HOME
DETAILS

കാലീസും ദ്രാവിഡും വീണു, മുന്നിൽ പോണ്ടിങ്ങും സച്ചിനും മാത്രം; ചരിത്രം മാറ്റിമറിച്ച് റൂട്ട്

  
July 25 2025 | 12:07 PM

England superstar Joe Root has achieved a new feat in Test cricket Root is now third in the list of highest run-scorers in Test cricket

മാഞ്ചസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റിൽ പുത്തൻ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കാണ് റൂട്ട് മുന്നേറിയത്. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിലാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

നിലവിൽ റൂട്ട് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടി ക്രീസിൽ തുടരുകയാണ്. മത്സരത്തിൽ 54 റൺസ് നേടിയപ്പോഴാണ് റൂട്ട് ടെസ്റ്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്. മുൻ സൗത്ത് ആഫ്രിക്കൻ താരം ജാക് കാലിസ്, ഇന്ത്യൻ വന്മതിൽ രാഹുൽ ദ്രാവിഡ് എന്നിവരെ മറികടന്നാണ് റൂട്ട് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ജാക് കാലിസ് 13289 രാഹുൽ ദ്രാവിഡ് 13288 റൺസും ആണ് നേടിയിട്ടുള്ളത്. 13378 റൺസുമായി റിക്കി പോണ്ടിങ്, 15921 സച്ചിൻ ടെണ്ടുൽക്കർ എന്നിവരാണ് റൂട്ടിന്റെ മുന്നിലുള്ളത്. 

പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയും റൂട്ട് തിളങ്ങിയിരുന്നു. 199 പന്തിൽ 104 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 10 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. തന്റെ ടെസ്റ്റ് കരിയറിലെ മുപ്പത്തി ഏഴാം സെഞ്ച്വറിയാണ് റൂട്ട് ലോർഡ്‌സിൽ നേടിയത്. ലോർഡ്‌സിൽ റൂട്ട് നേടുന്ന എട്ടാം സെഞ്ച്വറി ആയിരുന്നു ഇത്. 

അതേസമയം മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിൽ ഒരു മാറ്റമാണ് വരുത്തിയത്. പരുക്കേറ്റ ഷോയിബ് ബഷീറിന് പകരം ലിയാം ഡോസൺ ടീമിൽ എത്തി. ഇന്ത്യ മൂന്ന് മാറ്റങ്ങളാടെയാണ് കളത്തിൽ ഇറങ്ങിയത്. കരുൺ നായരിന് പകരം സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ഷാർദ്ദുൽ താക്കൂർ, ആകാശ് ദീപിന് പകരം അൻഷുൽ കാംബോജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്.

ഇന്ത്യ പ്ലെയിങ് ഇലവൻ

യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ, സായ് സുദർശൻ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.

England superstar Joe Root has achieved a new feat in Test cricket Root is now third in the list of highest run-scorers in Test cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  4 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  5 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  5 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  6 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  6 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  6 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  6 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  6 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  6 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  7 hours ago