HOME
DETAILS

ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി

  
September 15 2025 | 06:09 AM

Mohammed Shami has praised Indian ODI captain Rohit Sharma

ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമയെ പ്രശംസിച്ച് ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ എന്നാണ് രോഹിത്തിനെ ഷമി വിശേഷിപ്പിച്ചത്. ആപ് കി അദാലത്ത് എന്ന യുട്യൂബ് ചാനലിലെ പരിപാടിയിലാണ് ഷമി ഇക്കാര്യം പറഞ്ഞത്. 

രോഹിത് ശർമ്മ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. 2024 ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നത് രോഹിത്തിന്റെ കീഴിലായിരുന്നു. ഈ വർഷം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടിയത് രോഹിത്തിന്റെ കീഴിലാണ്. ഇതിനു പുറമെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് അഞ്ചു ഐപിഎൽ കിരീടം നേടികൊടുക്കാനും രോഹിത്തിന് സാധിച്ചു. 

ഏകദിനത്തിൽ 11168 റൺസാണ് രോഹിത് അടിച്ചെടുത്തത്. ടി-20യിൽ 4231 റൺസും താരം സ്വന്തമാക്കി. ഇന്ത്യയ്ക്കായി 2013ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത് 67 മത്സരങ്ങളിൽ 116 ഇന്നിംഗ്സുകളിൽ നിന്നും 4301 റൺസ് ആണ് നേടിയത്. 12 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്.

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചെങ്കിലും രോഹിത് ഏകദിനത്തിൽ ക്യാപ്റ്റനായി തുടരും.

Indian star pacer Mohammed Shami has praised Indian ODI captain Rohit Sharma. Shami described Rohit as the most dangerous opener in ODI cricket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം

Business
  •  2 hours ago
No Image

അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്

Cricket
  •  2 hours ago
No Image

കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും

Kuwait
  •  2 hours ago
No Image

ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ  

National
  •  3 hours ago
No Image

രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)

Economy
  •  3 hours ago
No Image

ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അം​ഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം

oman
  •  3 hours ago
No Image

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന്  438.75 ദിർഹം

uae
  •  4 hours ago
No Image

പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ

Cricket
  •  4 hours ago
No Image

സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍ 

Kerala
  •  4 hours ago
No Image

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത് 

International
  •  5 hours ago