HOME
DETAILS

അവർ മൂന്ന് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാർ: ഡിവില്ലിയേഴ്സ്

  
July 26 2025 | 07:07 AM

Former South African player AB de Villiers has revealed who the three best batsmen in cricket history

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റർമാർ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. വിരാട് കോഹ്‌ലി, ജാക് കാലിസ്. റിക്കി പോണ്ടിങ് എന്നീ താരങ്ങളെയാണ് എബി ഡിവില്ലിയേഴ്സ് മികച്ച താരങ്ങളായ തെരഞ്ഞെടുത്തത്. സ്റ്റാർ സ്പോർട്സിലൂടെയാണ് താരം തന്റെ തെരഞ്ഞെടുപ്പ് നടത്തിയത്. 

ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് പോണ്ടിങ്. 1995ൽ ഓസീസിനായി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പോണ്ടിങ് 168 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 13378 റൺസാണ് നേടിയിട്ടുള്ളത്. 41 സെഞ്ച്വറിയും 62 അർദ്ധ സെഞ്ച്വറിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 375 മത്സരങ്ങളിൽ നിന്നായി 30 സെഞ്ച്വറികളും 82 അർദ്ധ സെഞ്ച്വറികളും ഉൾപ്പടെ 13704 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്. 

ജാക് കാലിസ് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ്. 166 ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമായി 13289 റൺസാണ് താരം നേടിയിട്ടുള്ളത്. 45 സെഞ്ച്വറിയും 58 അർദ്ധ സെഞ്ച്വറിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിൽ 328 മത്സരങ്ങളിൽ നിന്നും 11579 റൺസും താരം നേടി. 17 സെഞ്ച്വറിയും 86 അർദ്ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ബൗളിങ്ങിൽ ടെസ്റ്റിൽ 292 വിക്കറ്റുകളും ഏകദിനത്തിൽ 273 വിക്കറ്റുകളും കാലിസ് സ്വന്തമാക്കി.  
 
 കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.

2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു. കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി കളിക്കുക. ഏകദിനത്തിൽ ഇതുവരെ 302 മത്സരങ്ങളിൽ നിന്നായി 14181 റൺസാണ് കോഹ്‌ലി നേടിയത്. 51 സെഞ്ച്വറിയും 74 ഫിഫ്‌റ്റിയും താരം ഏകദിനത്തിൽ അടിച്ചെടുത്തതു. 

2025-07-2612:07:06.suprabhaatham-news.png
 

അതേസമയം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമാണ് ഡിവില്ലിയേഴ്സ് നടത്തുന്നത്. ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെ സെഞ്ച്വറി നേടിയാണ് എബി ഡിവില്ലിയേഴ്സ് തിളങ്ങിയത്. മത്സരത്തിൽ 51 പന്തിൽ പുറത്താവാതെ 116 റൺസാണ് എബിഡി നേടിയത്. വെറും 41 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും ഡിവില്ലിയേഴ്സ് മാറി. 50 പന്തിൽ നിന്നും സെഞ്ച്വറി നേടിയ മുൻ സൗത്ത് ആഫ്രിക്കൻ താരം സാരൽ എർവിയെ മറികടന്നാണ് എബിഡി ഈ നേട്ടം കൈവരിച്ചത്. 

Former South African player AB de Villiers has revealed who the three best batsmen in cricket history are. AB de Villiers selected Virat Kohli, Jacques Kallis and Ricky Ponting as the best players.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  2 hours ago
No Image

പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)

Kerala
  •  3 hours ago
No Image

മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

International
  •  3 hours ago
No Image

കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം

Kerala
  •  4 hours ago
No Image

മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  4 hours ago
No Image

മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. 

Kerala
  •  4 hours ago
No Image

ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്

International
  •  5 hours ago
No Image

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

Kerala
  •  5 hours ago
No Image

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

Kerala
  •  5 hours ago