HOME
DETAILS

വെളുത്ത പാലില്‍ നിന്നുണ്ടാക്കുന്ന വെണ്ണയുടെ നിറം മഞ്ഞയാകുന്നത് എങ്ങനെയാണ്...? 

  
Web Desk
July 26 2025 | 09:07 AM

Why Is Butter Yellow When Milk Is White A Scientific Explanation

 


പാലും പാലുല്‍പന്നങ്ങളും നമുക്കെന്നും പ്രിയപ്പെട്ടവയാണ്. നമ്മുടെ ദൈനംദിന ചര്യയില്‍ ഇവയ്‌ക്കെല്ലാം വളരെയധികം പ്രാധാന്യവുമുണ്ട്. അതിലൊന്നാണ് വെണ്ണ. വെണ്ണ കൂട്ടി നമ്മള്‍ പല ഭക്ഷണങ്ങളും കഴിക്കാറുണ്ട്. എന്നാല്‍ വെളുത്ത പാലില്‍ നിന്നും ഈ മഞ്ഞ നിറത്തിലുള്ള വെണ്ണ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ..? ഇതിന് ശാസ്ത്രീയമായ വല്ല വശവുമുണ്ടോ..? എന്താണ് ഇതിനു കാരണം? 

 

batre.jpg

വെണ്ണയുടെ സ്വാഭാവിക നിറമായ മഞ്ഞ നിറത്തിന് പാലിനേക്കാള്‍ കൂടുതല്‍ ബന്ധമുള്ളത് പശുവിന്റെ ഭക്ഷണരീതിയുമായാണ്. മത്തനും ക്യാരറ്റിനും മഞ്ഞ നിറം നല്‍കുന്ന ബീറ്റ-കരോട്ടിന്‍ അടങ്ങിയ പുല്ലാണ് പശുവും ഭക്ഷിക്കുന്നത്. ഈ വര്‍ണകം പശുവിന്റെ കൊഴുപ്പുമായി കൂടിച്ചേരുകയും അത് പാലിലെ കൊഴുപ്പായി മാറുകയുമാണ് ചെയ്യുന്നത്. 

പാലിന് മഞ്ഞ നിറം കാണാന്‍ കഴിയാത്തത്, പാലിലെ വെള്ളത്തിന്റെ അംശവും കൊഴുപ്പിന്റെ ഗോളങ്ങളും പ്രകാശ രശ്മികളെ വിസരണം ചെയ്യുന്നതു മൂലമാണ്. എന്നാല്‍ കടഞ്ഞ പാലില്‍ നിന്ന് ബീറ്റ കരോട്ടിന്‍ അടങ്ങിയ കൊഴുപ്പ് വേര്‍തിരിച്ചെടുക്കുമ്പോള്‍ കേന്ദ്രീകരിക്കുന്ന വെണ്ണയ്ക്കു സ്വാഭാവികമായും മഞ്ഞ നിറമുണ്ടാകുന്നു. എന്നാല്‍ എല്ലാതരം വെണ്ണയ്ക്കും ഒരേ തരത്തിലുള്ള മഞ്ഞ നിറമല്ല എന്നും ഓര്‍ക്കുക. കാലാവസ്ഥയ്ക്കും പ്രാദേശികതയ്ക്കുമനുസരിച്ച് വെണ്ണയുടെ നിറത്തിലും വ്യത്യാസം വരാം.

 

but.jpg

പച്ചപ്പുല്ല് ധാരാളമായി ലഭിക്കുന്ന സമയത്ത് വെണ്ണയുടെ നിറത്തിന് മഞ്ഞ നിറം കൂടുതലാണെങ്കില്‍ മഴക്കാലത്ത് വൈക്കോലിനെയാണ് ആശ്രയിക്കുന്നത്. അപ്പോള്‍ മഞ്ഞനിറം കുറവായിരിക്കും. ഇനി ഇതിനു സ്ഥിരമായി മഞ്ഞ നിറം കിട്ടാന്‍ വേണ്ടി അനാറ്റോ പോലുള്ള പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിക്കുന്നവരും ഉണ്ട്. ഇതു കാരണം വര്‍ഷങ്ങളോളം വെണ്ണ മഞ്ഞ നിറവും ആകര്‍ഷണമുള്ളവയുമായി കാണപ്പെടുന്നു. 

 

butr.jpg


എരുമപ്പാലില്‍ ബീറ്റ കരോട്ടിന്റെ അളവു കുറവാണ്. അതുകൊണ്ട് തന്നെ വടക്കേ ഇന്ത്യയിലെ വീടുകളിലുണ്ടാക്കുന്ന വെണ്ണയ്ക്ക് മഞ്ഞനിറം ഉണ്ടാവുന്നതും വളരെ കുറവായിരിക്കും. ഇന്ത്യന്‍ പാലുല്‍പന്നങ്ങളില്‍ മുന്‍പന്തിയില്‍  തന്നെയാണ് അമൂല്‍. തുടക്കത്തില്‍ അമൂലിന്റെ വെണ്ണയുണ്ടാക്കിയിരുന്നത് ഫ്രഷ്‌ക്രീമില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് വിളറിയ നിറവും മഞ്ഞ നിറവും ഉപ്പില്ലാത്തതും ആയിരുന്നു. എന്നാല്‍ ഇന്നു കാണുന്ന അമൂല്‍ പരസ്യങ്ങളില്‍ വെണ്ണയുടെ നിറം മഞ്ഞയായി ലഭിക്കാന്‍ പ്രകൃതിദത്ത നിറങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  3 days ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  3 days ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  3 days ago
No Image

വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്‌സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു

uae
  •  3 days ago
No Image

ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

Kerala
  •  3 days ago
No Image

ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'

National
  •  3 days ago
No Image

ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല

uae
  •  3 days ago
No Image

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ

International
  •  3 days ago
No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  3 days ago