HOME
DETAILS

ധർമസ്ഥല കൂട്ടശവസംസ്കാര കേസ്: അഞ്ച് മണിക്കൂറും കഴിഞ്ഞ് മുൻ ശുചീകരണ തൊഴിലാളിയുടെ ​മൊഴിയെടുപ്പ് 

  
Web Desk
July 26 2025 | 14:07 PM

Dharmasthala Mass Cremation Case Five Hours of Former Sanitation Workers Testimony

 

മംഗളൂരു: ധർമസ്ഥലയിലെ ഞെട്ടിക്കുന്ന കൂട്ടശവസംസ്കാര ആരോപണവുമായി ബന്ധപ്പെട്ട് മുൻ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തു. മല്ലിക്കാട്ടെയിലെ പിഡബ്ല്യുഡി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് ഡിഐജി എം.എൻ. അനുചേതിന്റെ നേതൃത്വത്തിൽ നടന്നു.

48 വയസ്സുള്ള ദളിത് യുവാവായ മുൻ ശുചീകരണ തൊഴിലാളി 1995 മുതൽ 2015 വരെ സൂപ്പർവൈസർമാരുടെ നിർദേശപ്രകാരം നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ആരോപിച്ചാണ് പരാതി നൽകിയത്. ഇയാൾ അഭിഭാഷകർക്കൊപ്പമാണ് മൊഴി നൽകാൻ എത്തിയത്. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചോദ്യങ്ങൾ വീഡിയോയിൽ റെക്കോർഡ് ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രി മംഗളൂരുവിലെത്തിയ എസ്‌ഐടി സംഘം ദക്ഷിണ കന്നഡ ജില്ലാ പൊലിസിൽ നിന്ന് കേസ് ഫയലുകൾ ഏറ്റെടുത്തു. ഡിഐജി എം.എൻ. അനുചേതിനും ഡിവൈഎസ്പി ജിതേന്ദ്ര കുമാർ ദയാമയ്ക്കും പുറമെ മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണത്തിൽ പങ്കെടുക്കുന്നു. മല്ലിക്കാട്ടെയിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എസ്‌ഐടി ഓഫീസ് സജ്ജീകരിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്ന ശ്മശാന സ്ഥലങ്ങളുമായി ബന്ധപ്പെട്ട ഭൂമി സർവേ രേഖകളും മറ്റ് പ്രസക്ത രേഖകളും പരിശോധിക്കാൻ എസ്‌ഐടി തീരുമാനിച്ചു. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരൻ നേരത്തെ മൊഴി നൽകിയിരുന്നു.

ജൂലൈ 4-നാണ് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. തന്റെ ആരോപണങ്ങൾ തെളിയിക്കാൻ ശ്മശാന സ്ഥലത്ത് നിന്ന് കുഴിച്ചെടുത്ത അസ്ഥികൂട അവശിഷ്ടങ്ങൾ ഇയാൾ പൊലിസിന് അന്ന് കൈമാറിയിരുന്നു. ജൂലൈ 19-ന് കർണാടക സർക്കാർ ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചു. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് പരാതിക്കാരന്റെ നിയമസംഘം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നിയമനം.

പഴയ മിസ്സിങ് കേസുകളുമായി ബന്ധപ്പെട്ട് സമാന്തര അന്വേഷണവും പുരോഗമിക്കുകയാണ്. ആരോപണങ്ങളുടെ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത്, എല്ലാ നടപടികളും നിയമപരമായ വീക്ഷണകോണിൽ നിന്ന് കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ എസ്‌ഐടി ശ്രദ്ധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങൾ അന്വേഷണ സംഘം സന്ദർശിച്ചതായും വിവരമുണ്ട്.

 

The Special Investigation Team (SIT), led by DIG MN Anuchet, interrogated a former sanitation worker for over five hours on Saturday at the PWD Inspection Bungalow in Mallikatte regarding the alleged mass burials in Dharmasthala. The 48-year-old Dalit man, who claims bodies of women and children were buried between 1995 and 2015 under supervisors' orders, was questioned in the presence of his lawyers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ഐനില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, യുഎഇയിലുടനീളം ജാഗ്രതാനിര്‍ദേശം | UAE Weather

uae
  •  2 hours ago
No Image

ഓഗസ്റ്റ് 15-ന് ജയിൽചാടാൻ പദ്ധതിയിട്ടു: തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടാൽ പിടികൂടാനാകില്ലെന്നും ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ

Kerala
  •  2 hours ago
No Image

അതിശക്തമായ മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം: താമരശേരി ചുരത്തിൽ ഗതാഗത തടസം; ആറളത്ത് മലവെള്ളപ്പാച്ചിൽ

Kerala
  •  3 hours ago
No Image

പാലോട് രവിയുടെ രാജി: തിരുവനന്തപുരം ജില്ലാ കോൺഗ്രസിൽ താൽക്കാലിക അധ്യക്ഷനെ നിയമിക്കാൻ തീരുമാനം

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ഇന്നും മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 hours ago
No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  11 hours ago
No Image

പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)

Kerala
  •  11 hours ago
No Image

മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

International
  •  11 hours ago
No Image

കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം

Kerala
  •  12 hours ago