HOME
DETAILS

ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  
Web Desk
July 24 2025 | 15:07 PM

educational institution holiday due to heavy rain

കൊച്ചി: സംസ്ഥാനത്ത് നാളെ ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ള രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.

എറണാകുളം കളക്ടറുടെ സന്ദേശം 

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി.

ശക്തമായ കാറ്റും മഴയും  കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

ഇടുക്കി കളക്ടറുടെ സന്ദേശം 

വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന IMD യുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 25) അവധി പ്രഖ്യാപിക്കുകയാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പതിവിന് വിപരീതമായി റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതണ്.

വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. എല്ലാ വിദ്യാർഥികളും വീട്ടിൽ തന്നെ കഴിയുന്നതിനും,  അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിനും അഭ്യർത്ഥിക്കുന്നു. ദയവായി ഓർക്കുക, ഇത് വിനോദത്തിനുള്ള അവധിയല്ല, മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുൻകരുതലാണ്. നമുക്ക് ജാഗ്രത പാലിക്കാം, ബന്ധം നിലനിർത്താം, ഏറ്റവും പ്രധാനം .. സുരക്ഷിതരായിരിക്കുക എന്നതാണ്'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

National
  •  13 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും

Kerala
  •  13 hours ago
No Image

രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്

National
  •  14 hours ago
No Image

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

Kerala
  •  14 hours ago
No Image

താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി

Kerala
  •  15 hours ago
No Image

കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ

Kerala
  •  15 hours ago
No Image

എമിറേറ്റ്സ് റിക്രൂട്ട്മെന്റ്: ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

uae
  •  15 hours ago
No Image

കോടികളുടെ ഇന്‍ഷുറന്‍സ് കൈക്കലാക്കണം; സ്വന്തം കാലുകള്‍ മുറിച്ച് ഡോക്ടര്‍; ഒടുവില്‍ പിടിയില്‍

International
  •  15 hours ago
No Image

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി

National
  •  15 hours ago
No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: ഒന്നര മാസത്തെ ആസൂത്രണം, ലക്ഷ്യം ഗുരുവായൂരിൽ മോഷണം

Kerala
  •  16 hours ago