
തലവേദനയുള്ളപ്പോള്‍ ബാം വാരി പുരട്ടാറുണ്ടോ..? മാനസികമായി നമുക്ക് തോന്നുന്ന ആശ്വാസത്തിനപ്പുറം ബാം തലവേദന മാറ്റുമോ..?

തലവേദന കൊണ്ട് പൊറുതി മുട്ടുന്നവരെ നമ്മള്‍ കാണാറുണ്ട്. തലവേദന പൊതുവെ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. പല കാരണങ്ങള്‍ക്കൊണ്ടും ഇതുണ്ടാവാം. ഉറക്കക്കുറവോ കാലാവസ്ഥയോ ഭക്ഷണമോ ടെന്‍ഷനോ ഇങ്ങനെ എന്തെങ്കിലും മതി സാധാരണ ഗതിയില്‍ തലവേദന വരാന്‍. മാത്രമല്ല, കണ്ണിനു പ്രശ്‌നമുണ്ടെങ്കിലും തലവേദന വരാവുന്നതാണ്. അതുപോലെ വെള്ളത്തിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞു പോയാലും നല്ല തലവേദന വരാറുണ്ട്. അങ്ങനെ ഏതുസമയവും നമ്മുടെ കൂടെയുള്ള ഈ വേദനയെ അവഗണിച്ചു വിടാനും പറ്റില്ല.
മറ്റു വല്ല ആരോഗ്യപ്രശ്‌നവുമാണെങ്കില്‍ തിരിച്ചറിയുകയുമില്ല. തലവേദന എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഉപയോഗിക്കുന്നത് ബാമുകളായിരിക്കും. ഇന്നാണെങ്കില്‍ വിപണിയില്‍ പല തരത്തിലുള്ള ബാമുകളും ലഭ്യമാണ്. എല്ലാം തലവേദനയെ ചെറുക്കുമെന്ന പേരിലുള്ളവയാണ്. പലര്‍ക്കും ഇതിന്റെ സാന്നിധ്യവും ഗന്ധവും ആശ്വാസം നല്‍കുകയും ചെയ്യും. നിരവധി പേരുടെ കൈയില്‍ ഇന്നു ബാം കാണാറുണ്ട്.
തലവേദന ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്കെ ബാം കൈയില്‍ കരുതുന്ന നിരവധിയാളുകളും ഉണ്ട്. എന്നാല്‍ ഇങ്ങനെ ബാം വാരിപ്പുരട്ടുന്നതു കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? ശരിക്കും ബാമുകള്‍ തലവേദനയെ മാറ്റുന്നുണ്ടോ? ഇത് നമ്മുടെ മാനസികമായ ആശ്വാസമല്ലേ? ഒന്നു സ്വയം ഓര്‍ത്തു നോക്കൂ.. ആശയക്കുഴപ്പത്തിലാകുന്നില്ലേ.? ഏതുതരം തലവേദനക്കും ബാം പരിഹാരമാവില്ല.
അതായത് സൈനസൈറ്റിസ് ഉള്ളൊരാള്‍ക്ക് സാധാരണയായി കണ്ടുവരുന്ന രോഗമാണ് മൂക്കൊലിപ്പ്, ശ്വസിക്കുമ്പോഴുള്ള ബുദ്ധിമുട്ട്, തലവേദന, മുഖമാകെ വേദന തുടങ്ങിയവ. ഇത്തരം തലവേദനയ്ക്കു കാരണം സൈനസ് ഗ്രന്ഥികളിലുണ്ടാവുന്ന അണുബാധയോ അനുബന്ധ പ്രശ്‌നങ്ങളോ ആയിരിക്കാം. അതുകൊണ്ട് കൃത്യമായ ചികിത്സയാണ് വേണ്ടത്.
ഇനി മൈഗ്രെയ്ന്‍ ഉള്ളവരുണ്ട്. തല തല്ലിപ്പൊളിക്കുന്ന വേദനയാണെന്നു പറയും. ഈ അവസ്ഥ തലച്ചോറിന്റെയും തലയോട്ടിയുടെയും ഇടയിലുള്ള നാഡീവ്യൂഹത്തിനുണ്ടാകുന്ന വീക്കം മൂലമാണ് വേദനയുണ്ടാകുന്നത്.
ഇത്തരക്കാര്‍ക്ക് ശബ്ദമോ പ്രകാശമോ ഗന്ധമോ ഒക്കെ കഠിനമാക്കാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ലഭ്യമാണെങ്കിലും പൂര്‍ണമായും ഭേദമാവണമെങ്കില്‍ ഡോക്ടറെ സമീപിക്കുക തന്നെയാണ് വേണ്ടത്. പനിപോലുള്ള അസുഖങ്ങള്‍ വരുമ്പോഴും പകര്‍ച്ചവ്യാധികളുടെ ലക്ഷണമായും തലവേദനയുണ്ടാവാം. അതുകൊണ്ട് തന്നെ വിട്ടുമാറാത്ത തലവേദനയുണ്ടെങ്കില്‍ ചിക്തസ വൈകാതെ തേടുക. മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം
National
• a day ago
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• a day ago
രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന
Saudi-arabia
• a day ago
യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്
uae
• a day ago
കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും
Kerala
• a day ago
ക്ഷേത്ര ദർശനത്തിനിടെ പൊലിസിനെ മർദിച്ച് മന്ത്രിയുടെ സഹോദരൻ; വീഡിയോ വൈറൽ, പുറകെ അറസ്റ്റ്
National
• a day ago
അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ
Kerala
• a day ago
'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി
National
• a day ago
ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍
National
• a day ago
മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
National
• a day ago
ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു
qatar
• a day ago
മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ
uae
• a day ago
പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫ് ഗസ്സയിലേക്ക്
International
• a day ago
കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു
Kerala
• a day ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• a day ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• a day ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• a day ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• a day ago
ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• a day ago
വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു
uae
• a day ago
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്
Kerala
• a day ago