HOME
DETAILS

'ജയിൽ ചാടാൻ ഗോവിന്ദചാമിക്ക് സഹായം ലഭിച്ചിട്ടുണ്ടാകും; പൊലിസുകാര്‍ കണ്ടില്ലേ?' ഉടൻ പിടികൂടണമെന്ന് സൗമ്യയുടെ അമ്മ

  
July 25 2025 | 03:07 AM

soumya mother expressed deep anguish and raised serious allegation on govindachamy escaped from jail

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടിയതിൽ പ്രതികരണവുമായി സൗമ്യയുടെ അമ്മ. ജയിൽ ചാടാൻ ഗോവിന്ദചാമിക്ക് സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് അവർ ആരോപിച്ചു. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. ഇതു കേട്ടിട്ട് എന്റെ ശരീരം വിറയ്ക്കുകയാണ് എന്നും അവർ പറഞ്ഞു. 

ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. അതിന് അവനു സഹായം ലഭിച്ചിട്ടുണ്ടാകും. അവന് രക്ഷപ്പെടാന്‍ കൈപ്പത്തിയൊന്നും വേണ്ട. ഇത്രവലിയ ക്രൂരത എന്റെ മകളോട് ചെയ്തതല്ലേ. അകത്ത് നിന്നും പിന്തുണയില്ലാതെ ചാടാന്‍ സാധിക്കില്ല. ഇത്രയധികം പൊലിസുകാര്‍ ഉണ്ടായിട്ടും കണ്ടില്ലേ എന്നും അവർ ചോദിച്ചു.

എത്രയും പെട്ടെന്ന് അവനെ പിടിക്കണം എന്നും അവർ ആവശ്യപ്പെട്ടു. ജനവും പൊലിസും അവനെ പിടികൂടും. സൗമ്യയെ മറക്കാത്തിടത്തോളം അവനെ ലോകത്ത് ജീവിക്കാന്‍ ജനം സമ്മതിക്കില്ല എന്നും അവർ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് സൗമ്യ വധക്കേസ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയത്. അതീവ സുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ജയിൽ ചാട്ടം. രാവിലെ നടത്തിയ സെൽ പരിശോധനയിലാണ് ഗോവിന്ദചാമി ജയിൽ ചാടിയതായി അറിഞ്ഞത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലിസിനെ വിവരം അറിയിച്ചത്. 

കേരളത്തെ ഞെട്ടിച്ച് കൊലക്കേസായിരുന്നു സൗമ്യ വധക്കേസ്. സംസ്ഥാനം മുഴുവൻ ചർച്ച ചെയ്ത ഈ കേസിലെ പ്രതി രക്ഷപ്പെട്ടത് അതീവ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. പ്രതിയെ പിടികൂടാനുള്ള അന്വേഷണം പൊലിസ് ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലിസ് പരിശോധന നടത്തുന്നുണ്ട്. പ്രതിയെ കണ്ടുകിട്ടുന്നവർ 9446899506 എന്ന നമ്പറിൽ പൊലിസിനെ അറിയിക്കണം.

2011 ഫെബ്രുവരി ഒന്നിനാണ് ഏറെ ചർച്ച ചെയ്യപ്പെട്ട സൗമ്യ വധക്കേസ് ഉണ്ടാകുന്നത്. എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേയാണ് സൗമ്യ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നത്. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, അവിടെ നിന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്.  

കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു. വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചു. പിന്നാലെ ഗോവിന്ദച്ചാമി അപ്പീലുമായി സുപ്രിം കോടതിയെ സമീപിച്ചു. വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു.

തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ഇയാൾക്കെതിരെ തമിഴ്നാട് പൊലിസ് രേഖകളിൽ കേസുകളുണ്ട്.  ചാർളി തോമസ് എന്ന പേരിലാണ് തമിഴ്‌നാട്ടിൽ കേസുകളുള്ളത്. വിവിധ മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.

 

Reacting to the shocking escape of Soumya murder case convict Govindachamy, Soumya's mother. expressed deep anguish and raised serious allegations. She suspected that Govindachamy may have received help to escape from the high-security Kannur Central Jail.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

National
  •  a day ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും

Kerala
  •  a day ago
No Image

രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്

National
  •  a day ago
No Image

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

Kerala
  •  a day ago
No Image

താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി

Kerala
  •  a day ago
No Image

കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ

Kerala
  •  a day ago
No Image

എമിറേറ്റ്സ് റിക്രൂട്ട്മെന്റ്: ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

കോടികളുടെ ഇന്‍ഷുറന്‍സ് കൈക്കലാക്കണം; സ്വന്തം കാലുകള്‍ മുറിച്ച് ഡോക്ടര്‍; ഒടുവില്‍ പിടിയില്‍

International
  •  a day ago
No Image

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി

National
  •  a day ago
No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: ഒന്നര മാസത്തെ ആസൂത്രണം, ലക്ഷ്യം ഗുരുവായൂരിൽ മോഷണം

Kerala
  •  a day ago