
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയിലും ശക്തമായ കാറ്റിലും മധ്യകേരളത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മിന്നൽച്ചുഴലിയും കനത്ത മഴയും വൻ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്.
കോട്ടയം ജില്ലയിലെ വൈക്കം റെയിൽവേ സ്റ്റേഷനിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പാലാ, മീനടം, കുമരകം എന്നിവിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കി ജില്ലയിൽ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കുമളി ചക്കുപള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് തൊഴിലാളിയായ തമിഴ്നാട് സ്വദേശി സുധ (50) മരിച്ചു. ജലനിരപ്പ് ഉയർന്നതിനാൽ പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു.
മറ്റ് ജില്ലകളിലെ നാശനഷ്ടങ്ങൾ
പത്തനംതിട്ടയിലെ റാന്നിയിൽ മരങ്ങൾ കടപുഴകി വീണതിനാൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു. തൃശ്ശൂർ മാളയിലും കോഴിക്കോട് തലക്കുളത്തൂരിലും മിന്നൽച്ചുഴലി വൻ നാശനഷ്ടമുണ്ടാക്കി. തലക്കുളത്തൂരിൽ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മലപ്പുറം വേങ്ങരയിലും കൊച്ചി കളമശ്ശേരിയിലും മരങ്ങൾ വീണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലം ജില്ലയിൽ അഞ്ചൽ-കുളത്തൂപ്പുഴ പാതയിൽ കൂറ്റൻ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ തടഞ്ഞു. പിന്നീട് പൊലിസ് ഇടപെട്ട് മരം മുറിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (26-7-2025) അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 26-ന് അവധിയായിരിക്കും. നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണം.
കോട്ടയം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയ്ക്കും ജൂലൈ 26-ന് അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്. നാളെ (26-7-2025) മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്. 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
Heavy rain and strong winds caused widespread damage across Central Kerala, affecting districts like Kottayam, Idukki, Ernakulam, Thrissur, Kozhikode, Malappuram, Pathanamthitta, and Kollam. Kottayam reported the worst damage, with fallen trees disrupting traffic and damaging vehicles. In Idukki, a worker died due to a falling tree branch, and power and traffic were severely affected. Educational institutions in Kottayam, Ernakulam, and Pathanamthitta will remain closed tomorrow, July 26, 2025, due to ongoing severe weather. Orange alerts are issued for seven districts, with a fishing ban along the Kerala coast
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇരകളാണിവരും; മഴയത്ത് നിർത്തരുത്; ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മൂന്ന് ലിസ്റ്റിലും ഉൾപ്പെടാതെ ലയങ്ങളിലെ മനുഷ്യർ
Kerala
• 8 hours ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയി; യാത്ര കനത്ത സുരക്ഷയിൽ
Kerala
• 8 hours ago
കളത്തിലിറങ്ങാൻ ഒരുങ്ങുന്നത് ഒരുപിടി യുവനിര; കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കളറാകും
Cricket
• 8 hours ago
'കടൽ മിഴി' സർഗയാത്ര പ്രതിഫലം വൈകുന്നു; തീരദേശത്തെ കലാകാരന്മാർ പ്രതിസന്ധിയിൽ
Kerala
• 9 hours ago
യൂനിയൻ ബാങ്ക് മിനിമം ബാലൻസ് ചാർജുകൾ ഒഴിവാക്കുന്നു
Kerala
• 9 hours ago
ധനവകുപ്പ് അലോട്ട്‌മെന്റ് നൽകുന്നില്ല; താൽക്കാലിക അധ്യാപകരുടെ വേതനം മുടങ്ങി
Kerala
• 9 hours ago
റെയിൽവേ ട്രാക്കിലും സ്റ്റേഷനുകളിലും റീൽസെടുത്താൽ ഇനി പണികിട്ടും
Kerala
• 9 hours ago
ജനപ്രിയ ദുബൈ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ സാല്‍മോണെല്ല മലിനീകരണത്തില്‍ നിന്ന് മുക്തം: കാലാവസ്ഥാ മന്ത്രാലയം
uae
• 10 hours ago
മയക്കുമരുന്ന് കടത്തില്‍ ഇന്റര്‍പോള്‍ തിരയുന്ന രണ്ടു പ്രതികളെ ദുബൈ പൊലിസ് ഫ്രാന്‍സിന് കൈമാറി
uae
• 10 hours ago
കേരളത്തിൽ ഇന്ന് പരക്കെ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
Kerala
• 10 hours ago
മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• 19 hours ago
"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ
Kerala
• 19 hours ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• 19 hours ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 20 hours ago
ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി
National
• 21 hours ago
കണ്ണൂർ ജയിൽ ചാടിയ ഗോവിന്ദച്ചാമി 14 ദിവസത്തെ റിമാൻഡിൽ
Kerala
• a day ago
സ്കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ
Kerala
• a day ago
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• a day ago
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്
Kerala
• 20 hours ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• 20 hours ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 21 hours ago