
ബെംഗളൂരു രാമേശ്വരം കഫേയിൽ പൊങ്കലിൽ പുഴു: ജീവനക്കാർ മറച്ചുവെച്ചെന്ന് ആരോപണം; പ്രതികരിച്ച് ഉടമകൾ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ രാമേശ്വരം കഫേയുടെ ഔട്ട്‌ലെറ്റിൽ പൊങ്കൽ വിഭവത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായി. ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ ഒരു ഉപഭോക്താവിനാണ് പാത്രത്തിൽ പുഴുവിനെ കിട്ടിയത്. സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ ജീവനക്കാർ ആദ്യം വിഷയം അവഗണിക്കാൻ ശ്രമിച്ചതായി ഉപഭോക്താവ് ആരോപിച്ചു. “ഭക്ഷണം വിളമ്പി കഴിക്കാനൊരുങ്ങുമ്പോൾ തന്നെ പുഴുവിനെ കാണുകയായിരുന്നു. ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും അവർ കാര്യമായി എടുത്തില്ല. വീഡിയോ റെക്കോർഡ് ചെയ്തപ്പോൾ മാത്രമാണ് ജീവനക്കാർ ക്ഷമാപണം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതും പണം തിരികെ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
രാമേശ്വരം കഫേയുടെ സഹ ഉടമകളായ രാഘവേന്ദ്ര റാവുവും ദിവ്യ റാവുവും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. “ഉപഭോക്താവിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം യാത്രയിലാണെന്നാണ് അറിയാൻ കഴിഞ്ഞത് രാഘവേന്ദ്ര റാവു വ്യക്തമാക്കി. എന്നാൽ, ദിവ്യ റാവു ആരോപണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. “മുൻപ് ചിലർ പോക്കറ്റിൽ നിന്ന് പുഴുക്കളെ എടുത്ത് ബ്രാൻഡിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത് സിസിടിവിയിൽ പതിഞ്ഞിട്ടുമുണ്ട്. വിമാനത്താവളത്തിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി വേണം. ഞങ്ങളുടെ പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണിത്,”ദിവ്യ റാവു പറഞ്ഞു. ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തിറക്കുമെന്നും അവർ അറിയിച്ചു.
ബെംഗളൂരുവിൽ ഇന്ദിരാ നഗർ, ജെപി നഗർ, ബ്രൂക്ക്ഫീൽഡ്, രാജാജി നഗർ എന്നിവിടങ്ങളിൽ രാമേശ്വരം കഫേയ്ക്ക് അഞ്ച് ഔട്ട്‌ലെറ്റുകളുണ്ട്. ഏറ്റവും പുതിയ ശാഖ ഇന്ദിരാ നഗറിലെ 100 ഫീറ്റ് റോഡിലാണ്. കെംപഗൗഡ വിമാനത്താവളത്തിന്റെ ടെർമിനൽ 1-ൽ പുതിയ ഔട്ട്‌ലെറ്റ് തുറക്കാനും പദ്ധതിയുണ്ട്. ഹൈദരാബാദിൽ മാധാപൂരിൽ ഒരു ശാഖ പ്രവർത്തിക്കുന്നു, 2025-ൽ കൂടുതൽ ശാഖകൾ തുറക്കാൻ ലക്ഷ്യമിടുന്നു. എന്നാൽ, കേരളത്തിലോ ചെന്നൈയിലോ വ്യാപനത്തിന് തൽക്കാലം പദ്ധതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍
crime
• 3 minutes ago
ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 10 minutes ago
ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു
Kerala
• 24 minutes ago
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
Kerala
• 33 minutes ago
കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?
crime
• an hour ago
യുഎഇയിലാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി ഇംപോർട്ടന്റാണ്; നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചിപ്പിൽ ഒളിച്ചിരിക്കുന്ന വിവരങ്ങൾ അറിയാം
uae
• an hour ago
സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി
National
• an hour ago
'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍
National
• an hour ago
കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്
Kerala
• 2 hours ago
സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി
latest
• 2 hours ago
ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ
oman
• 2 hours ago
വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി
Kerala
• 2 hours ago
കിളിമാനൂരില്‍ കാറിടിച്ചു കാല്നടയാത്രക്കാരന് മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്പെന്ഷന്
Kerala
• 2 hours ago
കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം
uae
• 3 hours ago
ഭാര്യയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എല്ലാം ഏറെ എളുപ്പം
uae
• 4 hours ago
വഖ്ഫ് നിയമത്തിൽ സ്റ്റേ: വിധി ആശ്വാസകരമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala
• 4 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്.എഫ്.ഐ; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Kerala
• 4 hours ago
ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ
Cricket
• 4 hours ago
വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്
Kerala
• 3 hours ago
വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി
National
• 3 hours ago
സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും
Kerala
• 4 hours ago