HOME
DETAILS

ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ ഹമാസിന്റെ വന്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്

  
Web Desk
July 24 2025 | 06:07 AM

25 Israeli soldiers killed wounded east of Rafah

റഫ: ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ വമ്പന്‍ ആക്രമണം നടത്തി ഹമാസ്. ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ ഗസ്സയിലെ റഫയില്‍ അടുത്ത ദിവസങ്ങളിലായി നടന്ന വ്യത്യസ്ത ആക്രമണങ്ങളെ കുറിച്ച വിവരം ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് ആണ് പുറത്തു വിട്ടത്. 

റഫയുടെ കിഴക്കു ഭാഗത്ത് സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഏഴ് പേരാണ് ഉള്‍പ്പെട്ടത്. ഇവിടെ  ചിലരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് സൂചന. പരുക്കേറ്റവരേയും കൊല്ലപ്പെട്ടവരേയും ഹെലികോപ്റ്ററില്‍ മാറ്റിയെന്നും ഖസ്സാം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ പ്രദേശത്ത് മറ്റൊരു സൈനിക സംഘത്തിന് നേരേയും പോരാളികള്‍ മിന്നലാക്രമണം നടത്തി. അവരില്‍ എത്രപേര്‍ക്കേ പരുക്കേറ്റെന്നോ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നോ വ്യക്തമല്ല.  

ജൂലൈ 12 ന് തെക്കന്‍ നഗരമായ ഖാന്‍ യൂനിസിന്റെ വടക്ക് ഭാഗത്ത് ഒരു കവചിത സൈനിക വാഹനം 'ഉയര്‍ന്ന സ്ഫോടനശേഷിയുള്ള' ഉപകരണം ഉപയോഗിച്ച് തകര്‍ത്തതായും ഇതില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തതായും ഖസ്സാം ബ്രിഗേഡ് അവകാശപ്പെടുന്നു.

'യാസിന്‍ 105' ഷെല്‍ ഉപയോഗിച്ച് ഒരു മെര്‍ക്കാവ ടാങ്ക് തകര്‍ക്കുന്നത് ഉള്‍പ്പെടെ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടിരുന്നു. സൈനികവാഹനങ്ങളെ അടുത്ത് നിന്ന് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഒരു ദൃശ്യത്തില്‍ ടാഹ്കിനുള്ളില്‍ നിന്ന് സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുന്നതാണ് കാണുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്‌റാഈലി സൈനിക വാഹനങ്ങള്‍ കടന്നു പോകുന്ന വഴികളില്‍ വളരെ ആസൂത്രിതമായി സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 


ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 59,106 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 142,511 പേര്‍ക്ക് പരുക്കേറ്റെന്നും ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഭൂരിബാഗവും സ്ത്രീകളും കുട്ടികളുമാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം: സൈനികന് വീരമൃത്യു; രണ്ട് പേർക്ക് പരുക്ക്

National
  •  12 hours ago
No Image

കാലീസും ദ്രാവിഡും വീണു, മുന്നിൽ പോണ്ടിങ്ങും സച്ചിനും മാത്രം; ചരിത്രം മാറ്റിമറിച്ച് റൂട്ട്

Cricket
  •  12 hours ago
No Image

'മരിച്ച അമ്മയെ സ്വപ്‌നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

National
  •  12 hours ago
No Image

വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്

Cricket
  •  13 hours ago
No Image

കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

National
  •  13 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും

Kerala
  •  13 hours ago
No Image

രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്

National
  •  14 hours ago
No Image

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

Kerala
  •  14 hours ago
No Image

താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി

Kerala
  •  15 hours ago
No Image

കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ

Kerala
  •  15 hours ago