HOME
DETAILS

നഖങ്ങളുടെ ആരോഗ്യത്തിനു വേണ്ടി നമ്മള്‍ എന്താണ് കഴിക്കേണ്ടത്..? ചിലരുടെ നഖം പെട്ടെന്നു പൊട്ടിപ്പോവാറില്ലേ...? കാരണമറിയാമോ..? 

  
July 25 2025 | 08:07 AM

Tips for Healthy Nails Essential Nutrients and Care

 

ചിലരുടെ നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോവുന്നതും തീരെ കട്ടിയില്ലാത്തതുമായിരിക്കും. ഇനി നെയില്‍ പോളിഷ് ഇടുന്നവരാണെങ്കില്‍ ഇട്ടു കഴിഞ്ഞാല്‍ അത് റിമൂവ് ചെയ്യാനും നമുക്ക് മടിയാണ്. നഖം വിണ്ടു കീറുന്നതും കുറച്ചു വലുതാകുമ്പോള്‍ ഒടിഞ്ഞു പോവുന്നതുമൊക്കെ നഖത്തിന്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ മറ്റു അവയവങ്ങളെ പോലെ നഖത്തെയും നമ്മള്‍ കാര്യമായി തന്നെ പരിചരിക്കണം. അതിനായി ഇത്രയും കാര്യങ്ങളൊന്നു ശ്രദ്ധിച്ചാല്‍ മതി. ആരോഗ്യമുള്ള നഖങ്ങള്‍ക്കായി വിറ്റാമിനുകള്‍ ആവശ്യമാണ്. 

പ്രോട്ടീന്‍

നഖങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ്. മാംസം, മുട്ട, നട്‌സ്, വിത്തുകള്‍, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഇത് നഖത്തിന്റെ ആരോഗ്യത്ത് വളരെയധികം ഗുണം ചെയ്യും

 

nai4.jpg

ബയോട്ടിന്‍ (വൈറ്റമിന്‍ ബി 7)

ബയോട്ടിനടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കോശവളര്‍ച്ചയെ പിന്തുണയ്ക്കും. അതിനായി മുട്ട, നട്‌സ്, വിത്തുകള്‍, സാല്‍മണ്‍, മധുരക്കിഴങ്ങ് എന്നിവ കഴിക്കാവുന്നതാണ്.

സിങ്ക്

ബീഫ, മത്തങ്ങാ വിത്തുകള്‍, പയര്‍, കടല തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. സിങ്ക് കോശങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നു. ഇതും നഖങ്ങളുടെ വളര്‍ച്ചയ്ക്ക് വലിയ പങ്ക് വഹിക്കുന്നു. 

 

nail.jpg

ഇരുമ്പ് 

ഇരുമ്പിന്റെ കുറവ് നഖങ്ങള്‍ പൊട്ടിപ്പോവാന്‍ കാരണമാവുന്നു. ഇതിനായി ചുവന്ന മാംസം, കോഴി, കടല്‍ ഭക്ഷണം, ബീന്‍സ്, പയര്‍, ചീര, ഫോര്‍ട്ടിഫൈഡ് ധാന്യങ്ങള്‍ എന്നിവ കഴിക്കേണ്ടതാണ്. 

വിറ്റാമിന്‍ ഇ

വിണ്ടുകീറിയതോ വരണ്ടതോ ആയ നഖങ്ങള്‍ ഉണ്ടെങ്കില്‍ ഇവര്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ നട്‌സ്, വിത്തുകള്‍, അവക്കാഡോ, സസ്യ എണ്ണകള്‍ എന്നിവ ഉപയോഗിക്കേണ്ടതാണ്. 

 

കാല്‍സ്യം

എല്ലുകളുടെയും നഖങ്ങളുടെയും ബലത്തിന് കാത്സ്യം ആവശ്യമാണ്. പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, ബദാം എന്നിവ ഉപയോഗപ്പെടുത്തുക. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നഖങ്ങളുടെ ആരോഗ്യവും നന്നായിരിക്കും. 

 

nai2.jpg

വിറ്റാമിന്‍ സി 

നഖങ്ങളുടെ ആരോഗ്യത്താനാവശ്യമായ കൊളാജന്‍ ഉല്‍പാദിപ്പിക്കാന്‍ ഈ വിറ്റാമിന്‍ പ്രധാനമാണ്. സിട്രസ് പഴങ്ങള്‍, സ്‌ട്രോബറി, കുരുമുളക്, ബ്രോക്കളി എന്നിവയില്‍ സി വിറ്റാമിന്‍ ധാരാളമുണ്ട്.  അതുകൊണ്ട് ഇവയും കഴിക്കാന്‍ ശ്രദ്ധിക്കുക. 


വെള്ളവുമായി ഒരുപാട് ബന്ധമുണ്ടാക്കുന്നത് നഖങ്ങള്‍ക്ക് അത്ര നല്ലതല്ല. പ്രത്യേകിച്ച് പാത്രം കഴുകുമ്പോഴൊക്കെ ലിക്വിഡ് കലര്‍ന്ന വെള്ളമായിരിക്കും കൈകളില്‍ ആവുക. അതുകൊണ്ട് എപ്പോഴും ഗ്ലൗസ് ധരിച്ചു മാത്രം കഴുകാന്‍ ശ്രമിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago