HOME
DETAILS

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും

  
Web Desk
July 25 2025 | 11:07 AM

govindachamy-will-be-transferred-to-viyyur-jail-due to violation

കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുക. അതേസമയം പ്രതിയുമായി കണ്ണൂര്‍ ജയിലില്‍ തെളിവെടുപ്പ് തുടരുന്നു. ഗോവിന്ദച്ചാമിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ജയില്‍ചാട്ടം ഒന്നര മാസത്തെ സൂക്ഷ്മമായ ആസൂത്രണത്തിന്റെ ഫലമാണെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തല്‍. ജയില്‍ചാട്ടത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ ഗോവിന്ദചാമി പൊലീസിനോട് വെളിപ്പെടുത്തി.

ആസൂത്രിത രക്ഷപ്പെടല്‍

ഗോവിന്ദചാമി വെളിപ്പെടുത്തിയതനുസരിച്ച്, ജയിലിന്റെ സെല്ലിലെ ഇരുമ്പ് കമ്പികള്‍ മുറിക്കാന്‍ ഒന്നര മാസത്തോളം സമയമെടുത്തു. മുറിച്ച പാടുകള്‍ പുറത്ത് നിന്ന് ആരും കാണാതിരിക്കാന്‍ തുണികൊണ്ട് മറച്ചുവെച്ചിരുന്നു. 25 അടി ഉയരമുള്ള ജയില്‍ മതില്‍ കയറാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദചാമി സമ്മതിച്ചു. പുലര്‍ച്ചെ 1:15-നും 4:15-നും ഇടയില്‍, ജയിലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന ബ്ലേഡ് ഉപയോഗിച്ച് കമ്പികള്‍ മുറിച്ച്, തടവുകാര്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ കെട്ടി കയര്‍ ഉണ്ടാക്കിയാണ് ഗോവിന്ദചാമി രക്ഷപ്പെട്ടത്.

ജയില്‍ചാട്ടത്തിന് ശേഷം ഗുരുവായൂരിലെത്തി മോഷണം നടത്തി, കവര്‍ച്ച ചെയ്ത പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു ഗോവിന്ദചാമിയുടെ പദ്ധതി. എന്നാല്‍, റെയില്‍വേ സ്റ്റേഷന്റെ സ്ഥാനം വ്യക്തമായി അറിയാത്തതിനാല്‍ ഗോവിന്ദചാമി ഡിസി ഓഫീസ് പരിസരത്ത് എത്തിപ്പെട്ടു. തളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമുള്ള കിണറ്റില്‍ ഒളിച്ചിരുന്ന അവനെ നാട്ടുകാരുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.

ജയിലിനുള്ളില്‍ നിന്ന് ബ്ലേഡ് നല്‍കിയ ഒരാളെ കുറിച്ച് മുമ്പ് വെളിപ്പെടുത്തിയ ഗോവിന്ദചാമി, പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും സമ്മതിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, രക്ഷപ്പെടലിന് സഹായിച്ചവരെ കണ്ടെത്താനും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. ജയില്‍ അധികൃതരുടെ സുരക്ഷാ വീഴ്ചകളും പരിശോധനയ്ക്ക് വിധേയമാണ്.

തമിഴ്നാട്ടിലെ വിരുദുനഗര്‍ സ്വദേശിയായ ഗോവിന്ദചാമി, 2011-ല്‍ എറണാകുളം-ഷൊര്‍ണൂര്‍ ട്രെയിനില്‍ 23-കാരിയായ സൗമ്യയെ ബലാത്സംഗം ചെയ്യുകയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവനാണ്. 2012-ല്‍ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചെങ്കിലും, 2016-ല്‍ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചു.

ജയില്‍ചാട്ടത്തിന്റെ പിന്നിലെ ഗൂഢാലോചന, പുറത്ത് നിന്നുള്ള സഹായം, ജയില്‍ സുരക്ഷാ വ്യവസ്ഥയിലെ പാളിച്ചകള്‍ എന്നിവ കണ്ടെത്താന്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഒരു കൈ മാത്രമുള്ള പ്രതിക്ക് ഇത്ര സങ്കീര്‍ണമായ രക്ഷപ്പെടല്‍ നടത്താന്‍ കഴിഞ്ഞത് ജയില്‍ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  19 hours ago
No Image

"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ

Kerala
  •  19 hours ago
No Image

ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്' 

Cricket
  •  20 hours ago
No Image

കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  20 hours ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  20 hours ago
No Image

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

Kerala
  •  20 hours ago
No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  20 hours ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  21 hours ago
No Image

ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി

National
  •  21 hours ago