HOME
DETAILS

2006 മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി; മോചനം തടഞ്ഞില്ല

  
Web Desk
July 24 2025 | 06:07 AM

Supreme Court Stays Bombay HCs Acquittal Judgment in 2006 mumbai blast

ന്യൂഡല്‍ഹി: 2006 മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ 12 പ്രതികളേയും കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. അതേസമയം, പ്രതികള്‍ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി സ്റ്റേ പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

മഹാരാഷ്ട്ര സര്‍ക്കാരാണ് മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. 

കുറ്റവിമുക്തരാക്കല്‍ നടപടി സ്റ്റേ ചെയ്യുന്നത് 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ' സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയ  സുപ്രിം കോടതി ഇതൊരു കീഴ്‌വഴക്കമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി.   കേസ് രണ്ടാമതും തന്റെ ബെഞ്ചിന് മുന്നില്‍ വന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി ഈ നിരീക്ഷണം നടത്തിയത്.

2006 മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ 12 പ്രതികളേയും കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. അതേസമയം, പ്രതികള്‍ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി സ്റ്റേ പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

മഹാരാഷ്ട്ര സര്‍ക്കാരാണ് മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. 

കുറ്റവിമുക്തരാക്കല്‍ നടപടി സ്റ്റേ ചെയ്യുന്നത് 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ' സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയ  സുപ്രിം കോടതി ഇതൊരു കീഴ്‌വഴക്കമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി.   കേസ് രണ്ടാമതും തന്റെ ബെഞ്ചിന് മുന്നില്‍ വന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി ഈ നിരീക്ഷണം നടത്തിയത്. 'എന്തിനാണ് ഇത്ര തിടുക്കം? എട്ട് പേരെ ഇതിനകം വിട്ടയച്ചിട്ടുണ്ട്. കുറ്റവിമുക്തരാക്കുന്നതില്‍ സ്റ്റേ ഏര്‍പ്പെടുത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.' ചീഫ് ജസ്റ്റിസ്  ചൂണ്ടിക്കാട്ടി. 

 2006 ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധി കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ 12 പ്രതികളെയും ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരെ ഉള്‍പ്പെടെയാണ് വെറുതെ വിട്ടത്. പ്രതികളുടെ ശിക്ഷ സ്ഥിരീകരിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപേക്ഷ കോടതി നിരസിച്ചു. 189 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തില്‍ കുറ്റക്കാരെന്ന് കണ്ട് പ്രതികളില്‍ 5 പേര്‍ക്ക് വധശിക്ഷയും 7 പേര്‍ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചിരുന്നത്.

ജസ്റ്റിസുമാരായ അനില്‍ എസ് കിലോര്‍, ശ്യാം സി ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് പ്രതികളെ വെറുതെ വിട്ടത്. ചില പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിശ്വാസ്യതയെയും ചില പ്രതികളുടെ ടെസ്റ്റ് ഐഡന്റിഫിക്കേഷന്‍ പരേഡിനെയും ചോദ്യം ചെയ്താണ് കോടതിയുടെ നടപടി. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. മറ്റേതെങ്കിലും കേസില്‍ തടങ്കലില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെങ്കില്‍ അവരെ വിട്ടയക്കാന്‍ ബെഞ്ച് ഉത്തരവിട്ടു, എല്ലാവരും 25,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഒപ്പിടാനും കോടതി നിര്‍ദ്ദേശിച്ചു.

ജനുവരി 31 ന് വാദം കേള്‍ക്കല്‍ അവസാനിപ്പിച്ച് അഞ്ച് മാസത്തിന് ശേഷമാണ് പ്രത്യേക ബെഞ്ച് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ആറ് മാസക്കാലം ബോംബെ ഹൈക്കോടതി വാദം കേട്ടിരുന്നു.

വിധി വന്നതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോള്‍ സുപ്രിം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.  

 


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  8 hours ago
No Image

"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്' 

Cricket
  •  8 hours ago
No Image

കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 hours ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  9 hours ago
No Image

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

Kerala
  •  9 hours ago
No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  9 hours ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  10 hours ago
No Image

ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി

National
  •  10 hours ago