HOME
DETAILS

ധർമസ്ഥല വെളിപ്പെടുത്തൽ: സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥ പിന്മാറി

  
Web Desk
July 24 2025 | 06:07 AM

Dharmasthala Revelation IPS Officer Withdraws from Government-Formed Special Investigation Team

 

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) നിന്ന് ഡിസിപി സൗമ്യലത ഐപിഎസ് പിന്മാറി. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു സൗമ്യലത. ഈ പിന്മാറ്റം അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരം ഉടൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ധർമസ്ഥലയിലെ നിഗൂഢതകൾ അന്വേഷിക്കാൻ 20 അംഗ പ്രത്യേക അന്വേഷണ സംഘത്തെ കർണാടക സർക്കാർ നിയോഗിച്ചിത്. ഐജി എം.എൻ. അനുചേത്, എസ്പി ജിതേന്ദ്രകുമാർ ദായം എന്നിവർ ഉൾപ്പെടുന്ന നാല് ടീമുകളായാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, അന്വേഷണം ആരംഭിക്കുന്നതിന് മുമ്പേ സൗമ്യലതയുടെ പിന്മാറ്റം സംഘത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ധർമസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് മുൻ ശുചീകരണ തൊഴിലാളി ഉന്നയിച്ചത്. ക്ഷേത്ര പരിസരത്ത് നൂറുകണക്കിന് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്നും അവരുടെ മൃതദേഹങ്ങൾ കത്തിച്ച ശേഷം മറവുചെയ്തുവെന്നുമാണ് വെളിപ്പെടുത്തൽ. ഈ ആരോപണങ്ങൾ ഉയർന്നതോടെ, കർണാടക സർക്കാർ കേസ് എസ്ഐടിക്ക് കൈമാറുകയായിരുന്നു. വനിതാ കമ്മീഷന്റെ കത്തും ദക്ഷിണ കന്നഡ എസ്പിയുടെ റിപ്പോർട്ടും പരിഗണിച്ചാണ് ഈ തീരുമാനം.

അന്വേഷണ സംഘം ദക്ഷിണ കന്നഡ എസ്പി ഓഫീസിലും ധർമസ്ഥല പൊലീസ് സ്റ്റേഷനിലും എത്തി വിവരങ്ങൾ ശേഖരിക്കും. കർണാടകയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. എന്നാൽ, അന്വേഷണം വേഗത്തിൽ പുരോഗമിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സർക്കാർ എസ്ഐടി രൂപീകരിച്ചത്. ധർമസ്ഥല ക്ഷേത്രത്തെയും ഹെഗഡേ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന മാധ്യമ വാർത്തകൾക്കെതിരെ കർണാടക സെഷൻസ് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹരജി ഉയർന്നിട്ടുണ്ട്.

നാല് പതിറ്റാണ്ടായി ധർമസ്ഥലയിൽ സംഘടിത ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് രാജ്യസഭാ എംപി പി. സന്തോഷ് കുമാർ ആരോപിച്ചു. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് തെളിവുകളുടെ പിൻബലമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ധർമസ്ഥല ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

 

In a surprising development, an IPS officer has withdrawn from the special investigation team formed by the government to probe the Dharmasthala case, raising questions about the investigation's progress



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  2 days ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  2 days ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  2 days ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  2 days ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  2 days ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  2 days ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  2 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  2 days ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  2 days ago