HOME
DETAILS

ഗോവിന്ദചാമി ജയിൽ ചാടിയത് സെല്ലിന്റെ കമ്പി മുറിച്ച്, തുണികെട്ടി വടം ഉണ്ടാക്കി; അതീവ സുരക്ഷാ വീഴ്ച

  
Web Desk
July 25 2025 | 03:07 AM

soumya murder case convict govindachamy escaped raising serious security concerns

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലിന്റെ കമ്പി മുറിച്ചുമാറ്റിയാണ് ഇയാൾ രക്ഷപ്പെട്ടത്. സെല്ലിൽ നിന്ന് പുറത്തുകടന്ന ഇയാൾ തുണികെട്ടി വടം ഉണ്ടാക്കിയാണ് മതിൽ ചാടിയത്. ഇതിനായി വെള്ളം നിറക്കുന്ന ഡ്രമ്മിൽ ഇയാൾ ചവിട്ടി കയറുകയും ചെയ്തു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിൽ കഴിയുന്നതിനിടെയാണ് ഗോവിന്ദചാമി രക്ഷപ്പെട്ടത്. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത് എന്നത് ജയിൽ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. ഒരു കൈപ്പത്തി ഇല്ലാത്ത വ്യക്തിയാണ് ഗോവിന്ദചാമി. ഇയാൾ ജയിൽ ചാടിയതിന്റെ ഞെട്ടലിലാണ് ജയിൽ അധികൃതർ. അതീവ സുക്ഷാ വീഴ്ചയാണ് ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദചാമി ജയിൽ ചാടിയത്. പുലർച്ചെ 1.15 നാണ് ജയിൽ ചാടിയത് എന്നാണ് വിവരം. രാവിലെ നടത്തിയ സെൽ പരിശോധനയിലാണ് ഗോവിന്ദചാമി ജയിൽ ചാടിയതായി അറിഞ്ഞത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലിസിനെ വിവരം അറിയിച്ചത്. സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

പ്രതിക്കായി വ്യാപക തിരച്ചിൽ ആംരംഭിച്ചിട്ടുണ്ട് പൊലിസ്. ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കണ്ണൂർ റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലിസ് പരിശോധന നടത്തുന്നുണ്ട്. പ്രതിയെ കണ്ടുകിട്ടുന്നവർ പൊലിസിനെ അറിയിക്കണം. വിവരം ലഭിക്കുന്നവർ പൊലിസിനെ 9446899506 എന്ന നമ്പറിൽ ബന്ധപ്പെടുക. 

2011 ഫെബ്രുവരി ഒന്നിനാണ് ഏറെ ചർച്ച ചെയ്യപ്പെട്ട സൗമ്യ വധക്കേസ് ഉണ്ടാകുന്നത്. എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേയാണ് സൗമ്യ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നത്. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, അവിടെ നിന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്.  

കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു. വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചു. പിന്നാലെ ഗോവിന്ദച്ചാമി അപ്പീലുമായി സുപ്രിം കോടതിയെ സമീപിച്ചു. വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു.

തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ഇയാൾക്കെതിരെ തമിഴ്നാട് പൊലിസ് രേഖകളിൽ കേസുകളുണ്ട്.  ചാർളി തോമസ് എന്ന പേരിലാണ് തമിഴ്‌നാട്ടിൽ കേസുകളുള്ളത്. വിവിധ മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.

 

Govindachamy, the convicted rapist and murderer in the Soumya case, has escaped from the high-security Kannur Central Jail, triggering shock and concern across Kerala. According to reports, he cut through the bars of his cell, used bedsheets to create a rope, and climbed over the prison wall by stepping on a water drum



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  a day ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  a day ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  a day ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  a day ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  a day ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  a day ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  a day ago