്യോഗസ്ഥരുടെ ലഭ്യതയും കാലാവസ്ഥയും പരിഗണിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  a few seconds ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  7 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  7 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  8 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  8 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  8 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  8 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  8 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  9 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  9 hours ago