HOME
DETAILS

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

  
Web Desk
July 26 2025 | 15:07 PM

Govindachamis Jailbreak CM Orders Thorough Probe New Central Jail Considered to Ease Overcrowding

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടും കുറ്റവാളി ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് (റിട്ട.) സി.എൻ. രാമചന്ദ്രൻ നായരുടെയും മുൻ സംസ്ഥാന പൊലിസ് മേധാവി ജേക്കബ് പുന്നൂസിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ പൊലിസും ജയിൽ വകുപ്പും അന്വേഷണം നടത്തിവരികയാണ്.

ജയിൽ സുരക്ഷ ശക്തമാക്കാൻ നടപടികൾ

സംസ്ഥാനത്തെ പ്രധാന ജയിലുകളിൽ സുരക്ഷ വർധിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ നാല് പ്രധാന ജയിലുകളിൽ വൈദ്യുതി ഫെൻസിങ് പൂർണമായും പ്രവർത്തനക്ഷമമാക്കും. കൂടാതെ, സൂക്ഷ്മദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജന്റ് സിസിടിവി സംവിധാനം സ്ഥാപിക്കും. ജയിൽ ജീവനക്കാരുടെ ദീർഘകാല സേവനം ഒരേ സ്ഥലത്ത് തുടരുന്നത് ഒഴിവാക്കാൻ, അഞ്ച് വർഷം പൂർത്തിയാക്കിയവരെ മറ്റ് ജയിലുകളിലേക്ക് സ്ഥലം മാറ്റും.

കൊടും ക്രിമിനലുകളെ അതീവ സുരക്ഷാ ജയിലുകളിൽ പാർപ്പിക്കുന്നതിനൊപ്പം, അന്തർസംസ്ഥാന ജയിൽ മാറ്റവും പരിഗണിക്കും. ജയിലുകളിലെ വീഡിയോ കോൺഫറൻസിങ് സംവിധാനം ശക്തമാക്കാനും തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനമായി. ജയിലിനുള്ളിലെ ഇന്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.

ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ കോട്ടയം, പത്തനംതിട്ട മേഖലകളിൽ പുതിയ സെൻട്രൽ ജയിൽ ആരംഭിക്കാൻ സ്ഥലം കണ്ടെത്താനും യോഗം തീരുമാനിച്ചു. നിലവിലെ അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

 

Kerala Chief Minister Pinarayi Vijayan has ordered a thorough investigation into the escape of notorious criminal Govindachami from Kannur Central Jail. A special probe team, led by retired Kerala High Court Judge Justice C.N. Ramachandran Nair and former State Police Chief Jacob Punnoose, will conduct the inquiry



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  3 days ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  3 days ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  3 days ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  3 days ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  3 days ago
No Image

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ

uae
  •  3 days ago
No Image

ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ

uae
  •  3 days ago
No Image

രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  3 days ago